• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഖഷോഗി വധത്തില്‍ തുര്‍ക്കി അയയുന്നോ? എര്‍ദോഗാന്‍ സൗദിയിലേക്ക്

Google Oneindia Malayalam News

റിയാദ്: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഈ ആഴ്ച അവസാനം സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. വ്യാഴാഴ്ചയാണ് എര്‍ദോഗാന്റെ സന്ദര്‍ശനം ആദ്യം ആസൂത്രണം ചെയ്തിരുന്നതെന്നും എന്നാല്‍ ഷെഡ്യൂളിംഗ് പ്രശ്നങ്ങള്‍ കാരണം അത് അടുത്ത മാസത്തേക്ക് വൈകിപ്പിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 26 പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ വിചാരണ സൗദി അറേബ്യക്ക് കൈമാറാന്‍ തീരുമാനിച്ചുകൊണ്ട് ഈ മാസം ആദ്യം സൗദിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന് തുര്‍ക്കി നിറവേറ്റിയിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കാന്‍ സഹായകമാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. 59 കാരനായ ഖഷോഗി 2018 ഒക്ടോബര്‍ 2 ന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്.

കൊലപാതകത്തിന് ശേഷം തുര്‍ക്കി - സൗദി ബന്ധം ഗണ്യമായി വഷളായി. എന്നാല്‍ തുര്‍ക്കി അതിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പുതിയ പ്രാദേശിക നയത്തിന്റെ ഭാഗമായി സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. ഖഷോഗിയെ കൊല്ലുന്നതിനോ പിടികൂടുന്നതിനോ ഉള്ള ഓപ്പറേഷന് സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അംഗീകരിച്ചതായി ഒരു വര്‍ഷം മുമ്പ് യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

 'ശരിക്കും ഇര ഞാനാണ്'; ബലാത്സംഗ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു 'ശരിക്കും ഇര ഞാനാണ്'; ബലാത്സംഗ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു

എന്നാല്‍ ഇക്കാര്യം സൗദി ഭരണകൂടം തള്ളിക്കളഞ്ഞിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെയും സൗദി ഭരണകൂടത്തിന്റെയും കടുത്ത വിമര്‍ശകനായിരുന്നു ഖഷോഗി. ഖഷോഗിയുടെ വധത്തില്‍ തുര്‍ക്കി അന്വേഷണം ആരംഭിച്ചതോടെയാണ് സൗദി-തുര്‍ക്കി ബന്ധം വഷളായത്. അന്വേഷണം ഉപേക്ഷിക്കാന്‍ തുര്‍ക്കിക്ക് മേല്‍ സൗദിയുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്ക് സൗദി അറേബ്യ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു. ഖഷോഗി വിഷയത്തിന് അന്ത്യം കുറിക്കാന്‍ സൗദി കിരീടാവകാശി എര്‍ദോഗന്റെ സന്ദര്‍ശനത്തെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും.

ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

  തുര്‍ക്കി കേസിന് പുറമേ, ഖഷോഗിയുടെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസും, ഖഷോഗി തന്റെ മരണത്തിന് മുമ്പ് സ്ഥാപിച്ച് പ്രവര്‍ത്തിച്ചിരുന്ന യു എസ് ആസ്ഥാനമായുള്ള ഡെമോക്രസി ഫോര്‍ ദ അറബ് വേള്‍ഡ് നൗ (ഡോണ്‍) എന്ന അഭിഭാഷക ഗ്രൂപ്പും സമര്‍പ്പിച്ച രണ്ടാമത്തെ കേസ് യുഎസ് ഫെഡറല്‍ കോടതിയില്‍ നിലവിലുണ്ട്.

  English summary
  jamal Khashoggi murder: Recep Tayyip Erdogan plans to visit Saudi Arabia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion