ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തര്‍ക്കം പുത്തരിയല്ല; വഷളായത് ആ ചര്‍ച്ചകള്‍ക്ക് ശേഷം!! കനപ്പിച്ചത് ഇവരാണ്?

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയും തര്‍ക്കവും ഇതു പുതിയ സംഭവമല്ല. മുമ്പും നിരവധി തവണ തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് അതു മാത്രമല്ല, മനപ്പൂര്‍വമുള്ള ചില നീക്കങ്ങള്‍ സംഭവത്തിന് പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.

കാരണം ഇസ്രായേല്‍ സംഘങ്ങളുടെ ഇടപെടലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനവുമെല്ലാം ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് നയിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇസ്രായേല്‍ മന്ത്രിയുമായി ചില അറബ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

ഭീകരതക്കെതിരേ

ഭീകരതക്കെതിരേ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ സന്ദര്‍ശനത്തിന് കഴിഞ്ഞമാസമാണ് എത്തിയത്. ലോക മുസ്ലിംനേതാക്കളുമായി അദ്ദേഹം സൗദിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് നടന്ന സമ്മേളനത്തില്‍ ഭീകരതക്കെതിരേ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലപാടെടുത്തു.

ഇറാനെതിരായ നീക്കം

ഇറാനെതിരായ നീക്കം

എന്നാല്‍ ഇറാനെതിരായ നീക്കം ശക്തമാക്കാനാണ് അമേരിക്ക നീക്കം നടത്തിയത്. അത് മാത്രമല്ല, മുസ്ലിം രാജ്യങ്ങളെ കൂടെ നിര്‍ത്താനും അവിടെയുള്ള സമ്പത്ത് കൈക്കലാക്കാനുമായിരുന്നു അമേരിക്കയുടെ ശ്രമം.

ഇറാന്റെ ഭീഷണി ചൂണ്ടിക്കാട്ടി

ഇറാന്റെ ഭീഷണി ചൂണ്ടിക്കാട്ടി

ഇറാന്റെ ഭീഷണി ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ ട്രംപ് സൗദിയുമായി കോടികളുടെ ആയുധ ഇടപാടാണ് നടത്തിയത്. ഇത്രയധികം വലിയ ആയുധ ഇടപാട് നടത്തിയതിലൂടെ സൗദിയുടെ വന്‍ സമ്പത്താണ് അമേരിക്കയിലേക്ക് എത്തുന്നത്.

അമേരിക്കയില്‍ നിക്ഷേപിക്കാം

അമേരിക്കയില്‍ നിക്ഷേപിക്കാം

മാത്രമല്ല, സൗദി അമേരിക്കയില്‍ വന്‍തോതില്‍ നിക്ഷേപിക്കാമെന്ന ഉറപ്പും ട്രംപിന് നല്‍കി. ഈ യോഗത്തില്‍ ഇറാനെതിരായ നീക്കം നടക്കുമെന്ന് ഇറാന് സൂചനയുണ്ടായിരുന്നു. മുസ്ലിം നേതാക്കളുടെ സമ്മേളനത്തിലേക്ക് ഇറാനെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യത്തിലുള്ള നീരസം പാകിസ്താന്‍ പ്രകടിപ്പിക്കുയും ചെയ്തിരുന്നു.

ഇറാന്‍ ഖത്തര്‍ ചര്‍ച്ച

ഇറാന്‍ ഖത്തര്‍ ചര്‍ച്ച

ഇറാനെതിരേ യോഗത്തില്‍ നീക്കമുണ്ടാകാതിരിക്കാന്‍ ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ബഗ്ദാദില്‍ വച്ച് ഖത്തര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇറാനെതിരായ നീക്കം ചെറുക്കണമെന്നായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ ആവശ്യം. എന്നാല്‍ ഖത്തറിന് ഈ ആവശ്യം പൂര്‍ണമായി നിറവേറ്റാനായിട്ടില്ല.

ഇസ്രായേലുമായും ചര്‍ച്ച

ഇസ്രായേലുമായും ചര്‍ച്ച

പക്ഷേ, ഇറാനുമായി ഖത്തറിന് ബന്ധമുണ്ടെന്നും ഇറാന്‍ പിന്തുണയ്ക്കുന്നവരെ ഖത്തറും പിന്തുണയ്ക്കുന്നുവെന്നുമുള്ള സൗദിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഈ രഹസ്യ കൂടിക്കാഴ്ച. അതിന് ശേഷം ഗള്‍ഫിലെ അറബ് നേതാക്കള്‍ ഇസ്രായേല്‍ മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇക്വഡോറിലും ചര്‍ച്ച

ഇക്വഡോറിലും ചര്‍ച്ച

ഇസ്രായേല്‍ മന്ത്രി അയൂബ് കാരയുമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇക്വഡോര്‍ തലസ്ഥാനമായ ക്വറ്റയില്‍ ആ രാജ്യത്തെ പുതിയ നേതാവിന്റെ അധികാരാരോഹണത്തിനെത്തിയപ്പോഴായിരുന്നു ചര്‍ച്ച. വിദേശ രാഷ്ട്രനേതാക്കള്‍ ഇത്തരത്തില്‍ മറ്റൊരു രാജ്യത്ത് വച്ചു ചര്‍ച്ച നടത്താറുണ്ടെങ്കിലും അറബ് ഇസ്രായേല്‍ ചര്‍ച്ചക്ക് പ്രത്യേകതകളുണ്ട്.

