Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി വെറുതെ അല്ല ഇന്ത്യയുടെ പിന്നാലെ; ക്രൂഡ് ഓയില്‍ കളി മാറും... ദീര്‍ഘ കരാറിന് ഇല്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍, പ്രകൃതി വാതക ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലാണ് ഇന്ത്യ. നിലവില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്കും അമേരിക്കും പിന്നില്‍ ഇന്ത്യയാണ്. എന്നാല്‍ 2030 ആകുമ്പോഴേക്കും ഈ ഘടനയില്‍ മാറ്റം വരുമെന്ന് അന്താരാഷ്ട്ര ഊര്‍ജി ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഇറക്കുമതി വന്‍തോതില്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്നാലെ വരാന്‍ ഇത് കാരണമാകും. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ വിപണിയുടെ കരുത്ത് മനസിലാക്കി റഷ്യയും സൗദിയും വില കുറച്ച് എണ്ണ നല്‍കാന്‍ തയ്യാറായിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് വില കുറച്ച് എണ്ണ നല്‍കാന്‍ സൗദി തീരുമാനിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. മാത്രമല്ല, ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനും സൗദി പദ്ധതിയിടുന്നുണ്ട്.

india-crude-oil

അതേസമയം, എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യ സുപ്രധാനമായ തീരുമാനം എടുക്കുകയാണ്. ദീര്‍ഘകാലത്തേക്കുള്ള കരാറുകള്‍ വേണ്ട എന്നാണ് അഭിപ്രായമെന്ന് കേന്ദ്ര പെട്രോളിയം-വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി മണികണ്‍ട്രേളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിലയില്‍ ചാഞ്ചാട്ടമുള്ള ഇക്കാലത്ത് ദീര്‍ഘകാല കരാര്‍ ഒപ്പുവയ്ക്കുന്നത് അബദ്ധമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അതേസമയം, കഴിഞ്ഞ ദിവസം ഖത്തറുമായി ഇന്ത്യ ദീര്‍ഘകാല വാതക കരാറില്‍ ഒപ്പുവച്ചു. 2048 വരെയുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഖത്തറില്‍ നിന്ന് നിലവില്‍ ഇന്ത്യ വാതകം ഇറക്കുന്നുണ്ട്. ഈ കരാറിന്റെ കലാവാധി 2028ല്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കരാര്‍ പുതുക്കിയത്. കുറഞ്ഞ വിലയ്ക്ക് ഖത്തര്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇനി ദീര്‍ഘകാല കരാറില്‍ ഇന്ത്യ ഒപ്പുവച്ചേക്കില്ല. നിലവിലെ വിപണി സാഹചര്യം പരിശോധിച്ച് വില കണക്കാക്കി ദീര്‍ഘകാല കരാര്‍ ഒപ്പുവയ്ക്കില്ലെന്നാണ് മന്ത്രി പറയുന്നത്. നാളെ ചിലപ്പോള്‍ വില കുറഞ്ഞേക്കാം. ആ വേളയില്‍ ദീര്‍ഘകാല കരാര്‍ ഒപ്പിട്ടത് അബദ്ധമായി എന്ന് വിലയിരുത്തപ്പെടും. ജനങ്ങള്‍ കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

2030 ആകുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ-വാതക ആവശ്യം ഉയരുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നാണ് ഐഇഎ റിപ്പോര്‍ട്ട്. അന്ന് പ്രതിദിനം ഇന്ത്യ 58 ലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് 46 ലക്ഷം ബാരല്‍ എണ്ണയാണ്. എണ്ണയുടെയും വാതകത്തിന്റെയും കാര്യത്തില്‍ ഇന്ത്യ ലോകത്തെ പ്രധാന വിപണിയാകാന്‍ പോകുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ 21 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകമാണ് (എല്‍എന്‍ജി) ഇറക്കുമതി ചെയ്തത്. ഖത്തറുമായുള്ള എല്‍എന്‍ജി കരാര്‍ ബുധനാഴ്ച ഇന്ത്യ പുതുക്കിയിരുന്നു. ഖത്തര്‍ എനര്‍ജിയും ഇന്ത്യയുടെ പെട്രോനെറ്റും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. പ്രതിവര്‍ഷം 7.5 ദശലക്ഷം മെട്രിക് ടണ്‍ വാതകം ഇറക്കുമതി ചെയ്യുമെന്നതാണ് ഖത്തറുമായുള്ള കരാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+