കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാസിം സുലൈമാനിയെ കാണാന്‍ പതിനായിരങ്ങള്‍; വിതുമ്പി കരഞ്ഞ് ഇറാന്‍ പരമോന്നത നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
Iran bids farewell to Qasem Soleimani | Oneindia Malayalam

ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇറാഖില്‍ നിന്ന് ഇറാനിലെത്തിച്ചു. ടെഹ്‌റാനില്‍ വന്‍ ജനക്കൂട്ടമാണ് ഇദ്ദേഹത്തെ അവസാനമായി കാണാന്‍ കാത്തുനിന്നത്. തലസ്ഥാന നഗരം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നടന്ന പ്രാര്‍ഥനയ്ക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നേതൃത്വം നല്‍കി.

Kha

ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തു. പ്രാര്‍ഥനയ്ക്കിടെ ഖാംനഇ കരയുന്നത് ചാനലുകള്‍ എടുത്തുകാണിച്ചു. സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങളും ഇറാനിലെത്തിച്ചിട്ടുണ്ട്. കൊടും തണുപ്പ് അവഗണിച്ച് ചടങ്ങുകളില്‍ ആയിരത്തിലധികം സ്ത്രീകളും പങ്കെടുത്തു. അമേരിക്ക നശിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചാണ് ജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തത്.

ട്രംപിന്റെ തലക്ക് വിലയിട്ട് ഇറാന്‍; എട്ട് കോടി ഡോളര്‍, സുലൈമാനിയുടെ മകളുടെ വന്‍ പ്രഖ്യാപനവുംട്രംപിന്റെ തലക്ക് വിലയിട്ട് ഇറാന്‍; എട്ട് കോടി ഡോളര്‍, സുലൈമാനിയുടെ മകളുടെ വന്‍ പ്രഖ്യാപനവും

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് ഇറാന്‍ ഇനാം പ്രഖ്യാപിച്ചെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട് കോടി ഡോളറാണ് ട്രംപിനെ കൊലപ്പെടുത്തുന്ന വ്യക്തിക്ക് ഇറാന്‍ നല്‍കുകയത്രെ. ഈ പണം കണ്ടെത്തുന്നതില്‍ ഓരോ ഇറാനിയും പങ്കാളികളാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ പിതാവ് ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചുവെന്ന് ട്രംപ് കരുതരുതെന്ന് അദ്ദേഹത്തിന്റെ മകള്‍ സൈനബ് ദേശീയ ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. പിതാവിന്റെ വിടവാങ്ങല്‍ ഞങ്ങളെ തകര്‍ക്കുകയല്ല ചെയ്തത്. പ്രതികാരത്തിന് അവസാനം വരെ പോരാടുമെന്ന് സൈനബ് പറഞ്ഞു.

English summary
Iran Supreme Leader Weeps At Prayer For General
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X