കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരന്‍ കുടുംബത്തെ കൊല ചെയ്തത് ഓണ്‍ലൈന്‍ പഠനത്തിലൂടെ

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ മധ്യവയസ്‌കന്‍ മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈനിലൂടെയുള്ള പഠനത്തിനുശേഷം. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസക്കാരനായ ജിതേന്ദ്ര ലാദ്(49) ആയിരുന്നു കഴിഞ്ഞ ഒക്ടോബറില്‍ കുടുംബത്തെ ഇല്ലാതാക്കിയത്. കൂട്ടക്കൊലപാതകം നടത്തി എങ്ങിനെ ആത്മഹത്യചെയ്യാം എന്ന കാര്യം ഇദ്ദേഹം മനസിലാക്കിയത് ഇന്റര്‍നെറ്റില്‍ നിന്നാണെന്ന് ഇക്കാര്യം അന്വേഷിച്ച പോലീസ് പറഞ്ഞു.

ജിതേന്ദ്രയുടെ ഭാര്യ ദുക്ഷബെന്‍(44), മകള്‍ തൃഷ(19), നിഷ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരെയും കഴുത്തറുത്ത് കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്. രണ്ടു ദിവസങ്ങള്‍ക്കുശഷം ജിതേന്ദ്രയെ തൂങ്ങിമരിച്ച നിലയിലും കണ്ടത്തി. ജിതേന്ദ്രയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക അസ്വാസ്ഥ്യം ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു.

internet

തുടര്‍ന്ന് ഡിറ്റക്ടീവ്‌സ് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്ര ഓണ്‍ലൈനിലൂടെ കൊലപാതകത്തെക്കുറിച്ച് വിശദമായി പഠിച്ചതായി മനസിലാക്കിയത്. ജിതേന്ദ്രയുടെ ഫോണില്‍ നിന്നും കഴുത്തുമുറിച്ച് കൊലപ്പെടുത്തുന്നത് എങ്ങിനെയാണെന്ന് സെര്‍ച്ച് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഡിപ്രഷനെക്കുറിച്ചും ഇയാള്‍ നെറ്റില്‍ തിരഞ്ഞിരുന്നു.

കുടുംബ ജീവിതത്തില്‍ ജിതേന്ദ്ര അസ്വസ്ഥനായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പോലീസിന് മൊഴി നല്‍കി. ജോലിസ്ഥലത്തെ അമിതമായ സ്‌ട്രെസ് കൂടിയായപ്പോള്‍ വിഷാദരോഗത്തിലേക്ക് ജിതേന്ദ്ര വീണിരിക്കാമെന്നാണ് പോലീസ് നിഗമനം.

English summary
Indian-Origin Techie Did Online Research to Kill Family in UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X