രാജ്യാന്തര കോടതി: നാടകീയതയ്‌ക്കൊടുവില്‍ ഇന്ത്യന്‍ അഭിമാനമായി ഭണ്ഡാരി, ബ്രിട്ടന്‍ പിന്‍മാറി

  • Written By:
Subscribe to Oneindia Malayalam

ഹേഗ്: രാജ്യാന്തര നീതിന്യായ കോടതിയിലെ (ഐഎസിജെ) ജഡ്ജി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറെ നാടകീയതകള്‍ക്കൊടുവില്‍ ഇന്ത്യക്കു വിജയം. ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരി തിരഞ്ഞെടുപ്പില്‍ ജയിച്ച് പുതിയ ജഡ്ജിയായി ചുമതലയേറ്റു. ബ്രിട്ടനും ഇന്ത്യയും തമ്മിലായിരുന്നു ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടം. എന്നാല്‍ മല്‍സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഇതോടെ ഭണ്ഡാരിയുടെ വിജയം ഉറപ്പാവുകയായിരുന്നു.

അതേസമയം, സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത് ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ ബ്രിട്ടീഷ് മാധ്യങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 1945ലാണ് രാജ്യാന്തര കോടതി രൂപീകരിച്ചത്. ഇതിനു ശേഷം എല്ലാ തവണയും ബ്രിട്ടന് ഐസിജെയില്‍ ജഡ്ജിയുണ്ടായിട്ടുണ്ട്. ഇത്തവണ ആദ്യമായാണ് രാജ്യാന്തര കോടതിയില്‍ ബ്രിട്ടീഷ് പ്രാതിനിധ്യം ഇല്ലാതിരിക്കുന്നത്.

1

യുഎന്‍ പൊതുസഭയില്‍ 193ല്‍ 183 വോട്ടും ഭണ്ഡാരിക്കാണ് ലഭിച്ചത്. കൂടാതെ രക്ഷാസമിതിയിലെ ആകെയുള്ള 15 വോട്ടുകളും അദ്ദേഹത്തിനു തന്നെയായിരുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, യുഎസ്, ചൈന എന്നിവര്‍ ബ്രിട്ടീഷ് സ്ഥാനാര്‍ഥിയായിരുന്ന ഗ്രീന്‍വുഡിനെയായിരുന്നു പിന്തുണച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ നിന്നു പിന്‍മാറുന്ന വിവരം യുഎന്നിലെ ബ്രിട്ടീഷ് പ്രതിനിധിയായ മാത്യു റൈക്രോഫ്റ്റ് പൊതുസഭയുടെയും രക്ഷാസമിതിയുടെയും അധ്യക്ഷന്‍മാരെ എഴുതി അറിയിക്കുകയായിരുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും മറ്റു പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യാന്തര നീതിന്യായ കോടതി സ്ഥാപിച്ചത്. ഐക്യരാഷ്ട്ര സംഘടനയാണ് രാജ്യാന്തര നീതിന്യായ കോടതിയെന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ഹേഗാണ് ഐസിജെയുടെ ആസ്ഥാനം. ആകെ 15 ജഡ്ജിമാരാണ് ഐസിജെയുള്ളത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കും. തുടര്‍ന്ന് ഇതേ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. അഞ്ചു പുതിയ ജഡ്ജിമാരാണ് മൂന്നു വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
India’s Dalveer Bhandari re-elected to ICJ after Britain withdraws

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്