ഇറാന്‍ ആണവ ബോംബുണ്ടാക്കിയാല്‍ തങ്ങളുമുണ്ടാക്കുമെന്ന് സൗദി; വേണ്ടിവന്നാല്‍ ഇറാനെയും ആക്രമിക്കും
Recommended Video

റിയാദ്: ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ സൗദി അറേബ്യയും അത് ചെയ്യുമെന്ന് വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയ പശ്ചാത്തലത്തില്‍ സിഎന്‍എന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ജുബൈര്‍ ഇക്കാര്യം പറഞ്ഞത്. ഇറാന്‍ ആണവ ശക്തിയാവാമെങ്കില്‍ തങ്ങള്‍ക്കും അതാവാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളും സിറിയ, യമന്‍ എന്നിവിടങ്ങളിലെ ഇറാന്റെ ഇടപെടല്‍ എന്നിവ നിയന്ത്രിക്കാന്‍ കരാറിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പിന്‍മാറ്റം.
സിറിയ- യമന്‍ വിഷയത്തില്‍ ഇറാന്റെ ശത്രുപക്ഷത്താണ് സൗദി അറേബ്യ. രണ്ട് രാജ്യങ്ങളിലെയും ഇറാന്റെ ഇടപെടലുകളാണ് സൗദിക്ക് അവിടങ്ങളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത്. യമനിലെ ഹൂത്തി വിമതര്‍ തങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ നിര്‍മിതമാണെന്നും അവ ഇറാനാണ് ഹൂത്തികളുടെ കരങ്ങളിലെത്തിക്കുന്നതെന്നും സൗദി നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറിയ ട്രംപിന്റെ നടപടിയെ സൗദി പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്തിരുന്നു.

സൗദിയെ ആക്രമിക്കാന്‍ ഹൂത്തികള്‍ക്ക് മിസൈലുകള്‍ വിതരണം ചെയ്യുന്ന ഇറാന്റെ നിലപാട് സ്വീകാര്യമല്ല. ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങള്‍ക്ക് വിരുദ്ധണാണ് നടപടി. ഇതിന് ഇറാന്‍ തന്നെയായിരിക്കും ഉത്തരവാദി. ആവശ്യമായ സമയത്ത് ഇറാന് തിരിച്ചടി നല്‍കുമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. ഇറാനുമായി നേരിട്ടുള്ള സൈനിക സംഘര്‍ഷം ഒഴിവാക്കാനാണ് സൗദി ശ്രമിക്കുന്നത്. എന്നാല്‍ ഇറാന്‍ ഇത്തരം നടപടികള്‍ തുടര്‍ന്നാണ് അതല്ലാതെ വേറെ വഴിയുണ്ടാവില്ലന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആണവ പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ നിര്‍ത്തിവയ്ക്കുന്ന പക്ഷം അവര്‍ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തുന്നതായിരുന്നു അന്താരാഷ്ട്ര ആണവ കരാര്‍. 2015ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ കരാറിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നയാളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക കണ്ടതില്‍ വച്ചേറ്റവും മേശമായ കരാറാണിതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications