റെവല്യൂഷണറി ഗാർഡിനെ തൊട്ടാൽ പൊട്ടിച്ചുകളയുമെന്ന് ഇറാന്റെ ഗംഭീര ഭീഷണി... അമേരിക്കയെ ഞെട്ടിച്ച് സൈന്യം

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക ബന്ധം ബരാക്ക് ഒഹാമയുടെ കാലത്ത് അല്‍പം മെച്ചെപ്പെട്ട് വരികയായിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

ഖത്തര്‍ പ്രതിസന്ധിയില്‍ യുഎഇയുടെ 'പൂഴിക്കടകന്‍'... എല്ലാ പ്രതിസന്ധിയും അവസാനിപ്പിക്കാം, പക്ഷേ

ഇറാന്റെ സൈന്യത്തെ- റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ്- ഭീകര സംഘടനയായി മുദ്രകുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ ഇറാന്റെ ശക്തി അമേരിക്ക അറിയും എന്നാണ് മുന്നറിയിപ്പ്.

യോഗിക്കും അമിത് ഷായ്ക്കും കക്കൂസ് ട്രോളുകൾ... ഗ്രൂപ്പ് മൊത്തം കക്കൂസ് ആയെന്ന്! കുമ്മനത്തിന് ബംഗാളി!

ഇറാന്‍ സൈന്യത്തെ ഭീകരരായി കണ്ടാല്‍ അമേരിക്കയെ ഭീകരരായി കണ്ട് യുദ്ധം തുടങ്ങും എന്നാണ് സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. പശ്ചിമേഷ്യയില്‍ വീണ്ടും ഒരു യുദ്ധത്തിന് കളമൊരുങ്ങുകയാണോ എന്ന സംശയവും അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ്

റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ്

ഇറാന്റെ സൈന്യമാണ് റെവല്യൂഷണി ഗാര്‍ഡ് കോപ്‌സ് എന്ന് അറിയപ്പെടുന്നത്. സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാനും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ഭീകര സംഘടനയാക്കാന്‍

ഭീകര സംഘടനയാക്കാന്‍

ഇറാന്‍ സൈന്യത്തെ ഭീകര സംഘടനയാക്കാനുള്ള നീക്കം ആണ് ഇപ്പോള്‍ അമേരിക്ക നടത്തുന്നത് എന്നാണ് ആക്ഷേപം. ഡൊണാള്‍ഡ് ട്രംപ് തന്നെ ആണ് ഈ നീക്കത്തിന് പിന്നില്‍.

പ്രത്യാഘാതം

പ്രത്യാഘാതം

ഇറാന്‍ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചാല്‍ വന്‍ പ്രത്യാഘാതം ഉണ്ടാകും എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കുന്നത്. ഇഖാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജഫാരി തന്നെയാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

രണ്ടായിരം കിലോമീറ്റര്‍ പരിധിയില്‍

രണ്ടായിരം കിലോമീറ്റര്‍ പരിധിയില്‍

ഇറാന്റെ രണ്ടായിരം കിലോമീറ്റര്‍ പരിധിയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചാല്‍ അമേരിക്കന്‍ താവളങ്ങള്‍ നശിപ്പിക്കുമെന്നും ഇറാന്‍ വ്യക്തമാക്കുന്നുണ്ട്.

മിസൈല്‍ ആക്രമണം

മിസൈല്‍ ആക്രമണം

ശക്തമാണ് ഇറാന്റെ മിസൈല്‍ ശേഖരം. രണ്ടായിരം കിലോമീറ്റര്‍ പരിധിയില്‍ തങ്ങള്‍ക്ക് ശക്തമായ പ്രഹരശേഷിയുണ്ട് എന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അമേരിക്കന്‍ താവളങ്ങള്‍

അമേരിക്കന്‍ താവളങ്ങള്‍

പശ്ചിമേഷ്യയില്‍ ഒരുപാട് സൈനിക താവളങ്ങള്‍ ഉള്ള രാജ്യമാണ് അമേരിക്ക. ഇറാഖിലും, ഒമാനിലും, അഫ്ഗാനിസ്ഥാനിലും ബഹ്‌റിനിലും എല്ലാം അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ ഉണ്ട്. ഇവയെല്ലാം ഇറാന്‍ പറഞ്ഞ രണ്ടായിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരുന്നവയാണ്.

സൈന്യവുമായി ബന്ധപ്പെട്ടവയ്‌ക്കെല്ലാം

സൈന്യവുമായി ബന്ധപ്പെട്ടവയ്‌ക്കെല്ലാം

ഇറാന്‍ സൈന്യയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയെല്ലാം തന്നെ അമേരിക്ക ഇപ്പോള്‍ തന്നെ ഭീകര പട്ടികയില്ഡ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ഇറാന്‍ വിരോധമാണ് ഇതിന് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

 ആണവ കരാര്‍

ആണവ കരാര്‍

2015 ല്‍ ആയിരുന്നു ഇറാനുമായി ആണവ കരാറില്‍ ധാരണയായത്. എന്നാല്‍ ഇതിനെതിരേയും അതി ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയായിരുന്നു അമേരിക്ക. ഇറാനെതിരെ ഉപരോധവും ശക്തമാക്കി.

ചര്‍ച്ച വേണ്ട

ചര്‍ച്ച വേണ്ട

അമേരിക്കയുമായി ഇനി ഒരു ചര്‍ച്ചയ്ക്ക് പോലും സാധ്യതയില്ലെന്നാണ് ഇറാന്റെ സൈനിക മേധാവി വ്യക്തമാക്കിയിട്ടുള്ളത്. ഇറാന്റെ സൈന്യത്തെ ഭീകരസംഘടനായി പ്രഖ്യാപിച്ചാല്‍ അമേരിക്കയെ അതുപോലെ തന്നെ തങ്ങളും കണക്കാക്കും എന്നാണ് ഭീഷണി.

cmsvideo
  ഇറാന് പൂര്‍ണ പിന്തുണയുമായി യുഎന്‍ | Oneindia Malayalam
  അടുപ്പം റഷ്യയോട്

  അടുപ്പം റഷ്യയോട്

  റഷ്യയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ഇറാന്‍. ഇറാന് റഷ്യയില്‍ നിന്ന് സൈനിക സാങ്കേതിക സഹായങ്ങളും ലഭിക്കുന്നുണ്ട്. സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ റഷ്യയും ഇറാനും ഒരുമിച്ചാണ്.

  English summary
  The chief of Iran's powerful Revolutionary Guards is warning regional U.S. military bases in the Mideast would be at risk of an Iranian missile attack if Washington imposes new sanctions against Tehran.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്