കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമാക്രമണത്തില്‍ ഐസിസ് നേതാവ് അബുബക്കര്‍ ബാഗ്ദാദിയ്ക്ക് ഗുരുതരപരിക്ക്?

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഉന്നത നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇറാഖി സൈനിക വൃത്തങ്ങളാണ് ആക്രമണം നടത്തി മണിയ്ക്കൂറുകള്‍ക്ക് ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സൈനികര്‍ ലക്ഷ്യം വച്ച് ഐസിസ് നേതാക്കളില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഈ കൂട്ടത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഗ്ദാദിയ്ക്ക് പരിക്കേറ്റുവെന്ന പ്രചാരണത്തോട് ഐസിസുകാര്‍ ഇതുവരേയും പ്രതികരിയ്ക്കാത്തതിനാല്‍ വാര്‍ത്ത സത്യമാണോ എന്ന കാര്യവും വ്യക്തമല്ല. അതേ സ,മയം ബാഗ്ദാദിയ്ക്ക് പരിക്കേറ്റതായി ദ ബാഗ്ദാദി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചതായി ആര്‍ടി ഡോട്ട് കോം എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

മീറ്റിംഗ്

മീറ്റിംഗ്

ഇറാഖിലെ ഉന്നത ഐസിസ് കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സിറിയയില്‍ നിന്നും അധികം അകലെയല്ലാത്ത കരാബാലയിലേയ്ക്ക് ബാഗ്ദാദി പോയത്. ബാഗ്ദാദിയുടെ വാഹന വ്യൂഹത്തെ ലക്ഷ്യം വച്ചാണ് ഇറാഖി സൈന്യം വ്യോമാക്രമണം നടത്തിയത്.

എട്ട് പേര്‍ കൊല്ലപ്പെട്ടു

എട്ട് പേര്‍ കൊല്ലപ്പെട്ടു

എട്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ ഐസിസിന്റെ സീനിയര്‍ കമാന്‍ഡര്‍മാരാണ്.

സ്പുഡ്‌നിക് വാര്‍ത്ത ഏജന്‍സി

സ്പുഡ്‌നിക് വാര്‍ത്ത ഏജന്‍സി

ബാഗ്ദാദിയ്ക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി ബാഗ്ദാദി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും വിവരം ലഭിച്ചതായി സ്പുഡ്‌നിക് വാര്‍ത്താ ഏജന്‍ിസറിപ്പോര്‍ട്ട് ചെയ്യുന്നു

അന്‍ബാര്‍

അന്‍ബാര്‍

സിറിയന്‍ അതിര്‍ത്തി പ്രദേശമായ അന്‍ബാറില്‍ വച്ച് ഞായാറാഴ്ചയാണ് ബാഗ്ദാദിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.

മുന്‍പും

മുന്‍പും

ഏപ്രില്‍ മാസത്തിലും ബാഗ്ദാദിയ്ക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു

മരിച്ചു

മരിച്ചു

ബാഗ്ദാദി മരിച്ചുവെന്നും വ്യാജ പ്രചാരണം ഉണ്ടായിരുന്നു

നട്ടെല്ല് തകര്‍ന്നു

നട്ടെല്ല് തകര്‍ന്നു

ബാഗ്ദാദിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായി മെയ് മാസത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സിറിയയില്‍

സിറിയയില്‍

സിറിയയില്‍ ഐസിസിന്റെ നില പരുങ്ങലിലാണ്. റഷ്യയുടെ ആക്രമണമാണ് ഐസിസിന് തിരിച്ചടിയായത്.

പരിക്കേറ്റു

പരിക്കേറ്റു

ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഐസിസ് ഭീകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്

അവസാനിയ്ക്കുന്നു?

അവസാനിയ്ക്കുന്നു?

ഐസിസ് കിരാത വാഴ്ച ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും അവസാനിയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍.

English summary
Islamic State figures killed in air strike; Baghdadi not believed among them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X