സിംബാബ് വേ സൈനിക അട്ടിമറിയ്ക്ക് പിന്നില്‍ ചൈന!! സൈനികത്തലവന്‍റെ ചൈനാ സന്ദര്‍ശനം സംശയത്തില്‍!

  • Written By:
Subscribe to Oneindia Malayalam

ഹരാരെ: സിംബാബ് വേ സൈനിക അട്ടിമറിയ്ക്ക് പിന്നില്‍ ചൈനയുടെ കൈകളാണെന്ന് സൂചന. സിംബാബ് വേയില്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈന്യം രാജ്യത്തെ സൈനിക നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ്. സിംബാബ് വേ വിപണിയിലെ ഏറ്റവും നിക്ഷേപകരാണ് 1970 മുതല്‍ സിംബാബ് വേയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈന. എന്നാല്‍ യുഎസ്എസ്ആര്‍ റോബര്‍ട്ട് മുഗാബെയ്ക്ക് ആയുധങ്ങള്‍ വിസമ്മതിച്ചതോടെ ചൈന ഈ വിടവ് നികത്തുകയായിരുന്നു. 1980ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതോടെ ചൈന സിംബാബ് വേയിലെ ഗറില്ലകള്‍ക്ക് ആയുധങ്ങള്‍ നല്‍കിവന്നിരുന്നത് ചൈനയായിരുന്നു. സിംബാബ് വേ പ്രധാനമന്ത്രിയായ ശേഷം അടുത്ത വര്‍ഷം ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് സിംബാബ് വേയില്‍ സൈനിക അട്ടിമറിയുണ്ടാകുന്നത്.

സിംബാബ് വേ വൈസ് പ്രസിഡന്റ് എമ്മേഴ്‌സണ്‍ മ്‌നാന്‍ഗാഗ് വയെ പ്രസിഡന്റ് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഹരാരെ നഗരത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നത്. സിംബാബ് വേ സൈന്യത്തിന്‍റെ ബ്രിഗേഡ‍ിയര്‍ ജനറല്‍ സിബൂസിയോ മോയോയാണ് രാജ്യത്തിന്‍റെ അധികാരം ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്.

 ചൈനയുമായി പൊട്ടിത്തെറി

ചൈനയുമായി പൊട്ടിത്തെറി


കഴിഞ്ഞ ജനുവരിയിലായിരുന്നു റോബര്‍ട്ട് മുഗാബെ ഒടുവില്‍ ചൈന സന്ദര്‍ശിച്ചത്. അന്നുതന്നെ ചൈനീസ് പ്രധാനമന്ത്രി ലെ കംക്വിയാങ് സിംബാബ് വേയിലെ അധികാരം സംബന്ധിച്ച് മുഗാബെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍രെയെല്ലാം പ്രതിഫലനങ്ങളാണോ സൈനിക അട്ടിമറിയെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഇതിന് പുറമേ സിംബാബ് വേയിലെ സൈനിക ജനറല്‍ കോണ്‍സ്റ്റാന്‍റിനോ ച്വെങ്ക നവംബര്‍ ആദ്യം ചൈന സന്ദര്‍ശിച്ചതും ഇതുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് ച്വെങ്ക മടങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് സിംബാബ് വേയില്‍ സൈനിക അട്ടിമറിയുണ്ടാകുന്നത്.

 സൈന്യം നിയന്ത്രണം പിടിച്ചെടുത്തു

സൈന്യം നിയന്ത്രണം പിടിച്ചെടുത്തു


സിംബാബ് വേ സൈന്യത്തിന്‍റെ ബ്രിഗേഡ‍ിയര്‍ ജനറല്‍ സിബൂസിയോ മോയോയാണ് രാജ്യത്തിന്‍റെ അധികാരം ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. ടിവി ചാനലിലായിരുന്നു പ്രഖ്യാപനം. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞില്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കുമെന്ന് മുഗാബെയുടെ പാര്‍ട്ടി സാനു പിഎഫ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മുഗാബെ സുരക്ഷിതനായിരിക്കുവെന്നും സൈന്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചൈനയ്ക്ക് കണ്ണ് നിക്ഷേപത്തില്‍ മാത്രം

ചൈനയ്ക്ക് കണ്ണ് നിക്ഷേപത്തില്‍ മാത്രം


സിംബാബ് വേയില്‍ കൃഷി, ഖനനം, വ്യവസായം, കപ്പല്‍ വ്യാപാരം എന്നീ രംഗങ്ങളില്‍ ബില്യണുകളാണ് ചൈന നിക്ഷേപം നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം തലസ്ഥാന നഗരമായ ഹരാരെയില്‍ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതിയ്ക്ക് ചൈന അനുമതി നല്‍കിയിരുന്നു. കുറച്ചുകാലങ്ങളായി ചൈനയുമായുള്ള മുഗാബെയുടെ ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചിരുന്നു. 2008ലെ ആയുധക്കടത്ത് സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്നായിരുന്നു ഇത്. ചൈനയില്‍ നിന്നുള്ള ആയുധക്കടത്ത് സിംബാബ് വേ റദ്ദാക്കിയതോടെ ചൈന സിംബാബ് വേയുമായുള്ള ആയുധക്കടത്ത് പരിമിതപ്പെടുത്തിയിരുന്നു.

