കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലില്‍ ഒരു നഗരം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യം ആകും

  • By Sruthi K M
Google Oneindia Malayalam News

ടോക്യോ: കടലില്‍ ഒരു നഗരം ഉണ്ടായാലോ..നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടോ അങ്ങനെയൊരു നഗരത്തെ കുറിച്ച്. വെള്ളത്തിനടിയില്‍ എങ്ങനെ ജീവിക്കാന്‍ കഴിയും എന്ന ചിന്ത ആ സ്വപ്നത്തെ തല്ലി ഉടച്ചിട്ടുണ്ടാകാം. എന്നാല്‍ അത് സ്വപ്‌നം മാത്രം അല്ല. അങ്ങനെയൊരു നഗരം യാഥാര്‍ത്ഥ്യമാകാന്‍ കാലം വിദൂരമല്ല. കടലില്‍ നഗരം പണിയാന്‍ ജപ്പാന്‍ കമ്പനി ഒരുങ്ങി കഴിഞ്ഞു. ഒരു വട്ടന്‍ പദ്ധതി ആണെന്ന് എല്ലാര്‍ക്കും തോന്നാം. എന്നാല്‍ കടലിലും നഗരം പണിയാന്‍ കഴിയുമെന്ന് അവര്‍ കണ്ടെത്തിയിരിക്കുകയാണ്.

ഷിമിസു എന്ന ജപ്പാന്‍ കമ്പനി ആണ് ഇങ്ങനെ ഒരു സാഹസിക വികസനത്തിന് ഒരുങ്ങുന്നത്. ശൂന്യാകാശത്തേയ്ക്ക് ലിഫ്റ്റ് വെയ്ക്കാനും ചന്ദ്രനില്‍ താവളം പണിയാനും കഴിയും എന്ന് പറഞ്ഞ കമ്പനി ആണ് ഷിമിസു. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍പ് കടലില്‍ ഒരു നഗരം പണിതു നേക്കാനാണ് കമ്പനിയുടെ പുറപ്പാട്. അക്രമങ്ങള്‍ നടക്കുന്ന ഈ ലോകത്ത് ജീവിക്കുന്നതിനേക്കാള്‍ നല്ല ഒരു കാര്യം ആവാം കടലില്‍ ജീവിക്കുന്നത്.

underwatercity

ഈ പുതിയ നഗരത്തില്‍ 5000 പേര്‍ക്ക് താമസിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ഗ്ലാസില്‍ നിര്‍മ്മിച്ച കൂറ്റന്‍ താഴിക കുടം പോലെയുള്ള ഇതിന്റെ രൂപം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു. ഇത് കടലില്‍ പൊങ്ങി കിടക്കുന്നതും ഒരു രസകരമായ കാഴ്ച തന്നെ ആവും. സ്പ്രിംങ് രൂപത്തില്‍ ഇതിന്റെ ഉപരിതലം കടലിന് അടിയില്‍ ബന്ധിച്ചിരിക്കും. കടല്‍ മത്സ്യങ്ങളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന മീതെയ്ന്‍ വാതകവും താപവൈദ്യുതിയും ഉപയോഗിച്ചാല്‍ വൈദ്യുതിയും സുഖമമായി ലഭിക്കും.

കൊടുങ്കാറ്റുകളും, സുനാമി പോലുള്ള കടല്‍ക്ഷോഭങ്ങളും ഉണ്ടായാല്‍ പേടിക്കേണ്ട കാര്യം ഇല്ല. നഗരം കടലില്‍ താഴ്ത്തി നിര്‍ത്താം. ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെ ആണ് നഗരം പണി കഴിപ്പിക്കുക. നിര്‍മ്മാണത്തിന് അഞ്ച് വര്‍ഷം എങ്കിലും വേണ്ടി വരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. എല്ലാ സൗകര്യങ്ങളും സജ്ജമാക്കാന്‍ കുറഞ്ഞത് 15 വര്‍ഷം എങ്കിലും വേണ്ടി വരും. 1.53ലക്ഷം കോടി രൂപയാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. എത്ര വര്‍ഷം എടുത്താലും ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് ഷിമിസു കമ്പനി.

English summary
the Japanese company Shimizu start building cities in the ocean. 5000 people would live in the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X