സൗദിയെ ഞെട്ടിച്ച് ഇറാന്‍ സൈന്യം; ഗള്‍ഫില്‍ യുദ്ധവിമാനങ്ങള്‍ താണുപറക്കുന്നു, കൂടെ ചൈനയും!!

  • Written By:
Subscribe to Oneindia Malayalam

ടെഹ്‌റാന്‍: ഇറാന്‍ പൗരനെ സൗദി തീര സേന കഴിഞ്ഞ ദിവസം വെടിവച്ചുകൊന്നിരുന്നു. ജലാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു സൗദി സൈന്യത്തിന്റെ നടപടി. എന്നാല്‍ ഇപ്പോള്‍ ഇറാന്‍ സൈന്യം ചില നീക്കങ്ങള്‍ നടത്തുകയാണ് ഗള്‍ഫില്‍, കൂട്ടിനു ലോകത്തെ രണ്ടാം സൈനിക ശക്തിയായ ചൈനയുമുണ്ട്.

ഇറാന്റെയും ചൈനയുടെയും നാവിക സേനാംഗങ്ങള്‍ സംയുക്തമായി ആയുധ പരിശീലനം നടത്തുകയാണ് ഗള്‍ഫ് മേഖലയില്‍. ഒമാന്‍ കടലിനോട് ചേര്‍ന്ന ഹോര്‍മുസ് കടലിടുക്കിലാണ് ഇറാന്റെ പ്രകോപനപരമായ നടപടി. സൗദിയെയും ഗള്‍ഫ് മേഖലയിലെ തങ്ങളുടെ മറ്റു ശത്രുക്കളെയും ഭയപ്പെടുത്തുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പടക്കപ്പലുകളും ഹെലികോപ്റ്ററും

പടക്കപ്പലുകളും ഹെലികോപ്റ്ററും

ഞായറാഴ്ചയാണ് ഇറാന്‍-ചൈനീസ് സൈനികരുടെ പ്രകടനം മേഖലയില്‍ ആരംഭിച്ചത്. രണ്ട് യുദ്ധക്കപ്പലുകള്‍, ഒരു ചെറുകപ്പല്‍, ഒരു ഹെലികോപ്റ്റര്‍ എന്നിവയാണ് ചൈനീസ് സൈന്യത്തിന്റേതായി മേഖലയിലെത്തിയിട്ടുള്ളത്.

 കറാച്ചിയില്‍ നിന്നെത്തിയ യുദ്ധക്കപ്പല്‍

കറാച്ചിയില്‍ നിന്നെത്തിയ യുദ്ധക്കപ്പല്‍

പാകിസ്താന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ നിന്നാണ് ചൈനീസ് യുദ്ധക്കപ്പലുകള്‍ ഇറാനിലെത്തിയത്. ഇറാനിലെ ബാന്ദര്‍ അബ്ബാസ് തുറമുഖത്തെത്തിയ ചൈനീസ് സൈന്യത്തിന് വന്‍ വരവേല്‍പ്പായിരുന്നു. ഇറാനില്‍ താമസിക്കുന്ന നിരവധി ചൈനീസ് പൗരന്‍മാന്‍ സൈനികരെ സ്വീകരിക്കാനെത്തിയെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് കപ്പല്‍ ഒമാനിലേക്ക്

ചൈനീസ് കപ്പല്‍ ഒമാനിലേക്ക്

ഇറാന്‍ നാവിക സേനയുടെ അല്‍ബോര്‍സ് യുദ്ധക്കപ്പല്‍, ഒരു ഹെലികോപ്റ്റര്‍, 700 സൈനികര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കാളികളായത്. ചൈനീസ് യുദ്ധക്കപ്പല്‍ ഇനി ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലേക്ക് പുറപ്പെടും.

ആശങ്കയുടെ മുനയില്‍ ഗള്‍ഫ് മേഖല

ആശങ്കയുടെ മുനയില്‍ ഗള്‍ഫ് മേഖല

മൂന്ന് വര്‍ഷം മുമ്പാണ് ചൈനീസ് യുദ്ധക്കപ്പലുകള്‍ സമാനമായ രീതിയില്‍ ഇറാനിലെത്തിയത്. നിലവില്‍ ഗള്‍ഫ് മേഖലയില്‍ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരിക്കെ ചൈനീസ് സൈന്യത്തിന്റെ വരവില്‍ ആശങ്കയുണ്ട്. ഇനി അവര്‍ ഒമാനിലേക്കാണ് തിരിക്കുന്നത്.

