കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ-യുക്രൈന്‍ സംഘർഷത്തിനിടെ ശ്രദ്ധേയമായി ഇമ്രാന്‍ ഖാന്റെ മോസ്കോ സന്ദർശനം

Google Oneindia Malayalam News

മോസ്കോ: റഷ്യ-യുക്രൈന്‍ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തുന്ന റഷ്യന്‍ സന്ദർശനം ശ്രദ്ധേയമാവുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബുധനാഴ്ചയാണ് റഷ്യയിലെത്തിയത്. രണ്ട് ദശാബ്ദത്തിന് ശേഷം ഒരു പാകിസ്ഥാൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യലന്‍ സന്ദർശനത്തിനിടെ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനും ഊർജ്ജ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തും.

കിഴക്കൻ ഉക്രെയ്‌നിന്റെ ഭാഗങ്ങളിലേക്ക് സൈന്യത്തെ അയച്ചതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് പാശ്ചാത്യ സർക്കാരുകളും റഷ്യയ്‌ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇമ്രാന്‍ ഖാന്‍ മോസ്കോയിലെത്തിയത്. വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി, ആസൂത്രണ വികസന മന്ത്രി അസദ് ഉമർ, വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസാഖ് ദാവൂദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ മൊയീദ് യൂസഫ് എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പാകിസ്താന്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

 imran-khan-1

പ്രധാനമന്ത്രി ഖാനും പ്രസിഡൻറ് പുടിനും തമ്മിലുള്ള ഉഭയകക്ഷി ഉച്ചകോടിയായിരിക്കും സന്ദർശനത്തിന്റെ ശ്രദ്ധാകേന്ദ്രമെന്നാണ് വിദേശകാര്യ ഓഫീസ് അറിയിക്കുന്നത്. റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇഗോർ മോർഗുലോവ് പ്രധാനമന്ത്രി ഖാനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചതായിട്ടാണ് ഔദ്യോഗിക എപിപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉച്ചകോടി യോഗത്തിൽ ഊർജ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും ഇരു നേതാക്കളും അവലോകനം ചെയ്യും. ഇസ്‌ലാമോഫോബിയയും അഫ്ഗാനിസ്ഥാനിലെ സാഹചര്യവും ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയുടെ ഭാഗമായേക്കും.

ബഹുമുഖമായ പാകിസ്ഥാൻ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ മേഖലകളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രിയുടെ സന്ദർശനം സഹായകമാകുമെന്നും പ്രസിഡന്റ് പുടിനും പ്രധാനമന്ത്രി ഖാനും വ്യാഴാഴ്ച മോസ്‌കോയിൽ ചർച്ച നടത്തുമെന്നും റഷ്യൻ വിദേശകാര്യ ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചു.

അതേസമയം, സൈനിക സംഘട്ടനങ്ങൾ ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ചത്തിനാല്‍ റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. "ഞാൻ സൈനിക സംഘട്ടനങ്ങളിൽ വിശ്വസിക്കുന്ന ആളല്ല. പരിഷ്കൃത സമൂഹങ്ങൾ സംഭാഷണങ്ങളിലൂടെ വ്യത്യാസം പരിഹരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, സൈനിക സംഘട്ടനങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങൾ ചരിത്രം ശരിയായി പഠിച്ചിട്ടില്ല," തന്റെ സന്ദർശനത്തിന്റെ തലേന്ന് റഷ്യയുടെ സർക്കാർ ടെലിവിഷൻ നെറ്റ്‌വർക്ക് ആർ‌ടിക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാന്‍ ഖാൻ പറഞ്ഞു.

തിരിച്ചടിച്ച് യുക്രൈനും: അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലിക്പോടറും തകർത്തതായി സേനതിരിച്ചടിച്ച് യുക്രൈനും: അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലിക്പോടറും തകർത്തതായി സേന

Recommended Video

cmsvideo
Ukraine Claims Downed Five Russian Planes, Helicopter: Latest Facts

English summary
Imran Khan's visit to Moscow during Russia-Ukraine conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X