ഇസ്രയേല്‍...മുസ്ലിങ്ങളുടെ മൗനത്തെ മുതലെടുക്കരുത്
ടെഹ്രാന്‍: മുസ്ലിങ്ങളുടെ മൗനത്തെ മുതലെടുത്ത് ഗാസയില്‍ ഇസ്രയേല്‍ കൂട്ടക്കുരുതി നടത്തുകയാണെന്ന് ഇസ്ലാമിക് റെവല്യൂഷന്‍ നേതാവ് അയത്തൊള്ള സെയ്യിദ് അല്‍ ഖമേനി. ഗാസയിലെ മുസ്ലിങ്ങളുടെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്ത് കൂട്ടക്കൊല നടത്തുകായണ് ഇസ്രയേലെന്നും ഇറാന്‍ നേതാവ് ഖമേനി.
ഗാസയിലെ കൂട്ടക്കുകുരുതി കണ്ട് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ നിശബ്ദത പാലിയ്ക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കണമെന്നും ഇറാന്‍. പാലസ്തീന്‍ ജനത അനുഭവിയ്ക്കുന്ന മഹാ ദുരന്തമാണിതെന്നും ഖമേനി. ഇറാന്‍ പ്രസിഡന്റ് ഹസാന്‍ റൂഹാനി വിളിച്ചുചേര്‍ത്ത ക്യാബിനറ്റ് അംഗങ്ങളുടെ യോഗത്തിനിടെയാണ് അയത്തൊള്ള ഉള്‍പ്പടെയുള്ളവര്‍ ഇസ്രയേലിനെതിരെ പൊട്ടിത്തെറിച്ചത്. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിനിടെ മരിച്ചവരുടെ എണ്ണം 190 കഴിഞ്ഞു.

ജബല്‍യ അഭയാര്‍ത്ഥി ക്യാമ്പ്
ജൂലൈ 14 തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന ജബല്‍യ അഭയാര്‍ത്ഥി ക്യാമ്പ്

ഗാസ സിറ്റി
ജൂലൈ 14 തിങ്കളാഴ്ച ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യം

തകര്‍ന്നടിഞ്ഞ് ഗാസ
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ കെട്ടിടങ്ങള്‍

ഇനി ഞങ്ങളിങ്ങോട്ടില്ല
ഇസ്രയേല്‍ ആക്രണം രൂക്ഷമായ ഗാസ സിറ്റിയില്‍ നിന്നും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേയ്ക്ക് പലായനം ചെയ്യുന്നവര്‍

പാലസ്തീന്‍
പാലസ്തീന്‍ ഇസ്രയേലിന് നേരെ നടത്തുന്ന വ്യോമാക്രമണം

രക്ഷാപ്രവര്‍ത്തനം
വ്യോമാക്രമണത്തില്‍ ഉയര്‍ന്ന തീയും പുകയും അണയ്ക്കാന്‍ ശ്രമിയ്ക്കുന്ന സുരക്ഷാ ജീവനക്കാര്‍












Click it and Unblock the Notifications