Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊസ്യൂളില്‍ ഐസിസിന്റെ കൊടും ക്രൂരത... 232 ഇറാഖികളെ കൊന്നു, 8,000 കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയ എണ്ണായിരം കുടുംബങ്ങളെ മനുഷ്യമതിലായി ഉപയോഗിക്കാനാണ് ഐസിസ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

മൊസ്യൂള്‍: ഐസിസ് ശക്തി കേന്ദ്രമായ മൊസ്യൂള്‍ തിരിച്ച് പിടിക്കാന്‍ അതി ശക്തമായ പോരാട്ടമാണ് ഇറാഖി സൈന്യം നടത്തുന്നത്. എന്നാല്‍ ചുരുങ്ങിയ പോരാളികളേയും കൊണ്ട് സൈന്യത്തിന്റെ നീക്കത്തെ ചെറുക്കാന്‍ ആകില്ലെന്ന് ഐസിസ് തിരിച്ചറിഞ്ഞുകഴിഞ്ഞു.

അതുകൊണ്ട് തന്നെ തങ്ങളുടെ ക്രൂരതയുടെ അങ്ങേയറ്റത്തേക്കാണ് ഐസിസ് നീങ്ങുന്നത്. തങ്ങളുടെ ഉത്തരവുകള്‍ പാലിക്കാത്ത 232 പേരെ ഐസിസ് വധശിക്ഷയ്ക്ക് വിധേയരാക്കി എന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടുകള്‍.

അതിലും ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് എണ്ണായിരം കുടുംബങ്ങളെ ഐസിസ് തട്ടിക്കൊണ്ടുപോയിട്ടുണ്ടത്രെ.

എന്തും ചെയ്യും

എന്തും ചെയ്യും

മൊസ്യൂളില്‍ ഐസിസ് ഇപ്പോള്‍ ശുഷ്‌കമാണ്. ആകെ അയ്യായിരത്തോളം പോരാളികളേ അവര്‍ക്ക് അവിടെയുള്ളൂ. ഒരു ലക്ഷത്തോളം സൈനികരുമായാണ് ഇഖാഖി സേന മൊസ്യൂളിലേക്ക് നീങ്ങുന്നത്.

കൂട്ടക്കൊല

കൂട്ടക്കൊല

കഴിഞ്ഞ ദിവസങ്ങളില്‍ മൊസ്യൂള്‍ നഗര പ്രദേശത്ത് മാത്രം ഐസിസ് ഭീകരര്‍ കൂട്ടക്കൊല നടത്തിയത് 232 പേരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ ഉത്തരവുകള്‍ അനുസരിക്കാത്തതിന്റെ പേരിലായിരുന്നത്രെ ഈ കൂട്ടക്കൊല.

സൈന്യത്തില്‍ ചേരണം

സൈന്യത്തില്‍ ചേരണം

തങ്ങള്‍ക്കൊപ്പം നിന്ന് ഇറാഖി സൈന്യത്തോട് പോരാടണം എന്നാണ് ഇവര്‍ മൊസ്യൂളിലെ ഇറാഖികളോടും അവിടെ തടവിലുള്ളവരോടും ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാത്തവരെയാണ് ക്രൂരമായി കൊല ചെയ്തത്.

കൊന്നതിങ്ങനെ

കൊന്നതിങ്ങനെ

ഹമ്മാം അല്‍ അലീലില്‍ 42 സാധാരണ ജനങ്ങളെ ഐസിസ് കൂട്ടക്കൊല ചെയ്തു. ബുഝധനാഴ്ച അല്‍ ഗസ്ലാനി ബേസില്‍ 190 മുന്‍ ഇറാഖി സുരക്ഷാ സേനാ ജീവനക്കാരേയും വധിച്ചു. 24 മുന്‍ ഇറാഖ് സൈനികരെ വീണ്ും കഴിഞ്ഞ ദിവസം വധിച്ചു.

തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയി

ഒക്ടോബര്‍ 17 ന് ശേഷം മാത്രം മൊസ്യൂള്‍ മേഖലയില്‍ നിന്ന് മാത്രം എണ്ണായിരം കുടുംബങ്ങളെ ഐസിസ് എണ്ണായിരത്തോളം കുടുംബങ്ങളെ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യമതിലായി ഉപയോഗിക്കാനാണ് ഇവരെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്.

തുരങ്കങ്ങളും മതിലുകളും

തുരങ്കങ്ങളും മതിലുകളും

മൊസ്യൂള്‍ നഗരത്തിന് ചുറ്റും പല ഭാഗത്തും ഐസിസ് വലിയ മതിലുകള്‍ തീര്‍ത്തിട്ടുണ്ട്. കൂടാതെ വന്‍ കിടങ്ങുകളും. നഗരത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് ഒരുപാട് തുരങ്കങ്ങളും നിര്‍മിച്ചിട്ടുണ്ട്.

ആത്മഹത്യാസ്‌ക്വാഡ്

ആത്മഹത്യാസ്‌ക്വാഡ്

സൈന്യത്തെ നഗത്തില്‍ കയറുന്നത് പ്രതിരോധിക്കാനായി ആത്മഹത്യാ സ്‌ക്വാഡുകളെയാണ് ഐസിസ് ഉപയോഗിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ സൈനിക വ്യൂഹത്തിന് നേര്‍ക്ക് ഓടിച്ചികയറ്റിയാണ് ആക്രമണം.

സപ്ലൈ ലൈന്‍

സപ്ലൈ ലൈന്‍

ഐസിസിന് ഭക്ഷണവസ്തുക്കളും മറ്റ് സാധനങ്ങളും എത്തിക്കുന്ന സപ്ലൈ ലൈന്‍ കഴിഞ്ഞ ദിവസം ഇറാഖി സേന വിച്ഛേദിച്ചിരുന്നു. ഇതോടെ ആകെ അങ്കലാപ്പിലാണ് ഐസിസ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+