ഖത്തറിന്റെ രഹസ്യനീക്കങ്ങള്‍ പുറത്ത്; ബഹ്‌റൈനില്‍ മാത്രമല്ല? അവര്‍ ചെയ്തത്, ഞെട്ടിക്കും!!

  • Written By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: ബഹ്‌റൈനില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞിരുന്ന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ഇന്ന് കൂടുതല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ സമാന ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഒടുവില്‍ ഖത്തറിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഇറാഖാണ്.

വിഭാഗീതയ വളര്‍ത്തി ഇറാഖിനെ രണ്ടാക്കി മുറിക്കാന്‍ ഖത്തര്‍ ഭരണകൂടം ശ്രമിച്ചുവെന്ന്് ഇറാഖ് വൈസ് പ്രസിഡന്റ് ഇയാദ് അല്ലാവി കുറ്റപ്പെടുത്തി. ഖത്തറിനെ ഒറ്റപ്പെടുത്തണമെന്നു ആവശ്യപ്പെട്ട അദ്ദേഹം ഉപരോധം പ്രഖ്യാപിച്ച സൗദിക്കും യുഎഇക്കും ബഹ്‌റൈനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നു

ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നു

ഖത്തര്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും മേഖലയിലെ രാജ്യങ്ങള്‍ ശത്രുവായി കരുതുന്ന ഇറാനുമായി ബന്ധം ശക്തമാക്കുന്നുവെന്നും സൗദിയും കൂട്ടരും ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ഖത്തര്‍ നിഷേധിച്ചിരിക്കെയാണ് പുതിയ ആരോപണമവുമായി ഇറാഖ് വൈസ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

അല്ലാവി, മിതവാദിയായ ഷിയാ നേതാവ്

അല്ലാവി, മിതവാദിയായ ഷിയാ നേതാവ്

ഇറാഖിലെ മിതവാദിയായ ഷിയാ നേതാവായാണ് അല്ലാവിയെ കണക്കാക്കുന്നത്. രാജ്യത്തെ സുന്നികളില്‍ വലിയൊരു വിഭാഗം അല്ലാവിയെ പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണെങ്കിലും അധികാരങ്ങളില്‍ അല്ലാവിക്ക് മുഖ്യ പങ്കൊന്നുമില്ല.

ഇറാഖിലെ ഷിയാ ഭരണം

ഇറാഖിലെ ഷിയാ ഭരണം

ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ്. ഷിയാ വിഭാഗത്തിന് മുന്‍തൂക്കമുള്ള ഭരണമാണിപ്പോള്‍ ഇറാഖില്‍. ഇവരാകട്ടെ ഇറാന് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ഇറാന്‍ ഖത്തറിനെയും പിന്തുണയ്ക്കുന്നു. ഈ ഘട്ടത്തിലാണ് ഖത്തറിനെതിരേ ഇറാഖ് വൈസ് പ്രസിഡന്റ് പ്രസ്താവിക്കുന്നത്.

ഇറാഖ് പ്രധാനമന്ത്രിക്ക് സമദൂരം

ഇറാഖ് പ്രധാനമന്ത്രിക്ക് സമദൂരം

പക്ഷേ ഇയാദ് അല്ലാവിയുടെ വാക്കുകള്‍ ഭരണകൂടത്തിന്റേതാണ് കരുതാനാവില്ല. കാരണം പ്രധാനമന്ത്രി പറയുന്നതാണ് ഇറാഖിന്റെ അവസാന വാക്ക്. ഗള്‍ഫ് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി ഏതെങ്കിലും ഒരു പക്ഷം ചേര്‍ന്നിട്ടില്ല. വിഷയത്തില്‍ ഇടപെടില്ലെന്നാണ് അദ്ദേഹം നേരത്തെ പ്രതികരിച്ചത്.

ഖത്തര്‍ ജനതയ്ക്കാണ് പ്രശ്‌നം

ഖത്തര്‍ ജനതയ്ക്കാണ് പ്രശ്‌നം

സൗദിയുടെയും യുഎഇയുടെയും നടപടി ഖത്തര്‍ ഭരണകൂടത്തെ വേദനിപ്പിക്കില്ലെന്നും ഖത്തര്‍ ജനതയ്ക്കാണ് അതിന്റെ പ്രതിസന്ധി നേരിടേണ്ടി വരികയെന്നും ഹൈദര്‍ അല്‍ അബാദി പറഞ്ഞു. ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന ദഅ്‌വ പാര്‍ട്ടിയുടെ നേതാവാണ് അബാദി.

