Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാജ്വേഷന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 30 വിദ്യാര്‍ഥികള്‍ക്ക് അടി ശിക്ഷ

ടെഹ്‌റാന്‍: ഗ്രാജ്വേഷന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 30 വിദ്യാര്‍ഥികള്‍ക്ക് പ്രോസിക്യൂഷന്‍ അടി ശിക്ഷ നല്‍കി. ഇറാനിലെ ക്വാസ്വിന്‍ പ്രോസിക്യൂട്ടറാണ് വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ വിധിച്ചത്. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 30 വിദ്യാര്‍ഥികളെ ക്വാസ്വിന്‍ പ്രദേശത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ ശിക്ഷ നല്‍കി.

ടെഹ്‌റാനില്‍ നിന്നും 90 മൈല്‍സ് അകലെയുള്ള പ്രദേശത്താണ് മിക്‌സഡ് പാര്‍ട്ടി നടന്നത്. വിദ്യാര്‍ഥികള്‍ നൃത്തം വെയ്ക്കുകയും ആഘോഷിക്കുകയും ചെയ്യവെ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമീപവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ഥികളെ പിടികൂടാനായി എത്തിയത്.

graduation1new

പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ അര്‍ധനഗ്നനായിരുന്നെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. തട്ടമിടാത്തതും നീളന്‍ കുപ്പായമിടാത്തതുമാണ് അര്‍ധനഗ്നര്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണം. ഇറാനില്‍ വേഷത്തിലും നടപ്പിലുമെല്ലാം പെണ്‍കുട്ടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇത് തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും നല്‍കിവരുന്നു.

ഇത്തരമൊരു ശിക്ഷ മറ്റു വിദ്യാര്‍ഥികള്‍ക്കും പാഠമാകേണ്ടതുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ പൊതുസ്ഥലത്ത് ഇസ്ലാമിക നിയമങ്ങള്‍ തെറ്റിക്കുന്നത് അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിക്‌സഡ് പാര്‍ട്ടി നടത്തുന്നതും, നൃത്തം ചെയ്യുന്നതും, മദ്യപിക്കുന്നതുമെല്ലാം ഇറാനില്‍ കുറ്റകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+