അറബ് നേതാക്കള്‍ ഇസ്രായേല്‍ മന്ത്രിയെ കണ്ടു

അറബ് നേതാക്കള്‍ ഇസ്രായേല്‍ മന്ത്രിയെ കണ്ടു

അടുത്ത കാലത്ത് ആദ്യമായിട്ടാണ് അറബ് നേതാക്കള്‍ ഇസ്രായേല്‍ മന്ത്രിയെ നേരില്‍ കണ്ടു ചര്‍ച്ച നടത്തുന്നത്. ലിക്കുഡ് പാര്‍ട്ടി നേതാവും ഇസ്രായേല്‍ മന്ത്രിസഭാംഗവുമായ കാരയുമായി ചര്‍ച്ച നടത്തിയത് ഖത്തര്‍ പ്രതിനിധി ഉള്‍പ്പെടയുള്ളവരായിരുന്നു.

അറബ് നേതാക്കള്‍ ഇവര്‍

അറബ് നേതാക്കള്‍ ഇവര്‍

ഖത്തര്‍, ഒമാന്‍, യമന്‍, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങളിലെ നേതാക്കളുമായിട്ടായിയുന്നു ഇസ്രായേല്‍ മന്ത്രിയുടെ കൂടിക്കാഴ്ച. ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് ശേഷം അറബ് നേതാക്കളില്‍ കാര്യമായ മാറ്റം വന്നുവെന്നാണ് ഇക്വഡോര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചത്.

ട്രംപ് ഇസ്രായേലിലേക്ക്

ട്രംപ് ഇസ്രായേലിലേക്ക്

ട്രംപ് സൗദിയില്‍ നിന്നു നേരെ ഇസ്രായേലിലേക്കാണ് പോയത്. സൗദിയുമായി കോടികളുടെ ആയുധ കരാറില്‍ ഒപ്പുവച്ച ശേഷമായിരുന്നു ട്രംപിന്റെ ഇസ്രായേല്‍ യാത്ര. സൗദിയുമായി ആയുധ കരാറില്‍ അമേരിക്ക ഒപ്പുവച്ചത് സംബന്ധിച്ച് ഇസ്രായേലിന് നേരത്തെ അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തര്‍ക്കം രൂക്ഷമാക്കി

തര്‍ക്കം രൂക്ഷമാക്കി

അറബ് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമാക്കാന്‍ ഇസ്രായേല്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. യുഎഇയുമായി ചേര്‍ന്ന് ഇസ്രായേല്‍ സംഘം അമേരിക്കയില്‍ വച്ച് നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അമേരിക്കയിലെ യുഎഇ അംബാസഡറുടെ ഇമെയില്‍ ചോര്‍ന്നപ്പോഴാണ് രഹസ്യങ്ങള്‍ ചുരുളഴിഞ്ഞത്.

ഇറാനെ ഒതുക്കുക

ഇറാനെ ഒതുക്കുക

ഇറാനെ ഒതുക്കുക എന്നത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക കാര്യമാണ്. അവര്‍ക്ക് നേരിട്ട് ആക്രമിക്കാന്‍ നിരവധി തടസങ്ങളുണ്ട്. അതേസമയം, ഇറാനെയും സൗദിയെയും കൂടുതല്‍ ഭിന്നിപ്പിച്ച് നിര്‍ത്തി. അമേരിക്ക സൗദിക്ക് വേണ്ട ആയുധങ്ങളും കൈമാറി.

ഈജിപ്തിലും തുര്‍ക്കിയിലും

ഈജിപ്തിലും തുര്‍ക്കിയിലും

ഈജിപ്തിലും തുര്‍ക്കിയിലും സമാനമായ നീക്കങ്ങള്‍ നേരത്തെ നടന്നിരുന്നു. അതിന് പിന്നിലും ഇസ്രായേലാണെന്ന് ആരോപണമുണ്ട്. ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവ ശേഷം അധികാരത്തിലെത്തിയ ഇസ്ലാമിക നേതാവ് മുഹമ്മദ് മുര്‍സിയെ അട്ടിമറിക്കാന്‍ സൈന്യത്തിന് സഹായം ചെയ്തത് ഇസ്രായേലായിരുന്നു. തുര്‍ക്കിയില്‍ എര്‍ദോഗാനെ അട്ടിമറിക്കാന്‍ പല നീക്കങ്ങളും നടത്തിയെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല.

English summary
For the first time in recent years, delegates from Gulf states met openly and publicly with an Israeli government minister as they gathered in Ecuador on Wednesday for the swearing-in of Lenin Moreno as the country’s new leader, in apparent first fruits of US President Donald Trump’s Mideast diplomacy.
Please Wait while comments are loading...