ഇന്ത്യയ്ക്കും പാകിസ്ഥാനും എസ് സിഒയില്‍ സമ്പൂര്‍ണ്ണ അംഗത്വം; തീവ്രവാദത്തിനെതിരെ ഒന്നിക്കും?

  • Posted By:
Subscribe to Oneindia Malayalam

അസ്താന: നാറ്റോയക്ക് ബദലായി ചൈനയുടെ നേതൃത്വത്തിലുള്ള സുരക്ഷ സംഘമായ ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ് സിഒ) ഇന്ത്യയ്ക്കും പാകിസ്താനും സമ്പൂര്‍ണ അംഗത്വം. റഷ്യന്‍ പിന്തുണയോടെ ഇന്ത്യ അംഗത്വം നേടിയപ്പോള്‍ പാകിസ്താനെ ചൈന പിന്തുണച്ചു. ലോകത്തെ നാല്പത് ശതമാനം മനുഷ്യരേയും 20 ശതമാന ആഗോള ജിഡിപിയേയും വിപുലീകരിച്ച എസ് സിയോ പ്രതിനിധീകരിക്കും. 

നിലവിലെ എസ് സിഒ അധ്യക്ഷനും കസാക്കിസ്ഥാന്‍ പ്രസിഡന്റുമായ നൂര്‍സുല്‍ത്താന്‍ നസരര്‍ബയേവാണ് ഇന്ത്യയും പാകിസ്താനും അംഗങ്ങളായ കാര്യം പ്രഖ്യാപിച്ചത്. 2001ല്‍ ഇന്ത്യയും റഷ്യയും ചൈനയും കസാഖിസ്ഥാനും  ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഷാങ്ഹായില്‍ വച്ച് നടത്തിയ ഉച്ചകോടിയിലാണ് എസ് സിഒ സ്ഥാപിതമാകുന്നത്. 2005ല്‍ ചേര്‍ന്ന അസ്താന ഉച്ചകോടിക്ക് ശേഷം ഇന്ത്യ, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് നിരീക്ഷക പദവി മാത്രമേ ഉണ്ടായിരുന്നൊള്ളു. 

2010ലാണ് പുതിയ അംഗങ്ങളെ ചേര്‍ത്ത് നാറ്റോയ്ക്ക് ബദലായി എസ് സിഒയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എസ് സിഒയില്‍ അംഗമാകുന്നതോടെ ഈ മേഖലയില്‍ തീവ്രവാദത്തെ നേരിടാന്‍ മറ്റുള്ളവര്‍ക്കൊപ്പം യോജിച്ച് പ്രവര്‍ത്തനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

English summary
The China-dominated Shanghai Cooperation Organisation (SCO) will have India and Pakistan as its full members when the security bloc holds its annual summit in Kazak capital Astana from Thursday. It will be the first time that the two South Asian neighbours will be part of a group that seeks security and military cooperation among member countries.
Please Wait while comments are loading...