ആ സ്ത്രീയുടെ ലക്ഷ്യം ആയുധങ്ങള്‍ വിറ്റഴിക്കല്‍, 'വലിയ വില' കൊടുക്കേണ്ടി വരുമെന്ന് ഭീഷണി...
ഗള്‍ഫ് രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇറാനെതിരെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇറാനെതിരെ തന്ത്രങ്ങള്‍ മെനയുന്ന ബ്രിട്ടനെതിരെ ഇറാന്‍ നയങ്ങള്‍ കടുപ്പിക്കുന്നു. ഇറാനെതിരെ ബ്രിട്ടന്‍ കടുത്ത നയങ്ങള്‍ സ്വീകരിച്ചാല്‍ ബ്രിട്ടനുമായുള്ള എല്ലാ ബന്ധങ്ങളും രാജ്യം ഉപേക്ഷിക്കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അലെയ്ദിന്‍ ബോറോജെദി അറിയിച്ചു.
ബഹ്‌റൈനില്‍ നടന്ന ഗള്‍ഫ് കോ-ഓപ്പേറേഷന്‍ കൗണ്‍സില്‍ (ജിസിസി)-ബ്രിട്ടീഷ് ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ബ്രിട്ടന്‍ തയ്യാറാണെന്ന് പറഞ്ഞത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇറാനെതിരെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

ഇതിന് പിന്നാലെ ബ്രിട്ടനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. ഇറാനുമായി അത്ര നല്ല ബന്ധമല്ല ബ്രിട്ടനുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട ബ്രിട്ടന്‍ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലാണെന്നും, ഇതില്‍ നിന്ന് കരകയറാനാണ് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതും ഇറാനിലെ വിദേശകാര്യ വിദഗ്ദര്‍ പറയുന്നു. ബ്രിട്ടന്റെ കൈവശമുള്ള ആയുധങ്ങള്‍ വിറ്റഴിക്കാനുള്ള തന്ത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഇറാന്‍ ആരോപിക്കുന്നു. തെരേസ മേയുടെ വാക്കുകള്‍ക്ക് പിന്നില്‍ ആയുധങ്ങള്‍ കച്ചവടം നടത്താനുള്ള ലക്ഷ്യം മാത്രമാണുള്ളതെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications