കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഷെല്ലുകള്‍, നാല് കുട്ടികള്‍... ഗാസയിലെ കാഴ്ച

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഇസ്രായേലിന്റെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ നാല് കുട്ടികള്‍... അവര്‍ ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇസ്രായേലിന്റെ ഷെല്ലുകളോ ബോംബര്‍ വിമാനങ്ങളോ എത്തില്ലെന്ന് കരുതിയിരുന്ന ഇടം.

അല്ലെങ്കിലും കുട്ടികള്‍ക്ക് യുദ്ധമെന്തെന്ന് അറിയില്ലല്ലോ... അവര്‍ക്ക കളിക്കണം, ചിരിക്കണം. അവര്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗാസയുടെ കടല്‍ തീരത്ത്.

Gaza Beach

ഇസ്രായേല്‍ ടാങ്കുള്‍ നടത്തിയ ഷെല്‍ വര്‍ഷത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. ഗാസ ബീച്ചിലാണ് സംഭവം. മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗങ്ങളായിരുന്നു മരിച്ച നാല് കുട്ടികളും.

ഒരു ഒമ്പത് വയസ്സുകാരന്‍, രണ്ട് പത്തുവയസ്സുകാര്‍, മറ്റൊരു 11 വയസ്സുകാരന്‍. ആദ്യ ഷെല്‍ വന്ന് വീണപ്പോഴുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ സ്തംബ്ധരായി നല്‍ക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ പോലും അവര്‍ക്ക് സമയം ലഭിച്ചില്ല. 30 സെക്കന്റിനുള്ളില്‍ അടുത്ത ഷെല്ലും വന്നുപതിച്ചു. മൂന്ന് കുട്ടികള്‍ കൂടി കൊല്ലപ്പെട്ടു.

യുദ്ധത്തിന്റെ ഇരകളാകുന്നത് എവിടെയായയലും കുട്ടികളും സ്ത്രീകളും സാധാരണക്കാരും തന്നെ. ഇസ്രായേലിന്റെ ഗാസ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 223 പേരാണ്. ഇതില്‍ 75 ശതമാനത്തിലധികം പേരും സാധാരണക്കാരാണെന്നാണ് റെഡ്‌ക്രോസ്സ് റിപ്പോര്‍ട്ട ചെയ്യുന്നത്. ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏക വ്യക്തിയും സാധാരണ പൗരന്‍ തന്നെ.

English summary
Israel shelling kills four boys on Gaza beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X