കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകാത്വം; പെണ്‍കുട്ടികളുടെ ഓട്ടം വിലക്കിയ മുസ്ലീം സ്‌കൂളിനെതിരെ അന്വേഷണം

  • By Anwar Sadath
Google Oneindia Malayalam News

മെല്‍ബണ്‍: കന്യകാത്വം നഷ്ടപ്പെടുമെന്നു കാട്ടി പെണ്‍കുട്ടികളുടെ ഓട്ടം വിലക്കിയ സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലീം സ്‌കൂളായ അല്‍ തഖ്‌വായിലെ പ്രിന്‍സിപ്പല്‍ ഒമര്‍ ഹല്ലാക്‌സിനെതിരെയാണ് അന്വേഷണം. സ്‌കൂളിലെ മുന്‍ അധ്യാപകനാണ് പെണ്‍കുട്ടികളെ വിലക്കിയ കാര്യം വെളിപ്പെടുത്തിയത്.

സ്‌കൂളിലെ പെണ്‍കുട്ടികളെ 2013-14 വര്‍ഷങ്ങളില്‍ നടന്ന ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ പ്രിന്‍സിപ്പല്‍ വിലക്കിയതായാണ് ആരോപണം. സംഭവം വിവാദമായതോടെ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്‌കൂളിനെതിരെ അന്വേഷണം നടക്കുന്നതായി സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി ജെയിംസ് മെര്‍ലിനോ സ്ഥിതീകരിച്ചു.

melbourne-map

കടുത്ത മതവിശ്വാസം പുലര്‍ത്തുന്നതിനാലാണ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ ക്രോസ് കണ്‍ട്രി അടക്കമുള്ള മത്സരങ്ങളില്‍ വിലക്കിയതെന്ന് പറയുന്നു. കൂടാതെ സോക്കര്‍ പോലുള്ള കളികളില്‍ നിന്നും പെണ്‍കുട്ടികളോ മാറിനില്‍ക്കാനും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. ഇത്തരം കളികളില്‍ ഏര്‍പ്പെടുമ്പോള്‍ കാലിനേല്‍ക്കുന്ന മുറിവ് വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഭയപ്പെടുത്തിയാണ് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തിയത്.

അതേസമയം ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഏകദേശം 1,700 ഓളം കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. അടുത്തിടെ ഐസിസ് ഓസ്‌ട്രേലിയയില്‍ വേരുറപ്പിക്കാന്‍ ശ്രമം നടത്തുന്നതിനാല്‍ മുസ്ലീം സമൂത്തിനെതിരെ ഓസ്‌ട്രേലിയയില്‍ വംശീയ അധിക്ഷേപം പതിവാകുന്നുണ്ട്.

English summary
Lose virginity; Islamic school principal banned girls running
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X