• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇസ്രായേൽ-യുഎഇ കരാർ; വിജയച്ചിരിയില്‍ യുഎഇക്കും ഇസ്രായേലിനുമൊപ്പം ഡൊണാൾഡ് ട്രംപും

ദുബായ്: പശ്ചിമേഷ്യന്‍ മേഖലയില്‍ പുതിയ ചരിത്രത്തിന് വഴിയൊരിക്കിക്കൊണ്ടാണ് യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധത്തിലേര്‍പ്പെടാന്‍ പോവുന്നത്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന മുന്നാമത്തെ അറബ് രാജ്യവും ആദ്യ ഗള്‍ഫ് രാജ്യവുമാണ് യുഎഇ. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷമൊന്നും ഇതുവരെ പൊട്ടിപ്പുറപ്പെട്ടില്ലെങ്കിലും 1971 ല്‍ രൂപീകൃതമായതിന് ശേഷം ഇന്നേവരെ ഇസ്രായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ യുഎഇ ഇതുവരെ തയ്യാറായിരുന്നില്ല.

എന്നാല്‍ പുതിയ കരാറിലൂടെ അഞ്ച് പതിറ്റാണ്ടിനടത്ത് നീണ്ടു നില്‍ക്കുന്ന ആ ചരിത്രം വഴിമാറുകയാണ്. ഈ കരാര്‍ നിലവില്‍ വരുന്നതോടെ ആർക്കാണ് നേട്ടം എന്നാണ് ഇവിടെ പരിശോധിക്കുന്നത്

ചരിത്ര നിമിഷം

ചരിത്ര നിമിഷം

72 വർഷത്തെ ചരിത്രം പരിശോധിച്ചാൽ മിക്ക അയൽ രാജ്യങ്ങളുമായും നല്ല ബന്ധമായിരുന്നില്ല ഇസ്രായേൽ പുലർത്തിയിരുന്നത്. അറബ് രാജ്യങ്ങളായ ജോർദാനുമായും ഈജപിത്പമായും മാത്രമാണ് ഇസ്രായേലിന് നയതന്ത്ര ബന്ധം ഉണ്ടായിരുന്നത്. യുഎഇയോ മറ്റ് അറബ് രാജ്യങ്ങളോ ഇസ്രായേലിനെ ഒരു തരത്തിലും അംഗീകരിച്ചിരുന്നല്ല. എന്നാൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള യുഎഇയുടെ തിരുമാനം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഗൾഫ് രാജ്യവുമായുള്ള ആദ്യ കരാർ

ഗൾഫ് രാജ്യവുമായുള്ള ആദ്യ കരാർ

ഗൾഫ് രാജ്യങ്ങളുമായി ഇസ്രായേൽ ഏർപ്പെടുന്ന ആദ്യ കരാറാണിത്. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളിലേയും പ്രതിനിധി സംഘങ്ങൾ കരാറിൽ ഒപ്പുവെയ്ക്കും. എംബസി തുറക്കൽ നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാനങ്ങള്‍, സുരക്ഷ, ടെലികമ്മ്യൂണിക്കേഷന്‍ മറ്റ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള കരാറുകളിൽ ഏർപ്പെടും. ഇതോടെ യുഎഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോർക്കാൻ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

cmsvideo
  Iran responds to deal between UAE and Israel | Oneindia Malayalam
  പിന്തുണച്ച് അറബ് രാജ്യങ്ങൾ

  പിന്തുണച്ച് അറബ് രാജ്യങ്ങൾ

  കരാറിനോട് ലോക നേതാക്കൾ സമ്മിശ്രമായാണ് പ്രതികരിച്ചിരിക്കുന്നത്. പലസ്തീൻ സംഘടനകൾ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. സ്വതന്ത്ര പാലസ്തീൻ രാജ്യം, അധിനിവേശ ഭൂമിയിൽ നിന്നുള്ള പിൻമാറ്റം, അഭയാർഥികളുടെ തിരിച്ചുവരവ് എന്നിവ അംഗീകരിക്കാതെ ഇസ്രായേലുമായി അറബ് ലോകം ഐക്യപ്പെടരുതെന്നാണ് പലസ്തീൻ സംഘടനകൾ ആവശ്യപ്പെടുന്നത്.തിരുമാനത്തിൽ പ്രതിഷേധിച്ച് യുഎഇയിലെ അംബാസിഡറെ പാലസ്തീൻ മടക്കി വിളിച്ചു. പലസ്തീൻ ജനങ്ങളുടെ അവകാശങ്ങളും ലക്ഷ്യങ്ങളും തകർക്കുന്നതാണ് കരാർ എന്നാണ് നേതാവ് മഹമ്മൂദ് അബ്ബാസ് പ്രതികരിച്ചത്. അതേസമയം ചില അറബ് മുസ്ലീം രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും തിരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

