കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ,അമേരിക്ക,ജപ്പാന്‍..മലബാര്‍ നേവല്‍ അഭ്യാസം തിങ്കളാഴ്ച മുതല്‍..ചൈനക്ക് ആശങ്ക..?

മലബാര്‍ നേവല്‍ അഭ്യാസം തിങ്കളാഴ്ച മുതല്‍

Google Oneindia Malayalam News

ദില്ലി: മലബാര്‍ നേവല്‍ അഭ്യാസത്തിന് ഇന്ത്യയും ജപ്പാനും അമേരിക്കയും സജ്ജമായി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിങ്കളാഴ്ചയാണ് 'മലബാര്‍ എക്‌സര്‍സൈസ്' എന്ന പേരിലറിയപ്പെടുന്നു സൈനികാഭ്യാസം ആരംഭിക്കുക. ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് 'മലബാര്‍ എക്‌സര്‍സൈസ്' ആരംഭിച്ചത്. പിന്നീട് ജപ്പാനും ഇതില്‍ പങ്കാളികളാകുകയായിരുന്നു.

10 ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും. കപ്പലുകള്‍ വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിത്തുടങ്ങി.

ഡസന്‍കണക്കിന് യുദ്ധക്കപ്പലുകളും സബ് മറൈനുകളും എയര്‍ ക്രാഫ്റ്റുകളുമാണ് മലബാര്‍ എക്‌സര്‍സൈസില്‍ പങ്കെടുക്കുന്നത്. 25 വര്‍ഷമായി ഈ സൈനികാഭ്യാസം നടന്നു വരികയാണ്.

ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പേരിലും ഓസ്‌ട്രേലിയയുടെ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും ഇത്തവണത്തെ മലബാര്‍ എക്‌സര്‍സൈസ്' നേരത്തേ മുതല്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. സൈനികാഭ്യാസം മൂന്നാമതൊരു രാജ്യത്തിനെ ലക്ഷ്യം വെച്ചാകരുതെന്നാണ് ചൈന പറയുന്നത്.

ചൈനക്ക് ആശങ്കയോ..?

ചൈനക്ക് ആശങ്കയോ..?

ഇന്ത്യയും ജപ്പാനും അമേരിക്കയും സംയുക്തമായി നടത്തുന്ന മലബാര്‍ നേവല്‍ സൈവികാഭ്യാസം മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതാകരുതെന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. സിക്കിമിലെ ഡോക് ല മേഖലയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണിത്.

ഓസ്‌ട്രേലിയയുടെ ക്ഷണം നിരസിച്ചു.

ഓസ്‌ട്രേലിയയുടെ ക്ഷണം നിരസിച്ചു.

സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്‌ട്രേലിയയുടെ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചിരുന്നു. എന്നാല്‍ സൈനികാഭ്യാസം വീക്ഷിക്കുന്നതിനായി ആസ്‌ട്രേലിയയില്‍ നിന്നും മറ്റ് രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള ഓഫീസര്‍മാരും എത്തും. ജൂലൈയില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ വിട്ടുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് ആസ്‌ട്രേലിയ ഇന്ത്യയ്ക്ക് കത്തെഴുതിയത്.

ഓസ്‌ട്രേലിയയെ ഒഴിവാക്കിയത് ചൈനയെ ചൊടിപ്പിക്കാതിരിക്കാന്‍

ഓസ്‌ട്രേലിയയെ ഒഴിവാക്കിയത് ചൈനയെ ചൊടിപ്പിക്കാതിരിക്കാന്‍

സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്‌ട്രേലിയയുടെ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചത് ഓസ്‌ട്രേലിയയുടെ ശത്രുവായ ചൈനയെ ചൊടിപ്പിക്കാതിരിക്കാനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 2007 ല്‍ ഓസ്‌ട്രേലിയ മലബാര്‍ നേവല്‍ എക്‌സര്‍സൈസില്‍ പങ്കെടുത്തിരുന്നു.

പിന്‍മാറിയത് ചൈന ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്

പിന്‍മാറിയത് ചൈന ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്

2007 ല്‍ ഓസ്‌ട്രേലിയ മലബാര്‍ നേവല്‍ എക്‌സര്‍സൈസില്‍ പങ്കെടുത്തിരുന്നെങ്കിലും ചൈന ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പിന്നീട് ഒഴിവായത്. ഇത്തവണയും സൈനികാഭ്യസത്തില്‍ പങ്കുചേരാനുള്ള ഓസ്‌ട്രേലിയയുടെ ക്ഷണം ഇന്ത്യ നിരസിച്ചതിനു പിന്നാലെ ഈ തീരുമാനത്തെ ചൈന സ്വാഗതം ചെയ്തിരുന്നു.

മലബാര്‍ സൈനികാഭ്യാസം ചൈനയെ ലക്ഷ്യം വെച്ചോ

മലബാര്‍ സൈനികാഭ്യാസം ചൈനയെ ലക്ഷ്യം വെച്ചോ

ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് വക്താവ് ഹുവാ ച്യൂയിംഗ് ആണ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തിയ മലബാര്‍ സൈനികാഭ്യാസം ചൈനയെ ലക്ഷ്യം വച്ചാണെന്ന് വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍ നേരിട്ട് രംഗത്തെത്തിയിരുന്നു.

ആദ്യം അമേരിക്കക്കൊപ്പം

ആദ്യം അമേരിക്കക്കൊപ്പം

1992 ല്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് മലബാര്‍ നേവല്‍ എക്‌സര്‍സൈസ് ആരംഭിക്കുന്നത്. 2014 മുതലാണ് ഇതില്‍ ജപ്പാന്‍ പങ്കാളിയാകാന്‍ തുടങ്ങുന്നത്. ബീജിങ്ങിന്റെ സ്വന്തമാണെന്നു പറയുന്ന തര്‍ക്കമേഖലക്കു സമീപമാണ് സൈനികാഭ്യാസം.

ചൈനയുടെ പ്രവര്‍ത്തനങ്ങള്‍

ചൈനയുടെ പ്രവര്‍ത്തനങ്ങള്‍

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്കും ആശങ്കയുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയെ ഭയപ്പെടുത്തുന്നുണ്ട്.

English summary
Dozens of warships, submarines and aircraft take part in the drills, which are aimed at getting the three powerful navies used to working together including for possible joint patrols across the Indian Ocean and the Pacific
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X