വേശ്യാവൃത്തി; ദുബായില്‍ വേലക്കാരിക്ക് ജയില്‍ ശിക്ഷ
ദുബായ്: അനധികൃതമായി രാജ്യത്ത് തങ്ങുകയും വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്ത ഇന്തോനേഷ്യന്‍ യുവതിക്ക് ദുബായിലെ ഒരു കോടതി മൂന്നുമാസത്തെ തടവുശിക്ഷ വിധിച്ചു. വിധിയില്‍ 15 ദിവസത്തിനകം അപ്പീല്‍ പോകാന്‍ കോടതി അവസരം നല്‍കിയിട്ടുണ്ട്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മാസമാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്.
ദുബായില്‍ വീട്ടുജോലിക്കാരിയായിരുന്ന യുവതി 2010ല്‍ സ്‌പോണ്‍സറില്‍ നിന്നും രക്ഷപ്പെട്ടശേഷം ലൈംഗിക തൊഴിലിലേക്ക് തിരിയുകയായിരുന്നു. കുറഞ്ഞ വേതനവും വീട്ടുകാരുടെ പീഡനവുമാണ് ഒളിച്ചോടാന്‍ കാരണമായതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പിന്നീട് ഇന്തോനേഷ്യയിലെ സ്ത്രീകള്‍ക്കൊപ്പം താമസിച്ചുവന്ന ഇവര്‍ ആദ്യം മസാജ് സെന്ററിലും പിന്നീട് ലൈംഗിക തൊഴിലാളിയായും ജോലി നോക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈയ്യിലായതിനാലാണ് സ്വരാജ്യത്തേക്ക് തിരിച്ചുപോകാന്‍ കഴിയാതിരുന്നതെന്ന് ഇവര്‍ പറഞ്ഞു. ജോലിയൊന്നുമില്ലാതിരിക്കുമ്പോള്‍ ഒരു ബംഗ്ലാദേശിയാണ് ഇവരെ മസാജിങ് സെന്ററിലെത്തിക്കുന്നത്. അവടെവെച്ച് പിന്നീട് ലൈംഗിക തൊഴിലിലേക്കും തിരിഞ്ഞു. ഒരു ഇന്ത്യക്കാരനുമായി താന്‍ പ്രണയത്തിലായിരുന്നെന്നും സ്ത്രീ പറഞ്ഞു.
ഇന്ത്യക്കാരനില്‍ ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചു. എന്നാല്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞതോടെ കാമുകന്‍ മുങ്ങിയിരുന്നു. ഇയാളെ പിന്നീട് കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ ചെലവിനും മറ്റുമായി മോശം ജോലിയില്‍ തുടരേണ്ടിവന്നതാണെന്നും ശിക്ഷ ഒഴിവാക്കണമെന്നും ഇവര്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും മൂന്നുമാസത്തെ തടവു ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്. തടവിന് ശേഷം ഇവരെ നാടുകടത്തിയേക്കും.












Click it and Unblock the Notifications