Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യയില്‍ മരിച്ചുവീഴുന്നത് ഡോക്ടര്‍മാര്‍, കണ്ണീര്‍ വാര്‍ത്ത് രാജ്യം, ഏഷ്യക്ക് ഭയം!!

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സ്ഥിതി ഗുരുതരമാകുന്നു. ഇതുവരെ രാജ്യത്ത് മരിച്ച് വീഴുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. രജിമാന്‍ സോര്‍മിന്‍ എന്നയാള്‍ 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം അടുത്തിടെയാണ് വിരമിച്ചത്. ഇന്തോനേഷ്യയിലെ മേഡാന്‍ നഗരത്തിലെ ആദം മാലിക് ആശുപത്രിയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ശവസംസ്‌കാരം ചടങ്ങുകയാണ് ഇയാളാണ് നടത്തിയിരിക്കുന്നത്. ഇനി തന്റെ കുടുംബത്തിനൊപ്പം ചെലവിടാനാണ് ഇയാള്‍ വിരമിച്ചത്. എന്നാല്‍ ഇപ്പോല്‍ സോര്‍മിന്‍ വലിയ ഭയത്തിലാണ്. തന്നെ സര്‍ക്കാര്‍ വീണ്ടും സര്‍വീസിലേക്ക് തിരിച്ചുവിളിക്കുമോ എന്നാണ് ഭയം.

1

തന്നെ വിളിച്ചാല്‍ പോകുമെന്നാണ് സോര്‍മിന്‍ പറയുന്നത്. ഡോക്ടര്‍മാര്‍ക്ക് എന്നെ ആവശ്യമുണ്ടാകും. അവരെ എനിക്ക് സഹായിക്കണം. മരിക്കുകയാണെങ്കില്‍, എന്റെ വിധി അതായിരിക്കും. ദൈവം തീരുമാനിക്കട്ടെ. ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ സോര്‍മിനെ പോലുള്ളവര്‍ ഭയക്കുന്നത് മതിയായ സുരക്ഷകള്‍ രോഗികളെ പരിശോധിക്കുന്നതിലും സംസ്‌കരിക്കുന്നതിലും ഇല്ലെന്നതാണ്. ഡോക്ടര്‍മാര്‍ക്ക് പോലും മതിയായ മാസ്‌കുകളോ മെഡിക്കല്‍ ഉപകരണങ്ങളോ ഇല്ല. അതിവേഗമാണ് രാജ്യത്ത് കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഏഷ്യയില്‍ അതിവേഗം ആളുകള്‍ മരിച്ചുവീഴുന്നതും ഇന്തോനേഷ്യയിലാണ്.

മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ നാല് വരെ 181 പേരാണ് മരിച്ചത്. 1790 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതെല്ലാം തെറ്റായ കണക്കുകളാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ട്. മരിച്ചുവീഴുന്നവരുടെ കണക്കുകളും കൃത്യമായി ലഭ്യമല്ല. ഭരണകൂടം ഇത് മറച്ചുവെക്കുന്നുവെന്നാണ് പരാതി. സംഗതി ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അക്മദ് യുരിയാന്റോ പറഞ്ഞിട്ടുമുണ്ട്. ഇതുവരെ രണ്ട് ആശുപത്രി ഡയറക്ടര്‍മാരും 12 ഡോക്ടര്‍മാരും ഇന്തോനേഷ്യയില്‍ മരിച്ചിട്ടുണ്ട്. സോര്‍മിന്റെ സുഹൃത്തായ ഉകോക്ക് മാര്‍ട്ടിനാണ് ഇതിലൊരു ഡോക്ടര്‍. പണമില്ലാത്തവരെ പോലും സഹായിക്കുന്ന ഡോക്ടറായിരുന്നു മാര്‍ട്ടിനെന്ന് സോര്‍മിന്‍ പറഞ്ഞു.

മാര്‍ട്ടിനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എനിക്കെന്ന് സോര്‍മിന്‍ പറഞ്ഞു. തനിക്ക് അദ്ദേഹം ഭക്ഷണം വാങ്ങിത്തരാറുണ്ടായിരുന്നു. വീട്ടിലേക്ക് ഭക്ഷണം വരെ അദ്ദേഹം വാങ്ങി നല്‍കാറുണ്ടായിരുന്നു. എനിക്ക് ഈ ജോലിയില്‍ നിന്ന് വലിയ വരുമാനമൊന്നുമില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നുവെന്ന് സോര്‍മിന്‍ പറഞ്ഞു. വളരെ ദാരുണമായ അന്ത്യമായിരുന്നു മാര്‍ട്ടിന്‍ നേരിട്ടത്. ഇയാള്‍ക്ക് എവിടെ നിന്നാണ് കോവിഡ് വന്നതെന്ന് അറിയില്ല. ജെറുസലേമില്‍ നിന്ന് യാത്ര കഴിഞ്ഞ് വന്നതായിരുന്നു അദ്ദേഹം. മലേഷ്യ വഴിയാണ് എത്തിയത്. വൈകാതെ തന്നെ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഉടനെ തന്നെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+