കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കരുതി എല്ലാം തീര്‍ന്നെന്ന്, അപക്വമായ തീരുമാനം, രണ്ടാം തരംഗത്തിന് കാരണം പറഞ്ഞ് ആന്റണി ഫൗച്ചി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഇന്ത്യയുടെ തെറ്റായ തീരുമാനങ്ങളാണെന്ന് യുഎസ് ആരോഗ്യ വിദഗ്ധന്‍ ആന്റണി ഫൗച്ചി. ഇന്ത്യ എല്ലാ തീര്‍ന്നുവെന്ന് കരുതിയാണ് ഇന്ത്യ കരുതിയത്. അത് തെറ്റായ ചിന്തയായിരുന്നു. കൊവിഡ് തീര്‍ന്നുവെന്ന് കരുതി, ഇന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചു. എല്ലാ മേഖലയും തുറന്ന് കൊടുത്തു. അതൊരു പക്വതയില്ലാത്ത തീരുമാനമായിരുന്നു. അത് ഇന്ന് ഇന്ത്യയെ അതിഭീകരാവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്ന് ഫൗച്ചി പറഞ്ഞു. രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ കേസുകള്‍ വലിയ തോതിലാണ് കൂടുന്നത്. വലിയ വ്യാപനവും ഇന്ത്യയിലുണ്ട്.

1

ഇന്ത്യയില്‍ ശരിയായ തോതിലുള്ള വ്യാപനമാണ് നടന്നിരിക്കുന്നത്. എന്നാല്‍ കൃത്യമായ വിലയിരുത്തലുകള്‍ നടത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. കൊവിഡിനെ പിടിച്ചുകെട്ടി എന്നാണ് അവര്‍ ധരിച്ചിരുന്നത്. അതുകൊണ്ട് അവര്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ മുഴുവന്‍ എടുത്ത് കളഞ്ഞു. അത് അപ്വകമായ തീരുമാനമായിരുന്നു. അത് ഇപ്പോഴത്തെ രണ്ടാം തരംഗത്തിലേക്ക് വഴിവെച്ചത്. നമ്മള്‍ക്കറിയുന്നത് പോലെ ആ തരംഗം ഇന്ത്യയെ വലിയൊരു ആരോഗ്യ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നതെന്ന് ഫൗച്ചി പറഞ്ഞു.

ആന്റണി ഫൗച്ചി യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് കൂടിയാണ്. ഇന്ത്യയിലെ കേസുകള്‍ വര്‍ധിക്കുന്നത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. കൊവിഡിനെ കീഴടക്കിയെന്ന് ആരും ധരിക്കരുത്. എല്ലായിടത്തും ആ രോഗത്തെ കീഴടക്കിയാല്‍ മാത്രമേ യുഎസ്സിനും അത്തരത്തില്‍ ചിന്തിക്കാനാവൂയെന്ന് യുഎസ് സെനറ്റര്‍ പാറ്റി മറെ പറഞ്ഞു. ബൈഡന്‍ ഭരണകൂടം ആഗോള പ്രതിരോധ പ്രവര്‍ത്തനത്തെ നയിക്കുന്നത് നല്ല കാര്യമാണ്. ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പം കൈകോര്‍ത്തും ആഗോള വാക്‌സിന്‍ ഉല്‍പ്പാദനത്തിന് ഫണ്ട് നല്‍കിയും നല്ല കാര്യങ്ങള്‍ ചെയ്യുന്നു. 60 മില്യണ്‍ ആസ്ട്രാസെനെക്ക വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് യുഎസ് നല്‍കിയെന്നും പാറ്റി പറഞ്ഞു.

ഇന്ത്യ കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല. പ്രാദേശിക പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തേണ്ടത് കൊവിഡിനെ നേരിടാന്‍ അത്യാവശ്യമാണ്. മുമ്പുള്ള അനുഭവങ്ങളില്‍ നിന്ന് അമേരിക്ക പാഠം പഠിച്ചത് കൊണ്ടാണ് അത് സാധ്യമാകുന്നത്. എല്ലാ രാജ്യങ്ങളെയും സഹായിക്കുക എന്നത് ഇതില്‍ പ്രധാനമാണ്. അമേരിക്കയ്ക്ക് അക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. വാക്‌സിനുകള്‍ ലോകത്തെമ്പാടും എത്തിക്കേണ്ടതുണ്ടെന്നും ഫൗച്ചി പറഞ്ഞു. ലോകത്തെവിടെ വൈറസ് ശക്തിപ്രാപിച്ചാലും യുഎസ്സിന് അത് ഭീഷണിയാണ്. ഇന്ത്യയില്‍ പുതിയ വകദേദമുണ്ട്. ഇത്തരം ജനിത മാറ്റം വന്നത് അമേരിക്കയ്ക്കും ഭീഷണിയാണ്. ലോകരാജ്യങ്ങള്‍ ഒന്നാകെ സുഖം പ്രാപിച്ചാല്‍ മാത്രമേ അമേരിക്കയ്ക്കും ഈ ഭീഷണിയെ മറികടക്കാനാവൂ എന്നും ഫൗച്ചി പറഞ്ഞു.

English summary
india thinks covid is over that helps for second wave says anthony fauci
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X