ന്യൂയോർക്കിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട നിലയിൽ!!! ബന്ധു അറസ്റ്റിൽ!!!

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട നിലയിൽ. ശരൺജിത് സിങ്ങ് 26 ആണ് സ്വന്തം വസതിയിൽ കെല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ബന്ധുവായ യുവാവുമായിട്ടുള്ള വാക്കു തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.

ഇന്ദ്രാണിയുടെ പരാതി ശരി!!! ഇനി പൊലീസുകാർ കുടുങ്ങും!!!മെഡിക്കൽ പരിശോധന ഫലം പുറത്ത്!!!

നടിയും സുനിയും തമ്മില്‍ ബന്ധമെന്ന പരാമര്‍ശം...അമ്മ യോഗത്തില്‍ മാപ്പുമായി ദിലീപ്..!

ജൂൺ 26 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ശരൺജിത് സിങ്ങും ബന്ധുവായ ലവ്ദീപ് സിങ്ങുമായുള്ള വാക്കു തർക്കത്തിനിടെയാണ് ശരൺജിത്തിന്റെ കഴുത്തിൽ കുത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു .തുടർന്ന് ഇയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുറ്റവാളിയാണെന്നു കണ്ടെത്തിയാൽ 25 വർഷം തടവ് ഇയാൾക്ക് അനുഭവിക്കേണ്ടി വരും. ഇയാൾക്കെതിരെ കൊലപാതകം ,മൂർച്ചയുള്ള ആയുധം ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് ചുമർത്തിരിക്കുന്നത്. അതെസമയം കൊലപാതകത്തിനെ കുറിച്ചുള്ള ബാക്കി കാരണങ്ങൾ പോലീസിന് വ്യക്തമല്ല

murder

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലവ്ദീപിനെ കോടതിയിൽ ഹാജരാക്കിയത്. കൊല്ലപ്പെട്ട ശരൺജിത് ന്യൂയോർക്കിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. 2013 ലാണ് ഇയാൾ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പോയത്.ഇയാളുടെ മാതാപിതാക്കൾ ഇപ്പോഴും ഇന്ത്യയിൽ തന്നെയാണ് താമസം.

English summary
A 26-year-old Indian-origin man in the US was stabbed to death allegedly by his cousin following an argument, in New York.Sharanjit Singh was stabbed by Lovedeep Singh, 24, in the neck and torso inside their apartment in New York City borough Queens in the early hours of June 26, police said.
Please Wait while comments are loading...