പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം വേണം, ഹമാസിന് വിമര്‍ശനം
ദില്ലി: യുഎന്‍ രക്ഷാസമിതിയില്‍ പലസ്തീന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇസ്രായേലിനും പലസ്തീനുമിടയില്‍ സന്തുലിതമായ നിലപാടാണ് ഇന്ത്യ എടുത്തത്. ദ്വിരാഷ്ട്ര പരിഹാരമാണ് മേഖലയില്‍ വേണ്ടതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഗാസയില്‍ നിന്നുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തെ അപലിപിച്ച അദ്ദേഹം ഇന്ത്യന്‍ പൗര സൗമ്യ സന്തോഷിന്റെ മരണം എടുത്തു പറഞ്ഞു.
Recommended Video

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിലെ ക്രമസമാധാനം വഷളായിരിക്കുകയാണ്. എല്ലാ അക്രമങ്ങളെയും അപലപിക്കുന്നു. ഇരു വിഭാഗവും ചര്‍ച്ചയുടെ വഴിയിലേക്ക് വരണം. സംഘര്‍ഷത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. കിഴക്കന്‍ ജറുസലേമിലും മറ്റും നിലവിലുള്ള സ്ഥിതി തുടരണം. സമാധാന ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. ചര്‍ച്ചകള്‍ നടക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഭാവിയിലും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇതിടയാക്കുമെന്നും തിരുമൂര്‍ത്തി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പലസ്തീനില്‍ സംഘര്‍ഷം ഉടലെടുത്തത്. ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യം വെടിവയ്പ്പ് നടത്തുകയും വിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും പുറത്താക്കാന്‍ ശ്രമിക്കുകയായിരുന്നു. പലസ്തീന്‍കാരെ ശൈഖ് ജര്‍റാഹില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പ്രതിഷേധം നടക്കവെയായിരുന്നു സൈനിക നടപടി. ഇതില്‍ പ്രതിഷേധിച്ച് ഗാസയിലെ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ അയച്ചു. ഇസ്രായേല്‍ സൈന്യം തിരിച്ച് മിസൈല്‍ വര്‍ഷിച്ചു. ഇപ്പോള്‍ 200ലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേലില്‍ മരണം 10 ആയിട്ടുണ്ട്. ആറ് വയസുകാരന്‍ ഉള്‍പ്പെടെയാണിത്.
ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം












Click it and Unblock the Notifications