 മുഗാബെയ്ക്കെതിരെ ചൈന

മുഗാബെയ്ക്കെതിരെ ചൈന

സിംബാബ് വേയില്‍ രാഷ്ട്രീയത്തില്‍ അസ്ഥിരകള്‍ ഉടലെടുത്തതോടെ ചൈന മുഗാബേയെക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സിംബാബ് വേയിലെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കരുതെന്ന് ചൈനീസ് കമ്പനികളോട് ചൈന നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 93 കാരനായ മുഗാബെയ്ക്ക് തന്‍റെ ഭാര്യ ഗ്രേസ് മുഗാബെയെ പ്രസിഡന്‍റാക്കാനുള്ള നീക്കങ്ങളും ഇതിനിടെ നടത്തിവന്നിരുന്നു.

 പിന്നില്‍ ഗൂഡ നീക്കം

പിന്നില്‍ ഗൂഡ നീക്കം

സിംബാബ് വേ വൈസ് പ്രസിഡന്‍റായിരുന്ന ഇമ്മേഴ്സണ്‍ മ്നാന്‍ഗാഗ്വയെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നില്‍ മുഗാബെയ്ക്ക് ഗൂഡലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. നവംബര്‍ ആറിനായിരുന്നു മുഗാബെ വൈസ് പ്രസിഡന്‍റിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. ഇത് ഭാര്യ ഗ്രേസിനെ പിന്‍ഗാമിയാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെ ഇമ്മേഴ്സണ്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കടന്നിരുന്നു. രോഗബാധിതയായി കിടന്ന സമയത്ത് ഗ്രേസ് മുഗാബെ വിഷം നല്‍കാന്‍ ശ്രമിച്ചുവെന്ന അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെയാണ് ഇമ്മേഴ്സണ്‍ രാജ്യം വിട്ടത്. ഒക്ടോബറില്‍ പൊതു റാലിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.

 മടക്കത്തില്‍ പണികിട്ടിയത് മുഗാബെയ്ക്ക്

മടക്കത്തില്‍ പണികിട്ടിയത് മുഗാബെയ്ക്ക്


സൈനിക തലവന്‍ കോണ്‍സ്റ്റാന്‍റിനോ ച്വെങ്ക ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഇമ്മേഴ്സണ്‍ മ്നാന്‍ഗാഗ്വ സിംബാബ് വേയില്‍ തിരിച്ചെത്തിയത്.ഇമ്മേഴ്സണ്‍ മ്നാന്‍ഗാഗ്വയുടെ സന്തത സഹചാരി കൂടിയാണ് കോണ്‍സ്റ്റാന്‍റിനോ ച്വെങ്ക. എന്നാല്‍ സിംബാബ് വേയില്‍ സൈനിക അട്ടിമറി സംഭവിച്ചിട്ടില്ലെന്നും സൈന്യം രാജ്യത്തിന്‍റെ അധികാരം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണ് ബ്രിഗേഡ‍ിയര്‍ ജനറല്‍ സിബുസിസോ മോയോ വ്യക്തമാക്കിയത്.

 നിയന്ത്രണം സൈന്യത്തിന്

നിയന്ത്രണം സൈന്യത്തിന്

സിംബാബ് വേയുടെ അധികാരം പിടിച്ചെടുത്ത സൈന്യം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ തടങ്കലിലാക്കുകയായിരുന്നു. നാല് ദശാബ്ദക്കാലം രാജ്യം ഭരിച്ച പ്രസിഡന്റിനെ തടവിലാക്കിയതിനൊപ്പം രാജ്യത്തെ തെരുവുകളും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ നവംബര്‍ 15 ന് പുലര്‍ച്ചെ നാല് മണിയോടെ ഇസഡ്ബിസി റേഡിയോയെ അഭിസംബോധന ചെയ്ത സൈനിക വക്താവ് രാജ്യം സൈനിക അട്ടിമറിയുടെ വക്കിലാണെന്ന വാര്‍ത്തകള്‍ നിരസിച്ചിരുന്നു. പ്രസിഡന്ററും കുടുംബവും സുരക്ഷിതരാണെന്ന് സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു.

English summary
Speculation is rife that China approved of what is being widely seen as a coup d'etat in Zimbabwe where the military leadership under Constantino Chiwenga has placed President Robert Mugabe under house arrest.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്