കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നയതന്ത്രങ്ങളിലൂടെ പരിഹരിക്കണമെന്ന് എസ് ജയശങ്കര്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നയതന്ത്ര മാര്‍ഗങ്ങളില്‍ കൂടി പരിഹരിക്കരിക്കേണ്ടതാണെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. ഇരു രാജ്യങ്ങളും ധാരണയിലെത്തേണ്ടത് നമ്മളുടേത് മാത്രമല്ല ലോകത്തിന്റെ തന്നെ ആവശ്യമാണെന്നും ജയശങ്കര്‍ പറഞ്ഞു.

'ലഡാക്കില്‍ നമ്മുടെ നിലപാട് വളരെ കൃത്യമാണ്. ചൈനയുമായി നമുക്ക് കരാറും ധാരണകളും ഉണ്ട്. ഇത് പാലിക്കാന്‍ ഇരു കൂട്ടരും ബാധ്യസ്ഥരാണെന്ന്.' ജയശങ്കര്‍ പ്രസാദ് പറഞ്ഞു.

ഈ പ്രശ്‌നത്തിന് നയതന്ത്രത്തിലാണ് പൂര്‍ണ്ണ പരിഹാരം കാണേണ്ടതെന്ന പൂര്‍ണ്ണബോധ്യം എനിക്കുണ്ട്. ഉത്തരവാദിത്തത്തോടെയാണ് ഞാന്‍ ഇത് പറയുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. മറിച്ച് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന നിലവിലെ സാഹചര്യങ്ങളെ വിലകുറച്ച് കാണുകയല്ല ഗൗരവപൂര്‍ണ്ണമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ബന്ധങ്ങളെ ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

jaishankar

Recommended Video

cmsvideo
China says strongly oppose India move to ban Chinese mobile apps | Oneindia Malayalam

ഇന്ത്യ-ചൈന ബന്ധത്തില്‍ ഇത് വഅത് എളുപ്പമല്ല കാലഘട്ടമല്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ഷം വീണ്ടും പുകയുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചൈനീസ് പ്രതിരോധ മന്ത്രി അനുമതി തേടിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ചൈനീസ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടികാഴ്ച്ചക്ക് അവസരം തേടുന്നത്.

അതേസമയം ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ഇന്ത്യ എല്ലായ്‌പ്പോഴും തയ്യാറാണെന്നായിരുന്നു വിദേശ കാര്യ വക്താവ് അറിയിച്ചത്. എന്നാല്‍ സമ്പൂര്‍ണ്ണസൈനിക പിന്മാറ്റത്തിന് ചൈന തയ്യാറാവണമെന്നും അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചൈന തയ്യാറാവണമെന്നുമായിരുന്നു അനുരാഗ് ശ്രീവാസ്ത അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ ലഡാക്കില്‍ ചൈന പ്രകോപനപരമാ. നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചൈനീസ് നീക്കം ഇന്ത്യ തടയുകയായിരുന്നു. ഇതിനൊടൊപ്പം തന്നെ പബ്ജി അടക്കം 188 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.

ബിജെപിക്ക് സഹായം, കോൺഗ്രസിന്റെ കത്തിന് മറുപടി നൽകി ഫേസ്ബുക്ക്! പിന്നോട്ടില്ലെന്ന് കോൺഗ്രസ്ബിജെപിക്ക് സഹായം, കോൺഗ്രസിന്റെ കത്തിന് മറുപടി നൽകി ഫേസ്ബുക്ക്! പിന്നോട്ടില്ലെന്ന് കോൺഗ്രസ്

അമേരിക്കയുടെ കൊവിഡ് വാക്സിൻ നവംബർ 1നെന്ന് സൂചന! വിതരണത്തിന് തയ്യാറാകാൻ നിർദേശംഅമേരിക്കയുടെ കൊവിഡ് വാക്സിൻ നവംബർ 1നെന്ന് സൂചന! വിതരണത്തിന് തയ്യാറാകാൻ നിർദേശം

അതിർത്തി സമാധാനത്തിന് തടസ്സം ചൈനയെന്ന് ഇന്ത്യ, പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് സമയം തേടി ചൈനഅതിർത്തി സമാധാനത്തിന് തടസ്സം ചൈനയെന്ന് ഇന്ത്യ, പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് സമയം തേടി ചൈന

English summary
India-China border dispute should be resolved through diplomacy said External Affairs Minister S Jayasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X