കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വിഭജിക്കാന്‍ ബൈഡന്‍ എന്റെ പേര് ഉപയോഗിക്കുന്നു: ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ്. അമേരിക്കയില്‍ തന്റെ പേരുപയോഗിച്ച് വിഭജനമുണ്ടാക്കാനാണ് ജോ ബൈഡന്‍ ശ്രമിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.

കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ജോ ബൈഡന്‍ കടന്നാക്രമിച്ചത്. കാപ്പിറ്റോളില്‍ കഴിഞ്ഞവര്‍ഷം അരങ്ങേറിയ കലാപത്തിന് നേതൃത്വം നല്‍കിയത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണെന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്.

ഇതിനെതിരെയാണ് പ്രസ്താവനയിലൂടെ മറുപടിയുമായി ട്രംപ് രംഗത്തെത്തിയത്. ബൈഡന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്ന വസ്തുത മറച്ചുവെക്കാനാണ് ഈ രാഷ്ട്രീയ നാടകമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന തന്റെ വാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

trump

എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ സംസ്ഥാനങ്ങളും നീതിന്യായ വകുപ്പും യു എസ് കോടതികളും നേരത്തെ തന്നെ നിരസിച്ചിരുന്നു. നേരത്തെ കാപ്പിറ്റോള്‍ കലാപത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന വാര്‍ത്താസമ്മേളനം ട്രംപ് കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന കാപ്പിറ്റോള്‍ കലാപ വാര്‍ഷിക പരിപാടിയിലായിരുന്നു ട്രംപിനെതിരെ ബൈഡന്‍ ആഞ്ഞടിച്ചത്. അധികാരം നിലനിര്‍ത്താനായി 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന നുണകളുടെ വല നെയ്തയാളാണ് ട്രംപെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി സമാധാനപരമായി അധികാരം കൈമാറാനുള്ള ശ്രമം അട്ടിമറിക്കാന്‍ ട്രംപ് ശ്രമം നടത്തിയെന്നും ബൈഡന്‍ ആരോപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് ബൈഡന്‍, മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം, പ്രത്യേക സംഘത്തെ നിയോഗിച്ചുനടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം, പ്രത്യേക സംഘത്തെ നിയോഗിച്ചു

രാജ്യത്തിന്റെ താല്‍പര്യങ്ങളേക്കാളും വ്യക്തിതാല്‍പര്യമാണ് ട്രംപ് പരിഗണിച്ചിരുന്നതെന്നും ബൈഡന്‍ ആരോപിച്ചിരുന്നു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അദ്ദേഹം വില കല്‍പ്പിച്ചിരുന്നില്ലെന്നും ബൈഡന്‍ കുറ്റപ്പെടുത്തിയിരുന്നു.

2021 ജനുവരി ആറിനാണ് കാപ്പിറ്റോളില്‍ അക്രമം അരങ്ങേറിയത്. ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് കാപ്പിറ്റോള്‍ ആക്രമിക്കപ്പെട്ടത്. ജോ ബൈഡന്‍ അധികാരത്തില്‍ എത്തുന്നത് തടയുന്നതിനായി ട്രംപിന്റെ ആഹ്വാനപ്രകാരം അക്രമികള്‍ കാപ്പിറ്റോളില്‍ അട്ടിമറി ശ്രമം നടത്തിയെന്നാണ് പറയപ്പെടുന്നത്.

ഇത് മുസ്ലിം ആർഎസ്എസ്: സാമൂഹ്യ ഭ്രഷ്ട് കൽപ്പിക്കാൻ ഒരു നിമിഷം പോലും വൈകരുത്: കെടി ജലീല്‍ഇത് മുസ്ലിം ആർഎസ്എസ്: സാമൂഹ്യ ഭ്രഷ്ട് കൽപ്പിക്കാൻ ഒരു നിമിഷം പോലും വൈകരുത്: കെടി ജലീല്‍

ട്രംപ് അനുകൂലികളായ ഒരു സംഘം യു എസ് കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 19 ന് ആക്രമണത്തിലെ പ്രതികളിലൊരാള്‍ക്ക് യു എസ് ജില്ലാ കോടതി 63 മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

Recommended Video

cmsvideo
MA Yusuf Ali Prayed For Narendra Modi Health- Controversy | Oneindia Malayalam

English summary
Former President Donald Trump responds to criticism of US President Joe Biden. Donald Trump has accused Joe Biden of trying to divide the United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X