കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ ഇസ്രായേലിന്റെ കരയുദ്ധം; മരണം 166

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: പലസ്തീന് നേരെ ഇസ്രായേല്‍ കരയുദ്ധവും തുടങ്ങി. വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. ഇതോടെ മരണം 166 ആയി.

ഗാസയില്‍ താമസിക്കുന്ന സാധാരണക്കാരോട് പ്രദേശം വിട്ടുപോകണമെന്ന് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. സംഘര്‍ഷം തുടങ്ങി ആറാം ദിവസമാണ് ഇസ്രായേല്‍ കരയുദ്ധത്തിന് തുടക്കം കുറിച്ചത്. ആയിരങ്ങള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.

Gaza Attack

ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റ് ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ കരയുദ്ധത്തിന് തുടക്കം കുറിച്ചത്. വ്യോമ സേനയുടെ സഹായത്തോടെ ഇസ്രായേല്‍ നാവിക സേനയാണ് ഗാസയിലെ സുദാനി ജില്ലയില്‍ കരയുദ്ധത്തിന് തുടക്കമിട്ടത്. സുദാനി കേന്ദ്രീകരിച്ചാണ് ഹസാമ് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നത്.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഇതുവരെ ഇസ്രായേല്‍ പൗരന്‍മാര്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടെല്‍ അവീവില്‍ കനത്ത നശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കായിട്ടുണ്ട്.

അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ തുടങ്ങി. നാലായിരത്തിലധികം ആളുകള്‍ ക്യാമ്പുകളില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. 35,000 പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒരുക്കിയിട്ടുള്ളത്. സാധാരണക്കാര്‍ ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട് .

English summary
Israel deployed Ground Troops in Gaza, death toll raised to 166
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X