  ബെഞ്ചമിൻ നെതന്യാഹു

  ബെഞ്ചമിൻ നെതന്യാഹു

  അതേസമയം പുതിയ കരാറിലൂടെ നേട്ടം കൊയ്തവർ ഇവരാണ്- പലസ്തീനിൽ നിന്ന് പിൻമാറാതെ തന്നെ ഇസ്രായേലിന് പശ്ചിമേഷ്യ ഉൾപ്പെടെ ലോകമെമ്പാടും നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്ന നിലപാടിലായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം വെസ്റ്റ്ബാങ്കിൽ നിന്ന് പിൻമാറാതെ ഇത് സാധ്യമാകുമായിരുന്നില്ല. നിലവിൽ പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാമെന്നാണ് നെതന്യാഹുവിന്റെ പ്രധാന വാഗ്ദാനം. ഈ തിരുമാനം നെതന്യാഹുവിന് ആഭ്യന്തരമായി വലിയ പിന്തുണ ഉണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുമാനത്തോടെ അറബ് രാജ്യങ്ങളുമായി കരാറിൽ ഒപ്പുവെച്ച ഇസ്രായേലി നേതാക്കളായ മെനാഷെം ബെഗിൻ, യിത്ഷാക് റാബിൻ എന്നിവരുടെ നിരയിലേക്കാണ് നെതന്യാഹു ഉയർത്തപ്പെട്ടിരിക്കുന്നത്.മാത്രമല്ല കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്നും അഴിമതി കേസിന് വിചാരണ നേരിടുന്ന നെതന്യാഹു പ്രധാനമന്ത്രിയുടെ ഓഫീസില്‍ തുടരരുതെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൾ നിന്ന് ശ്രദ്ധ തിരിക്കാനും ഇതിലൂടെ സാധ്യമായെന്നും നിരീക്ഷപ്പെടുന്നുണ്ട്.

  യുഎഇയുടെ നയതന്ത്ര നേട്ടം

  യുഎഇയുടെ നയതന്ത്ര നേട്ടം

  പലസ്തീൻ അധിനിവേശമാണ് യുഎഇ ഉൾപ്പെടെയുള്ള അറബ് ലോകത്തെ ഇസ്രായേലിൽ നിന്നും അകറ്റിയിരുന്നത്. എന്നാൽ സമീപകാലത്ത് യുഎഇയുടെ പലസ്തീനോടുള്ള സമീപനത്തിൽ കാര്യമായ മാറ്റം കാണപ്പെട്ടിരുന്നു. മേഖലയിൽ ഇറാനിന് സ്വാധീനം വർധിച്ചുവരുന്നതായരുന്നു ഇതിന് കാരണം. സമീപകാലത്ത് ഇസ്രേലുമായി സൗഹൃദത്തിന് യുഎഇ താത്പര്യവും കാണിച്ചു തുടങ്ങിയിരുന്നു. വിദേശ പാസ്പോർട്ടുകളിൽ ഇസ്രായേലി ബിസിനസുകാർക്ക് യുഎഇയിൽ എത്തിൽ അനുമതി നൽകിയത് ഉൾപ്പെടെയുള്ള നടപടികൾ ഇതിന്റെ ഭാഗാമയാണ് വിലയിരുത്തപ്പെടുന്നത്,

  കരാർ നിലവിൽ വരുന്നതോടെ പലസ്തീൻ പ്രദേശങ്ങൾ സംയോജിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം മരവിപ്പിച്ചത് യുഎഇയുടെ നയതന്ത്ര നേട്ടമാകും. കൂടാതെ പശ്ചിമേഷ്യൻ മേഖലയിലെ പ്രധാന ശക്തിയായി കരാർ യുഎഇയെ മാററും. മറ്റ് അറബ് രാജ്യങ്ങൾ കൂടി ഇസ്രായേലുമായി ബന്ധത്തിൽ ഏർപ്പെട്ട് തുടങ്ങുനിയാൽ യുഎഇയുടെ നേടട്നായി ഇതിനെ കണക്കാക്കപ്പെടും. കരാർ വിനോദ സഞ്ചാര മേഖലയിലും അതുപോലെ തന്നെ ആരോഗ്യ ഗവേഷണ മേഖലകളിലും ഉത്തേജനം ഉണ്ടാക്കും. ഇതുവഴി കൊവിഡ് ഭീഷണി ഉൾപ്പെടെയുള്ള സാഹചര്യങ്ങളെ ഒരുമിച്ച് നേരിടാൻ ഇരു രാജ്യങ്ങളേയും സഹായിക്കം.

  നേട്ടം കൊയ്ത് ട്രംപും

  നേട്ടം കൊയ്ത് ട്രംപും

  കൊവിഡ് പ്രതിസന്ധിയും വംശീയ പ്രക്ഷോഭങ്ങളും പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിച്ചിരിക്കെയാണ് പശ്ചിമേഷ്യയിലെ ട്രംപിന്റെ നിർണായ ഇടപെടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ ട്രംപ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇസ്രായേലുമായുള്ള സമാധാന കരാർ. ഇസ്രായാലേ‍-പാലസ്തീൻ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ട്രംപ് നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാൽ ഇസ്രായേലും യുഎഇയും ഉടമ്പടിയില് എത്തുന്നതോടെ അത് തന്റെ നയതന്ത്ര വിജയമായി ഇതിനെ ഉയർത്തിക്കാട്ടാൻ ട്രംപിന് സാധിക്കും.

  ട്രംപിനെ സംബന്ധിച്ച് ഇത് വ്യക്തമായൊരു വിജയമാണ്, ഒപ്പം അദ്ദഹത്തിന്റെ മുഖ്യ ഉപദേശകനും മരുമകനുമായ ജാറെദ് കുഷ്ണറിന്റേതും. കൊവിഡ് പ്രതിസന്ധി സമഗ്രമായ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന വിമർശനം കുഷ്ണർക്കെതിരെ ഉയർന്നിരുന്നു. പുതിയ രാഷ്ട്രീയ തിരുമാനങ്ങൾ ഇത് മറികടക്കാൻ കുഷ്ണറിനെ സഹായിക്കും.

  English summary
  Isreal-UAE agreement;Here are the winners
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X