ഐസിസ് ഭീകര്‍ സിറിയയിലെ വ്യോമ താവളം പിടിച്ചെടുത്തു
ദമാസ്‌കസ്: സിറിയന്‍ സൈന്യത്തിന്റെ വ്യോമ താവളം ഐസിസ് ഭീകരര്‍ പിടിച്ചടക്കി. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തില്‍ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തബ്ക വ്യോമ താവളം പിടിച്ചടക്കാന്‍ ഐസിസ് ശ്രമം തുടങ്ങിയത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണക്കുന്ന സൈന്യത്തിന് കീഴിലായിരുന്നു വ്യോമകേന്ദ്രം.

എന്നാല്‍ ആക്രമണത്തില്‍ കൂടുതല്‍ ആള്‍നാശം ഉണ്ടായത് ഐസിസിനാണെന്നാണ് റിപ്പോര്‍ട്ട്. 346 ഐസിസ് ഭീകരാണ് കൊല്ലപ്പെട്ടത്. ബസാദിന്റെ സൈന്യത്തിലെ 170 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
വടക്കന്‍ സിറിയയിലാണ് തബ്ക വ്യോമ താവളം. സിറിയന്‍ സൈന്യത്തിന് സ്വാധീനമുള്ള അമപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്നായിരുന്നു ഇത്. ഈ വ്യോമ താവളം കൂടി നഷ്ടമായതോടെ സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ നില പരുങ്ങലിലായെന്നാണ് സൂചന. ഇപ്പോള്‍ തന്നെ ഇറാഖിലേയും സിറിയയിലേയും പ്രധാന കേന്ദ്രങ്ങളെല്ലാം തന്നെ ഐസിസ് പിടിച്ചടക്കിയിരിക്കുകയാണ്.
യുദ്ധത്തില്‍ വധിച്ച സിറിയന്‍ പട്ടാളക്കാരുടെ തലയറുത്ത് റാഖ സിറ്റി ചത്വരത്തില്‍ ഐസിസ് ഭീകരര്‍ പ്രദര്‍ശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കവേ സിറിയന്‍ വ്യോമ സേന വ്യോമ താവളത്തിന് ചുറ്റും ബോംബാക്രമണവും നടത്തിയിരുന്നു .












Click it and Unblock the Notifications