കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തലവന്‍ ബാഗ്ദാദി മരിച്ചിട്ടില്ല; ഗുരുതര പരിക്ക്

  • By Anwar Sadath
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാഖിലും സിറയയിലും വേരുറപ്പിച്ച ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ബാഗ്ദാദി ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. യുഎസ് വ്യോമാക്രമണത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ബാഗ്ദാദിയുടെ നില ഗുരുതരമാണെന്നും പത്രം പറയുന്നു.

വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബാഗ്ദാദി മരിച്ചതായി അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞമാര്‍ച്ചിലാണ് ബാഗ്ദാദിക്ക് പരിക്കേല്‍ക്കുന്നത്. ഈ വാര്‍ത്ത പുറത്തുവിട്ടതും ഗാര്‍ഡിയന്‍ ആണ്. പരിക്കേറ്റ ബാഗ്ദാദി ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്നും രണ്ടു ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുണ്ട്.

abu-bakr-al-baghdadi

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള നിനേവെ ജില്ലയില്‍ അല്‍ബാജില്‍ വെച്ചാണ് ബാഗ്ദാദി അമേരിക്കന്‍ വ്യോമാക്രണത്തിന് ഇരയാകുന്നത്. ബാഗ്ദാദിക്ക് പരിക്കേറ്റതോടെ അടുത്ത അനുയായി അബു അലാ അല്‍ അഫ്രി ആണ് ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തലവന്‍. ബാഗ്ദാദിക്കെതിരായ ആക്രമണത്തില്‍ അബി അഫ്രി പകരം വീട്ടാനുള്ള ശ്രമത്തിലാണ്.

കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും ക്രൂരനായ തീവ്രവാദികളിലൊരാളായ ബാഗ്ദാദിയുടെ തലയ്ക്ക് 10 മില്യണ്‍ (ഒരുകോടി) അമേരിക്കന്‍ ഡോളറാണ് വിലയിട്ടിരുന്നത്. വിദേശീയരെ കഴുത്തുറത്തു കൊല്ലുന്നതിലും യാസീദി വംശജരെ കൂട്ടക്കൊല ചെയ്യുന്നതിലും ബാഗ്ദാദി വഹിച്ച പങ്കാണ് അയാളെ ഏറ്റവും വിലപിടിച്ച ഭീകരവാദിയാക്കിമാറ്റിയത്.

English summary
Isis leader Abu Bakr al-Baghdadi incapacitated by spinal injury?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X