കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് പണി കൊടുക്കാന്‍ ഖത്തറും ഇറാനും; ചര്‍ച്ച നടത്തി, കൂട്ടുചേര്‍ന്ന് തുര്‍ക്കി, കളിമാറും!!

ഈ രണ്ട് പ്രതിസന്ധികളും സൗദി സഖ്യത്തിന്റെ ഉപരോധ പ്രഖ്യാപനത്തിന് ശേഷം ഖത്തര്‍ മാറ്റിവച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇറാനുമായി കൂടുതല്‍ അടുക്കാനും വ്യാപാരം ശക്തിപ്പെടുത്താനും തീരുമാനിച്ചത്

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തര്‍ ഇറാനുമായി കൂടുതല്‍ അടുക്കുന്നു | Oneindia Malayalam

തെഹ്‌റാന്‍: സൗദിയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിക്കാന്‍ പ്രധാന കാരണമായി പറഞ്ഞിരുന്ന ഒരു കാര്യം ഖത്തര്‍ ഇറാനുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരസ്യമായി ഇറാനുമായി അടുക്കുകയാണ് ഖത്തര്‍. ഖത്തര്‍ മന്ത്രി ഇറാന്‍ തലസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ഗള്‍ഫ് മേഖലയെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ തിടുക്കത്തില്‍ മറ്റുവഴികള്‍ തേടാന്‍ തുടങ്ങിയത്. ഖത്തറിനെതിരായ ഉപരോധ പട്ടിക വിപുലീകരിച്ച് സൗദി സഖ്യം കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഗള്‍ഫില്‍ സമാധാനം പുലരുമെന്നും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എങ്കിലും ഇറാനുമായി കൂടുതല്‍ അടുക്കുന്നത് സൗദിക്ക് തീരെ പിടിക്കില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തിനാണ് ഖത്തര്‍ മന്ത്രി തെഹ്‌റാനില്‍ പോയത്...

ഖത്തറിന് നിരവധി നേട്ടങ്ങള്‍

ഖത്തറിന് നിരവധി നേട്ടങ്ങള്‍

ഉപരോധം ഖത്തറിന് അല്‍പ്പം ക്ഷീണം വരുത്തിയിട്ടുണ്ടെന്നത് നേരാണ്; അക്കാര്യം അവര്‍ പരസ്യമായി പറയുന്നില്ലെങ്കിലും. ഈ സാഹചര്യമാണ് ഖത്തറിനെ ജിസിസിക്ക് പുറത്തുള്ള ശക്തികളുമായി അടുപ്പിക്കുന്നത്. തൊട്ടടുത്തുള്ള ഇറാനുമായി സഹകരിച്ചാല്‍ ഖത്തറിന് നേട്ടങ്ങള്‍ നിരവധിയുണ്ടെന്ന് ആ രാജ്യത്തെ ഭരണകൂടം കരുതുന്നു.

അടഞ്ഞ മാര്‍ഗങ്ങള്‍ ഇങ്ങനെ

അടഞ്ഞ മാര്‍ഗങ്ങള്‍ ഇങ്ങനെ

ഖത്തറിനെതിരേ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ്. തുടര്‍ന്ന് ഖത്തറിലേക്ക് ചരക്കുകള്‍ എത്താനുള്ള വഴി അടഞ്ഞു. അതുവരെ ഖത്തറിലേക്ക് അവശ്യ വസ്തുക്കള്‍ വന്നിരുന്നത് ദുബായിലെ തുറമുഖം വഴിയും സൗദിയിലൂടെയുള്ള കരമാര്‍ഗത്തിലൂടെയുമായിരുന്നു.

 തെഹ്‌റാന്‍ യോഗത്തിന്റെ ലക്ഷ്യം

തെഹ്‌റാന്‍ യോഗത്തിന്റെ ലക്ഷ്യം

ഈ രണ്ട് പാതകളും അടഞ്ഞതോടെ ഖത്തര്‍ ശരിക്കും കുടുങ്ങിയ സാഹചര്യം വന്നു. പിന്നീടാണ് ഇറാനും തുര്‍ക്കിയും ഖത്തറിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്. ഈ മൂന്ന് രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ദൃഢമാക്കുകയായിരുന്നു തെഹ്‌റാനില്‍ നടന്ന കൂടിക്കാഴ്ചയുടെ ലക്ഷ്യം.

