ലോകം വിറപ്പിച്ച സംഘം തീര്‍ന്നു; ഐസിസ് ഭീകരത അവസാനിച്ചു, ഔദ്യോഗിക പ്രഖ്യാപനവുമായി ഇറാന്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഇനിയില്ല ഐഎസ്, പ്രഖ്യാപിച്ച് ഇറാൻ | Oneindia Malayalam

  തെഹ്‌റാന്‍: ലോകത്തെ വിറപ്പിച്ച ഭീകര സംഘമായ ഐസിസ് അവസാനിച്ചു. ഐസിസ് സംഘത്തിന്റെ അവസാനം പൂര്‍ണമായെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇറാന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

  ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്റര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയും ഇക്കാര്യം അറിയിച്ചു. ഐസിസിന്റെ പരാജയം സമ്പൂര്‍ണമായെന്ന് വ്യക്തമാക്കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് അദ്ദേഹം സന്ദേശമയച്ചു. തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ആദ്യമായാണ് ഇറാന്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്.

  ദിലീപ് കേസില്‍ പോലീസ് പതറുന്നു; തുടര്‍ച്ചയായി തിരിച്ചടികള്‍, കുറ്റപത്രത്തില്‍ പിടിക്കാന്‍ നീക്കം

  ഖുദ്‌സ് സേന

  ഖുദ്‌സ് സേന

  ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ എന്ന സംഘമാണ് ആഗോള തലത്തില്‍ ഭീഷണിയുടെ പര്യായമായി അറിയപ്പെട്ട ഐസിസ്. ഇറാന് പുറത്ത് ഐസിസിനെ നേരിടാന്‍ വിപ്ലവ ഗാര്‍ഡിന്റെ ഒരു വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. ഖുദ്‌സ് സേന എന്നാണ് ഇറാന്‍ സൈന്യം ഇവരെ വിളിച്ചിരുന്നത്. ഇതിന്റെ കമാന്ററാണ് മേജര്‍ ജനറല്‍ സുലൈമാനി.

  റക്ക വീണു

  റക്ക വീണു

  ഐസിസിനെ ഇറാഖില്‍ നിന്ന് നേരത്തെ തുരത്തിയിരുന്നു. മൊസൂളില്‍ നിന്നു പിന്‍മാറിയ സംഘം പിന്നീട് സിറിയയില്‍ മാത്രമായി ഒതുങ്ങി. സിറിയയിലെ റക്ക നഗരം കേന്ദ്രമായിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ആഴ്ചകളായി ഇവിടെ ശക്തമായ ആക്രമണമാണ് ഇറാന്റെയും സിറിയയുടെയും സൈന്യം നടത്തിയിരുന്നത്.

   അല്‍ബു കമാലില്‍ വെടിയൊച്ച നിലച്ചു

  അല്‍ബു കമാലില്‍ വെടിയൊച്ച നിലച്ചു

  കിഴക്കന്‍ സിറിയയിലെ അല്‍ബു കമാല്‍ എന്ന നഗരത്തിലാണ് ഐസിസ് ഏറ്റവും ഒടുവില്‍ പിടിച്ചുനിന്നത്. ഇവിടെ ഐസിസുകാര്‍ ഇപ്പോഴില്ലെന്ന് വ്യക്തമാക്കി മേജര്‍ ജനറല്‍ സുലൈമാനി ചില ഫോട്ടോകളും വീഡിയോകളും ഇറാന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. മാധ്യമങ്ങള്‍ വീഡിയോ പുറത്തുവിട്ടു.

  ശക്തമായ സൈന്യം

  ശക്തമായ സൈന്യം

  അറബ് മേഖലയിലെ ഏറ്റവും ശക്തമായ സൈന്യമാണ് ഇറാന്റെ വിപ്ലവഗാര്‍ഡ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണച്ച് ഇവര്‍ ഐസിസിനെതിരേ ആക്രമണത്തിന് മുന്നിലുണ്ടായിരുന്നു. ലബ്‌നാനിലെ ഹിസ്ബുല്ലയും ഇറാന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ആക്രമണം നടത്തിയിരുന്നു.

  ആയിരക്കണക്കിന് ജീവന്‍

  ആയിരക്കണക്കിന് ജീവന്‍

  ഇറാഖ് ഭരണകൂടത്തെ പിന്തുണച്ചും ഇറാന്‍ വിപ്ലവഗാര്‍ഡ് സൈനിക നീക്കം നടത്തിയിരുന്നു. സിറിയയിലും ഇറാഖിലുമായി ആയിരത്തിലധികം അംഗങ്ങളാണ് ഐസിസിനെതിരായ പോരാട്ടത്തില്‍ വിപ്ലവ ഗാര്‍ഡിന് നഷ്ടമായത്. സിറിയന്‍ സൈന്യം കഴിഞ്ഞാഴ്ച വിജയം പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും ഏറ്റുമുട്ടല്‍ നടന്നിരുന്നു.