ഇറാഖിനെ രണ്ടാക്കാന്‍ ശ്രമം

ഇറാഖിനെ രണ്ടാക്കാന്‍ ശ്രമം

ഇറാഖിനെ സുന്നി മേഖല, ഷിയാ മേഖല എന്നിങ്ങനെ തിരിക്കാനാണ് ഖത്തറിന്റെ നീക്കമെന്ന് വൈസ് പ്രസിഡന്റ് ആരോപിക്കുന്നു. കെയ്‌റോയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്ലാവി. ഗള്‍ഫ് പ്രതിസന്ധിയുടെ കാര്യത്തില്‍ പല അറബ് രാഷ്ട്രങ്ങളും മൗനം പാലിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അല്ലാവി മാധ്യമങ്ങളോട് പറഞ്ഞു.

ഈജിപ്ത് പ്രസിഡന്റുമായി ചര്‍ച്ച

ഈജിപ്ത് പ്രസിഡന്റുമായി ചര്‍ച്ച

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്താനാണ് അല്ലാവി കെയ്‌റോയിലെത്തിയത്. പ്രമുഖ ഈജിപ്ഷ്യന്‍ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഗള്‍ഫ് പ്രതിസന്ധിയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. കൂടാതെ സിറിയ, യമന്‍, ലിബിയ തുടങ്ങിയ സ്ഥലങ്ങളിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.

അല്‍ വത്വന്‍ റിപ്പോര്‍ട്ട്

അല്‍ വത്വന്‍ റിപ്പോര്‍ട്ട്

ബഹ്‌റൈന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഖത്തര്‍ ഭരണകൂടം ശ്രമിച്ചുവെന്ന് അല്‍ വത്വന്‍ പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബഹ്‌റൈനിലുള്ള അല്‍ വിഫാഖ് പാര്‍ട്ടിയെ കൂട്ടുപിടിച്ച് ആ രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഖത്തര്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പഞ്ഞിരുന്നത്. എന്നാല്‍ ബഹ്‌റൈന്‍ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി പറഞ്ഞിട്ടുമില്ല.

സര്‍ക്കാര്‍ പറഞ്ഞത്

സര്‍ക്കാര്‍ പറഞ്ഞത്

ജൂണ്‍ 5നാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ ഖത്തറിനെതിരേയുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഈ നടപടി ഖത്തറിലെ ജനങ്ങള്‍ക്ക് എതിരല്ലെന്നും ഖത്തര്‍ ഭരണകൂടം പിന്തുടരുന്ന നയങ്ങള്‍ക്ക് എതിരാണെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. തൊട്ടുപിന്നാലെയാണ് അല്‍ വത്വന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

വിവരം ലഭിച്ചുവെന്ന് പത്രം

വിവരം ലഭിച്ചുവെന്ന് പത്രം

ബഹ്‌റൈനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഖത്തര്‍ ഭരണകൂടം നീക്കങ്ങള്‍ നടത്തിയെന്നു മാത്രമായിരുന്നു ബഹ്‌റൈന്‍ ഇറക്കിയ പ്രസ്താവനയിലുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ വിശദീകരണം നല്‍കിയിരുന്നില്ല. ബഹ്‌റൈന്‍ സര്‍ക്കാര്‍ ഖത്തര്‍ ബന്ധം വിച്ഛേദിക്കാനുണ്ടായ കാരണങ്ങള്‍ സംബന്ധിച്ച തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രഹസ്യമായ നീക്കങ്ങള്‍

രഹസ്യമായ നീക്കങ്ങള്‍

ബഹ്‌റൈനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടന്ന 2011ലാണ് ഖത്തര്‍ രഹസ്യമായി നീക്കങ്ങള്‍ നടത്തിയതത്രെ. അന്ന് സര്‍ക്കാരിനെതിരേ രൂപം കൊണ്ട ഷിയാ വിഭാഗക്കാരുടെ പ്രക്ഷോഭത്തിന് ഖത്തര്‍ സര്‍ക്കാര്‍ പിന്തുണ നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷിയാക്കളുടെ അല്‍ വിഫാഖ് പാര്‍ട്ടിയുമായി ഖത്തര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഈ പാര്‍ട്ടിക്ക് ഇറാന്റെ ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നായിരുന്നു അന്ന് അല്‍ വിഫാഖ് ഉയര്‍ത്തിയ മുദ്രാവാക്യം- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English summary
Qatar promoted a plan to split Iraq along sectarian lines, Iraqi Vice President Iyad Allawi said on Saturday, voicing support for the isolation of Doha by some Arab states.
Please Wait while comments are loading...