പങ്കെടുത്തവര്‍ ഇവര്‍

പങ്കെടുത്തവര്‍ ഇവര്‍

ഇറാന്‍, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മന്ത്രിമാരും സാമ്പത്തിക വിദഗ്ധരുമാണ് തെഹ്‌റാനില്‍ ചര്‍ച്ച നടത്തിയത്. വിദേശ കാര്യമന്ത്രിയുമായും ഖത്തര്‍ വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി ചര്‍ച്ച നടത്തി. ഇറാന്‍ വാണിജ്യ മന്ത്രി മുഹമ്മദ് ശരീയത്ത്മദരി, തുര്‍ക്കി വാണിജ്യ മന്ത്രി നിഹാത്ത് സെയ്ബക്കിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

പത്തില്‍ നിന്ന് 150 ദശലക്ഷം ഡോളറിലേക്ക്

പത്തില്‍ നിന്ന് 150 ദശലക്ഷം ഡോളറിലേക്ക്

ഈ വര്‍ഷം മാര്‍ച്ചില്‍ ഖത്തറും ഇറാനും തമ്മിലുള്ള വാണിജ്യ ബന്ധം പത്ത് ദശലക്ഷം ഡോളറില്‍ താഴെയായിരുന്നു. പക്ഷേ ഇപ്പോള്‍ 150 ദശലക്ഷം ഡോളറിലെത്തിയിരിക്കുന്നു. ഉപരോധം പ്രഖ്യാപിച്ച ശേഷമാണ് ഇരുരാജ്യങ്ങലും തമ്മിലുള്ള ബന്ധം ശക്തമായതും വ്യാപാര ഇടപാടുകള്‍ കൂടിയതും. തുര്‍ക്കിയുടെ കാര്യവും അങ്ങനെ തന്നെ.

ചില തടസങ്ങള്‍ ഇങ്ങനെ

ചില തടസങ്ങള്‍ ഇങ്ങനെ

ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ ചരക്കുകള്‍ ഇറക്കാന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. തെഹ്‌റാനില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. നേരത്തെ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ചില തടസങ്ങളുണ്ട്. അത് എങ്ങനെ മറികടക്കുമെന്നതായിരുന്നു പ്രധാന ചര്‍ച്ച.

 ഗതികെട്ടപ്പോള്‍ ചെയ്യുന്നത്

ഗതികെട്ടപ്പോള്‍ ചെയ്യുന്നത്

ഇറാനെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ ഉപരോധം ചുമത്തിയിരുന്നു. ഇറാനുമായി അടുപ്പമുണ്ടാക്കരുതെന്ന് ഖത്തറിനോട് ജിസിസിയിലെ പ്രധാന രാജ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ രണ്ട് പ്രതിസന്ധികളും സൗദി സഖ്യത്തിന്റെ ഉപരോധ പ്രഖ്യാപനത്തിന് ശേഷം ഖത്തര്‍ മാറ്റിവച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇറാനുമായി കൂടുതല്‍ അടുക്കാനും വ്യാപാരം ശക്തിപ്പെടുത്താനും തീരുമാനിച്ചത്.

മൂന്ന് കാര്യങ്ങളില്‍ ഊന്നി

മൂന്ന് കാര്യങ്ങളില്‍ ഊന്നി

എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിക്കണം, വ്യാപാര ബന്ധത്തിന്റെ ഗുണം മൂന്ന് രാജ്യങ്ങളും പങ്കുവയ്ക്കണം, ചരക്കു കടത്ത് പാത എളുപ്പമാക്കണം എന്നീ കാര്യങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച. ഇറാന്‍ വാണിജ്യ മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് തുര്‍ക്കിയുടെയും ഖത്തറിന്റെയും പ്രതിനിധികള്‍ തെഹ്‌റാനില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ചര്‍ച്ചകള്‍ വീണ്ടും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പ്രശ്‌നം പരിഹരിക്കപ്പെടുമോ?

പ്രശ്‌നം പരിഹരിക്കപ്പെടുമോ?

അതിനിടെ, ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടത്തുന്ന നീക്കങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ച ജിസിസി വാര്‍ഷിക സമ്മേളനം മാറ്റേണ്ടി വരില്ലെന്നും തീരുമാനിച്ചുറപ്പിച്ച പോലെ നടക്കുമെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അഹ്മദ് അല്‍ ജറല്ലയെ ഉദ്ധരിച്ച് ജര്‍മന്‍ വാര്‍ത്താ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

വിശ്വസിക്കാന്‍ പ്രയാസം

വിശ്വസിക്കാന്‍ പ്രയാസം

കഴിഞ്ഞ ദിവസംവരെ സൗദി സഖ്യവും ഖത്തറും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യില്ലെന്ന തരത്തിലാണ് ഇതുവരെ സംസാരിച്ചത്. കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകവെയാണ് മാധ്യമപ്രവര്‍ത്തകന്‍ എല്ലാം അവസാനിക്കുന്നുവെന്ന് പറയുന്നത്. സ്വാഭാവികമായും വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ, അഹ്മദ് അല്‍ ജറല്ല കുവൈത്തി ഭരണകൂടവുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വ്യക്തിയാണ്.

English summary
Iran, Turkey sign deal with Qatar to help ease Gulf blockade,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X