ഇറാനും സൗദിയും തമ്മില്‍

ഇറാനും സൗദിയും തമ്മില്‍

ഇറാനും സൗദിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലവിലുള്ള സമയം കൂടിയാണിത്. ഇറാന്റെ പാര്‍ലമെന്റില്‍ അടുത്തിടെ ആക്രമണം നടന്നിരുന്നു. തൊട്ടുപിന്നാലെയാണ് ഇറാന്‍ മല്‍സ്യത്തൊഴിലാളിയെ സൗദി സൈന്യം വെടിവച്ച് കൊന്നത്. പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലും സൗദിയാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

ശത്രുക്കളില്‍ ഭയം സൃഷ്ടിക്കുന്നു

ശത്രുക്കളില്‍ ഭയം സൃഷ്ടിക്കുന്നു

തുടര്‍ച്ചയായി പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ശക്തിപ്രകടനം നടത്തി ശത്രുക്കളില്‍ ഭയം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ചൈനീസ് സൈന്യത്തെ ക്ഷണിച്ചത്. നിലവില്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെയും തുര്‍ക്കിയുടെയും സൈന്യമെത്തിയിട്ടുണ്ട്.

ഖത്തറുമായി മികച്ച ബന്ധമുള്ള ചൈന

ഖത്തറുമായി മികച്ച ബന്ധമുള്ള ചൈന

ഈ കൂട്ടത്തിലേക്കാണ് ചൈനയുടെ യുദ്ധക്കപ്പലുകള്‍ വരുന്നത്. ഖത്തറുമായി മികച്ച വ്യാപാര ബന്ധമുള്ള രാജ്യമാണ് ചൈന. മാത്രമല്ല, സൗദിയുമായും അവര്‍ക്ക് അടുത്ത ബന്ധമാണ്. സൗദിയില്‍ നിന്നു എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ചൈനയാണ്.

അതിര്‍ത്തിയില്‍ വെടിവയ്പ്പ്

അതിര്‍ത്തിയില്‍ വെടിവയ്പ്പ്

സൗദിയും ഇറാനും പല വിഷയങ്ങളിലും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായത്. തങ്ങളുടെ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധിയില്‍ ഇറാനുമായി സഖ്യമുണ്ടാക്കിയെന്നാരോപിച്ചാണ് ഖത്തറിനെതിരേ സൗദി നടപടിയെടുത്തത്.

കൂടുതല്‍ സങ്കീര്‍ണമാകുന്നു

കൂടുതല്‍ സങ്കീര്‍ണമാകുന്നു

മേഖലയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നാണ് പുതിയ വിവരങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. പേര്‍ഷ്യന്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോയ രണ്ട് ഇറാനിയന്‍ ബോട്ടുകള്‍ക്ക് നേരെയാണ് സൗദി തീര സേന ഞായറാഴ്ച ആക്രമണം നടത്തിയത്. കൂറ്റന്‍ തിരമാലകള്‍ വന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബോട്ടുകള്‍ക്ക് നേരെ സൗദിയുടെ ഭാഗത്തുനിന്നു വെടിവയ്പ്പുണ്ടാകുകയായിരുന്നുവെന്ന് ഇറാന്‍ പറയുന്നു.

പ്രകോപനത്തിന് കാരണം

പ്രകോപനത്തിന് കാരണം

എന്നാല്‍ സൗദിയുടെ ജലാതിര്‍ത്തി കടന്നതാണോ പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. ഇറാന്‍ ബോട്ടിന് നേരെ വെടിവയ്പ്പുണ്ടാകുകയും മല്‍സ്യത്തൊഴിലാളിയുടെ പിന്‍ഭാഗത്ത് വെടിയേല്‍ക്കുകയും ചെയ്തുവെന്നാണ് ഇറാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സൗദി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാനില്‍ ആക്രമണം നടത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

English summary
The Iranian and Chinese Navies have launched a joint exercise in an area stretching from the strategic Strait of Hormuz to the Sea of Oman in the Persian Gulf.
Please Wait while comments are loading...