Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന്റെ കൂട്ടക്കൊല വീഡിയോ വ്യാജം... തെളിയിക്കുന്ന വീഡിയോ കാണൂ

ബാഗ്ദാദ്: ഐസിസ് പുറത്ത് വിടുന്ന കൊലപാതക ദൃശ്യങ്ങളില്‍ പലതും വ്യാജമെന്ന് കണ്ടെത്തല്‍. ഏറ്റവും ഒടുവില്‍ 21 കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്ന വീഡിയോ മുന്‍ നിര്‍ത്തിയാണ് വിദഗ്ധര്‍ ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്.

ഹോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വ്യാജമായാണ് ഈ വീഡിയോകള്‍ നിര്‍മിച്ചിട്ടുളളതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അതിനര്‍ത്ഥം ഐസിസ് കൊലപാതകങ്ങള്‍ നടത്തിയിട്ടില്ല എന്നല്ല.

ISIS catures

പല രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കൃത്യമായി എഡിറ്റ് ചെയ്ത സിനിമ പോലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടുട്ടുള്ളത്. ഒരു സിനിമാറ്റിക് ഫീലിന് വേണ്ടി തീവ്രവാദികളെ എല്ലാവരേയും നല്ല ഉയരമുളളവരായും ബന്ദികളെ കുള്ളന്‍മാരായും ആണ് ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന ഭീകരര്‍ക്ക് ഏഴ് അടിയോളം ഉയരമുള്ളതായാണ് കാണിച്ചിരിക്കുന്നത്.

ബന്ദികളെ കടല്‍ത്തീരത്ത് മുട്ടുകുത്തി നിര്‍ത്തി കഴുത്തറുത്ത് കൊല്ലുന്നതാണ് വീഡിയോ. എന്നാല്‍ കൊലക്ക് ശേഷം കത്തികളിലോ ഭീകരരുടെ കൈകളിലോ രക്തത്തിന്റെ തുള്ളിപോലും കാണുന്നില്ല. കഴുത്തറുക്കുമ്പോള്‍ ചോരചീറ്റുന്ന ദൃശ്യങ്ങളും കൃത്രിമമായി ചമച്ചതാണെന്നാണ് പറയുന്നത്.

ബന്ദികളുടെ ചോരയില്‍ കടല്‍ ചുവക്കുന്ന ദൃശ്യങ്ങളും ഇത്തരത്തില്‍ നിര്‍മിച്ചതാണ്. ഭീകരരും തിരമാലകളും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാത വ്യത്യാസവും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വേറേയും വീഡിയോകള്‍

വേറേയും വീഡിയോകള്‍

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തതിന്റെ വീഡിയോക്ക് പിറകേ ഐസിസ് വേറേയും ചില വീഡിയകള്‍ പുറത്ത് വിടുന്നുണ്ട്.

കുര്‍ദുകളെ കൂട്ടിലടച്ചു

കുര്‍ദുകളെ കൂട്ടിലടച്ചു

കുര്‍ദിഷ് പോരാളികളെ കൂട്ടില്‍ അടച്ചിട്ടിരിക്കുന്നതിന്റെ വീഡിയോയും ഐസിസ് പുറത്ത് വിട്ടിട്ടുണ്ട്. കൂട്ടില്‍ അടച്ച ബന്ദികളുമായി ഇറാഖിലെ തെരുവിലൂടെ നടക്കുന്ന ദൃശ്യമാണിത്.

ഇവരെ എന്ത് ചെയ്യും

ഇവരെ എന്ത് ചെയ്യും

ഇങ്ങനെ ബന്ദിയാക്കിയ കുര്‍ദ് പോരാളികളെ വധിക്കാനാണത്രെ ഐസിസിന്റെ പദ്ധതി.

കുട്ടിപ്പോരാളികള്‍

കുട്ടിപ്പോരാളികള്‍

ചെറിയകുട്ടികളെ ഐസിസുകാര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പരിശീലപിപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണിവ.

ഇറാഖികളെ കൊല്ലുന്ന വേറേയും വീഡിയോ

ഇറാഖികളെ കൊല്ലുന്ന വേറേയും വീഡിയോ

ഇറാഖികളെ കൂട്ടത്തോടെ വെടിവച്ച് കൊല്ലുന്ന ക്രൂരമായ ദൃശ്യങ്ങളും ഐസിസുകാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+