കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖഷോഗിയുടെ മൃതദേഹ ഭാഗങ്ങള്‍ കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍.... സൗദി പ്രതിരോധത്തില്‍!!

Google Oneindia Malayalam News

ഇസ്താംബുള്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി സമവായത്തിന്റെ വഴി സ്വീകരിക്കവേ വീണ്ടും കുരുക്ക് മുറുകുന്നു. ഖഷോഗിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തുര്‍ക്കിക്ക് ലഭിച്ചിട്ടുണ്ട്. സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖഷോഗിയുടെ മകനെ കണ്ട് സമാധാനിപ്പിച്ചതിന്റെ പിന്നാലെയാണ് ഇത് പുറത്തുവന്നിരിക്കുന്നത്. ഇതോടെ കൊലപാതവുമായി ബന്ധപ്പെട്ട് സൗദി വീണ്ടും കുരുക്കിലായിരിക്കുകയാണ്. സൗദി തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നു.

അതേസമയം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതോടെ ഇതിന്റെ ബാക്കി എവിടെയെന്ന് സൗദി പറയേണ്ടി വരും. ഈ വിഷയത്തില്‍ അറസ്റ്റ് ചെയ്തവരെ തുര്‍ക്കിക്ക് കൈമാറേണ്ട അവസ്ഥയും സൗദിക്കുണ്ടാവും. മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്തയാളുകള്‍ ആയതിനാല്‍ ഇവരെ വിട്ടുകൊടുക്കാന്‍ സൗദിക്ക് വലിയ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അമേരിക്ക അടക്കമുള്ളവരില്‍ നിന്ന് ഈ വിഷയത്തില്‍ സൗദിക്ക് കടുത്ത സമ്മര്‍ദം നേരിടേണ്ടി വരുമെന്നാണ് മനസ്സിലാവുന്നത്.

മൃതദേഹം വികൃതമാക്കി

മൃതദേഹം വികൃതമാക്കി

ഖഷോഗിയുടെ മൃതദേഹം സൗദി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയിലുള്ള പൂന്തോട്ടത്തില്‍ നിന്നാണ് കണ്ടെടുത്തത്. ഖഷോഗിയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലാണ്. കൊല്ലപ്പെടുത്തുന്നതിന് മുമ്പ് ക്രൂരമായ രീതിയില്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍. അദ്ദേഹത്തിന്റെ മൃതദേഹം വെട്ടിക്കീറി പലയിടങ്ങളിലായി ഉപേക്ഷിച്ചു എന്ന വാദവും ഇതോടെ തെളിയിക്കപ്പെടുകയാണ്.

സൗദി പ്രതിരോധത്തില്‍

സൗദി പ്രതിരോധത്തില്‍

സൗദി കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടില്‍ വെച്ചാണ് മൃതദേഹം കണ്ടെടുത്തത് എന്നത് കൊണ്ട് ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്നത് സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാനാണ്. ഇതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കേണ്ടി വരും. തങ്ങള്‍ നിര്‍ദേശിച്ചതിനും അപ്പുറത്താണ് കൊല നടത്തിയവര്‍ ചെയ്തതെന്ന് സൗദി പറയുന്നു. അവര്‍ റോഗ് ഏജന്റുകളായിരുന്നുവെന്ന് സൗദി മന്ത്രാലയം പറയുന്നു. എന്നാല്‍ സൗദി രാജാവ് അറിയാതെ ഇക്കാര്യങ്ങളൊന്നും നടക്കില്ലെന്നാണ് തുര്‍ക്കി പറയുന്നത്.

 ഫോറന്‍സിക് സെര്‍ച്ചിനിടെ....

ഫോറന്‍സിക് സെര്‍ച്ചിനിടെ....

ഇസ്താംബുളില്‍ വെച്ച് ഫോറന്‍സിക് പരിശോധനകള്‍ക്കിടെയാണ് ഖഷോഗിയുടെ മൃതദേഹത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ലഭിക്കുന്നത്. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോള്‍ സൗദി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ വെച്ച് ബാക്കിയുള്ളവ കണ്ടെത്തുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കിയിട്ടുണ്ടെന്ന് തുര്‍ക്കി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. അതേസമയം ഖഷോഗിയുടെ മകനെ സല്‍മാന്‍ രാജാവ് കണ്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട ശേഷം നടന്നത്?

കൊല്ലപ്പെട്ട ശേഷം നടന്നത്?

ഖഷോഗി കൊല്ലപ്പെട്ട ശേഷം നടന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹതയുണ്ട്. പ്രധാനമായും മൃതദേഹത്തിന് എന്ത് സംഭവിച്ചു എന്നാണ് അറിയാനുണ്ടായിരുന്നത്. നേരത്തെ തുര്‍ക്കിയിലെ പ്രതിപക്ഷ നേതാവ് ഖഷോഗിയുടെ മൃതദേഹം സൗദി കോണ്‍സുലേറ്റിന്റെ കൈവശമുള്ള സ്ഥലത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ഖഷോഗിയുടെ കൈവശമുള്ള വസ്തുക്കള്‍ സൗദിയുടെ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. രണ്ട് സ്യൂട്ട്‌കേസുകളിലായിട്ടായിരുന്നു ഇത് ഉണ്ടായിരുന്നത്.

