ഇന്ത്യ സന്ദര്‍ശിച്ചോളൂ, പക്ഷേ ഞങ്ങളുടെ കാര്യത്തില്‍ തലയിടേണ്ടെന്ന് ജപ്പാനോട് ചൈന

  • Posted By: നിള
Subscribe to Oneindia Malayalam

ബീജിങ്ങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തില്‍ തലയിടേണ്ടെന്ന് ജപ്പാനോട് ചൈന. അരുണാചല്‍ പ്രദേശില്‍ നിക്ഷേപം നടത്താനുള്ള ജപ്പാന്റെ നീക്കം അറിഞ്ഞതിനു ശേഷമാണ് ചൈനയുടെ പ്രതികരണം. ഇന്ത്യയും ജപ്പാനും സംയുക്ത പ്രസ്താവനയിറക്കിയതിനു ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി, ദക്ഷിണ ചൈനാക്കടല്‍ പ്രശ്‌നം തുടങ്ങി പല വിഷയങ്ങളും സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെട്ടിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചര്‍ച്ചക്കു ശേഷമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. വടക്കു കിഴക്കന്‍ പ്രദേശത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍ മൂന്നാമതൊരാള്‍ തലയിടരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

modi--shinzo-abe

അഹമ്മദാബാദില്‍ വിമാനമിറങ്ങിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് തീവണ്ടി പദ്ധതിക്കും തറക്കല്ലിടും. അഹമ്മദാബാദ്-മുംബൈ റൂട്ടുകളെ ബന്ധിപ്പിക്കുന്നതാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍. ജപ്പാന്റെ സഹായതത്തോടെയാണ് ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Japan should not get involved in China-India border dispute: Beijing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്