കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഭീകര്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ തലയറുത്തു... വീഡിയോ

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: തങ്ങള്‍ക്കെതിരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിന് ഐസിസിന്റെ പ്രതികാരം. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്റെ തലയറുത്ത് കൊന്നാണ് ഐസിസ് പ്രതികരിച്ചത്. ആരും കൊലയുടെ ദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിട്ടു.

മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് ഫോളേയെയാണ് ഐസിസ് തലയറുത്ത് കൊന്നത്. മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ ഭീകരരുടെ പിടിയിലുണ്ട്. അമേരിക്കയുടെ തുടര്‍ നടപടികള്‍ക്കനുസരിച്ചായിരിക്കും ഇയാളുടെ ജീവന്റെ കാര്യമെന്ന് ഐസിസ് ഭീഷണിപ്പെടുത്തുന്നു.

James Foley

അമേരിക്കക്ക് ഒരു സന്ദേശം എന്ന പേരിലാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ ഐസിസ് പുറത്ത് വിട്ടിരിക്കുന്നത്. ഇറാഖില്‍ വ്യോമാക്രമണം തുടരും എന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രഖ്യാപനത്തിനുളള മറുപടിയാണിത്. അമേരിക്കന്‍ ആക്രമണത്തില്‍ തങ്ങളുടെ പോരാളികളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അമേരിക്കയെ രക്തത്തില്‍ മുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഐസിസ് മുഴക്കിയ ഭീഷണി.

<center><iframe width="100%" height="338" src="//www.youtube.com/embed/89b3k6PdV6c" frameborder="0" allowfullscreen></iframe></center>

സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്ന ജെയിംസ് ഫേളേയെ 2012 നവംബര്‍ 22 നായിരുന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോകുന്നതിനിടയിലായിരുന്നു ഇത്. സ്റ്റീവന്‍ സോട്‌ലോഫ് എന്ന മാധ്യമ പ്രവര്‍ത്തനും ഐസിസിന്റെ പിടിയിലുണ്ട്. 2013 ജൂലായിലാണ് സിറിയയില്‍ വച്ച് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.

എന്നാല്‍ വീഡിയോയുടെ ആധികാരിത ഇനിയും സ്ഥിരീകരിച്ചിട്ടില്ല എന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്. തന്റെ മരണത്തിന്റെ ഉത്തവാദിത്തം അമേരിക്കയുടെ ഇറാക്കിലെ വ്യോമാക്രമണമാണെന്ന് ജെയിംസ് ഫോളേ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് പറയുന്നുണ്ട്.

English summary
Islamic State insurgents posted a video on Tuesday purportedly showing the beheading of US journalist James Foley and images of another US journalist whose life they said depended on how the United States acts in Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X