  അമാഖ് ഹാക്ക് ചെയ്തു

  അമാഖ് ഹാക്ക് ചെയ്തു

  ഇറാന്‍, സിറിയ, ഹിസ്ബുല്ല എന്നിവരുടെ സൈനികര്‍ക്ക് പുറമെ റഷ്യന്‍ സൈന്യവും ഐസിസിനെതിരേ ആക്രമണം നടത്തിയിരുന്നു. ഐസിസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയാണ് അമാഖ്. ഇതുവഴിയാണ് ഐസിസ് കാര്യങ്ങള്‍ പറഞ്ഞിരുന്നതും ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതും. ഈ ഏജന്‍സി മണിക്കൂറുകള്‍ മുമ്പ് ഹാക്ക് ചെയ്യപ്പെട്ടു.

  പതനം പൂര്‍ണം

  പതനം പൂര്‍ണം

  അമാഖ് ഏജന്‍സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നേരത്തെ ഇതിന് നേരെ ആക്രമണം നടന്നിരുന്നെങ്കിലും ഉടനെ വീണ്ടും പ്രവര്‍ത്തന ക്ഷമമായിരുന്നു. പക്ഷേ, ചൊവ്വാഴ്ച മുതല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നില്ല. ഐസിസിന്റെ പതനം പൂര്‍ണമായെന്ന് തെളിയിക്കുന്നതാണിത്. ഇറാഖ് കേന്ദ്രമായുള്ള ഹാക്കര്‍മാരാണ് അമാഖിനെ തകര്‍ത്തത്.

  അമേരിക്ക ഐസിസിനെ സഹായിച്ചു

  അമേരിക്ക ഐസിസിനെ സഹായിച്ചു

  ഐസിസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന ആരോപണം ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വരുന്നു. സിറിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ നിന്ന് ഭീകരരെ രക്ഷപ്പെടാന്‍ അമേരിക്കന്‍ സൈന്യം സഹായിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ സൈന്യത്തിന് പുറമെ ബ്രിട്ടീഷ് സൈന്യവും ഐസിസ് ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

  ഭീകരര്‍ രക്ഷപ്പെട്ടു

  ഭീകരര്‍ രക്ഷപ്പെട്ടു

  സിറിയയിലെ റക്കയില്‍ നിന്ന് ഭീകരരെ പുറത്തു കടത്താന്‍ അമേരിക്കയും ബ്രിട്ടനും പദ്ധതി തയ്യാറാക്കിയിരുന്നുവത്രെ. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 12നാണ് നിരവധി പേരെ രക്ഷിച്ചത്. രക്ഷപ്പെട്ടവരെല്ലാം വിദേശത്ത് നിന്ന് സിറിയയിലെത്തി ഐസിസില്‍ ചേര്‍ന്നവരാണ്. എന്തിനാണ് അമേരിക്കന്‍ സൈന്യം രഹസ്യമായി ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല.

  രഹസ്യയോഗത്തിലെ ധാരണ

  രഹസ്യയോഗത്തിലെ ധാരണ

  ഐസിസ് ഭീകരരെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും അമേരിക്കന്‍ സൈന്യം രക്ഷിച്ചിട്ടുണ്ട്. കുര്‍ദിഷ് സൈന്യവും അമേരിക്കന്‍ സൈന്യം വിളിച്ച രഹസ്യയോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗമാണ് ഐസിസ് ഭീകരരെ റക്കയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തീരുമാനിച്ചത്. അമേരിക്കയിലെ പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഐസിസാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴാണ് ഈ ധാരണ.

  36000 പേര്‍ രക്ഷപ്പെട്ടു

  36000 പേര്‍ രക്ഷപ്പെട്ടു

  സിറിയയിലും ഇറാഖിലുമുള്ളവരെയല്ല അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തിയത്. ഇവരെ റക്കയില്‍ നിന്ന് പുറത്തെത്തിക്കാന്‍ അമേരിക്കന്‍ സൈന്യവും അകമ്പടി പോയി. ഇത്തരത്തില്‍ 36000 ത്തോളം പേരെയാണ് പുറത്തെത്തിച്ചത്. എല്ലാവരും വിദേശികളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന നീക്കമാണ് അമേരിക്ക നടത്തിയത്.

  English summary
  Iranian President Hassan Rouhani declared the end of Islamic State on Tuesday in an address broadcast live on state TV.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്