സല്‍മാന്‍ രാജാവിനും പങ്ക്

സല്‍മാന്‍ രാജാവിനും പങ്ക്

സൗദിക്കെതിരെ ആഞ്ഞടിച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. സൗദിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സല്‍മാന്‍ രാജാവാണ്. അദ്ദേഹം അറിയാതെ ഖഷോഗി കൊല്ലപ്പെടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. മൂടിവെക്കാന്‍ ശ്രമിക്കുന്ന ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കൊലപാതകമാണ് സൗദി നടത്തിയിരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. അതേസമയം കൊലയില്‍ പങ്കുള്ളവര്‍ക്ക് ഒരുകാരണവശാലും അമേരിക്കയിലേക്ക് സന്ദര്‍ശനനാനുമതി ഉണ്ടാവില്ലെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ സൗദിയോടുള്ള നിലപാടില്‍ മയപ്പെടുത്തല്‍ ഉണ്ടായിരുന്നെങ്കിലും അത് മാറ്റിയിരിക്കുകയാണ് ട്രംപ്.

സല്‍മാന്‍ രാജാവ് ഒറ്റപ്പെടുന്നു

സല്‍മാന്‍ രാജാവ് ഒറ്റപ്പെടുന്നു

സൗദിയില്‍ പുരോഗമന ആശയങ്ങളിലൂടെയും വികസന കാര്യങ്ങളിലൂടെയും പുതിയ പ്രതിച്ഛായ ഉണ്ടാക്കി വരികയായിരുന്നു സല്‍മാന്‍ രാജാവ്. എന്നാല്‍ ഇതൊക്കെ അദ്ദേഹം നടപ്പിലാക്കുന്നത് മറ്റ് ലക്ഷ്യങ്ങള്‍ വെച്ച് കൊണ്ടാണെന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലെ ഇടപെടലുകളില്‍. നേരത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റും മറ്റും ആരും ചോദ്യം ചെയ്യപ്പെടാത്ത രീതിയിലാണ് ഒതുക്കി തീര്‍ക്കാന്‍ സൗദിക്ക് സാധിച്ചിരുന്നു. ചോദ്യം ചെയ്തിരുന്ന കാനഡയെ ഭീഷണിപ്പെടുത്താനും സാധിച്ചിരുന്നു. എന്നാല്‍ ഖഷോഗിയുടെ വധത്തില്‍ സല്‍മാന്‍ രാജാവ് ഒറ്റപ്പെട്ടിരുന്നു. നയതന്ത്ര ബന്ധങ്ങളെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജകുടുംബാംഗങ്ങളുടെ കാണാതാവല്‍

രാജകുടുംബാംഗങ്ങളുടെ കാണാതാവല്‍

സൗദി രാജകുടുംബാംഗങ്ങളുടെ കാണാതാവലാണ് ഇപ്പോള്‍ വീണ്ടും പ്രതിസന്ധി ഉയര്‍ത്തുന്നത്. സുല്‍ത്താന്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുലസീസ്, തുര്‍ക്കി ബിന്‍ ഭാന്തര്‍, സൗദ് ബിന്‍ സെയ്ഫ് അല്‍ നസര്‍ എന്നിവരുടെ തിരോധാനത്തിന് പിന്നില്‍ സൗദിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരൊക്കെ യൂറോപ്പില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് സൗദിയിലേക്ക് നാടുകടത്തിയെന്നാണ് സംശയിക്കുന്നത്. 2015-2016 സമയത്താണ് ഇവരെ കാണാതാവുന്നത്. ഇതില്‍ എല്ലാത്തിനും പിന്നില്‍ സൗദി രാജാവിന്റെ കരണങ്ങളാണ് ഉള്ളത്. ഈ വിഷയവും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

ഖഷോഗിയെ കൊല്ലാന്‍ നിര്‍ദേശിച്ചത് സ്‌കൈപ് വഴി... സൗദിയുടെ വാദങ്ങളെല്ലാം പൊളിയുന്നുഖഷോഗിയെ കൊല്ലാന്‍ നിര്‍ദേശിച്ചത് സ്‌കൈപ് വഴി... സൗദിയുടെ വാദങ്ങളെല്ലാം പൊളിയുന്നു

ഫാദര്‍ കുര്യാക്കോസിനെ മാനസികമായി പീഡിപ്പിച്ചു.... ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സഹോദരന്റെ പരാതി!!ഫാദര്‍ കുര്യാക്കോസിനെ മാനസികമായി പീഡിപ്പിച്ചു.... ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സഹോദരന്റെ പരാതി!!

English summary
jamal khashoggi body parts found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X