രാജ്യദ്രോഹക്കുറ്റം; അബ്ദുള്ള രാജാവിനോട് മാപ്പ് ചോദിച്ച് ജോര്‍ദാന്‍ രാജകുമാരന്‍
അമാന്‍: രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് ഖേദം പ്രകടിപ്പിച്ച് അബ്ദുല്ല രണ്ടാമന്‍ രാജാവിന് ജോര്‍ദാന്‍ രാജകുമാരന്‍ ഹംസ ബിന്‍ ഹസന്റെ കത്ത്. അബ്ദുല്ല രാജാവിന്റെ അര്‍ധ സഹോദരനാണ് ഹംസ ബിന്‍ ഹസന്‍. പരേതനായ ഹുസൈന്‍ രാജാവിന്റെ മക്കളാണ് ഇരുവരും. ജോര്‍ദാനിലെ ഹാഷിമൈറ്റ് രാജവാഴ്ചയെ ഹംസ രാജകുമാരന്‍ നേരത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തടവിലാക്കിയിരുന്നു.
മാര്‍ച്ച് 6 നാണ് ഹംസ ബിന്‍ ഹസന്‍ രാജാവിന് കത്തെഴുതിയത്. ജോര്‍ദാന്‍ ഔദ്യോഗിക മാധ്യമമായ അറബ് ന്യൂസാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്. താന്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നതായി ഹംസ കത്തില്‍ പറയുന്നു. രാജാവിനും നമ്മുടെ രാജ്യത്തിനുമെതിരെ നടത്തിയ അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്നും ഹംസ പറഞ്ഞു.

മാസങ്ങളോളം താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്തിയെന്നും ഹംസ കത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജാവിനും നമ്മുടെ രാജ്യത്തിനും എതിരെ ഞാന്‍ നടത്തിയ അധിക്ഷേപങ്ങള്‍ക്കും രാജ്യദ്രോഹക്കേസിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കും ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നിങ്ങള്‍ എല്ലാവരും എന്നോട് ക്ഷമിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇത് ഇനി ആവര്‍ത്തിക്കില്ല,' അദ്ദേഹം പറഞ്ഞു.
വളരെ ദീര്‍ഘമായ ആലോചനയില്‍ തന്റെ തെറ്റ് തനിക്ക് ബോധ്യപ്പെട്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ജോര്‍ദാന്‍ ജനത വിശാല മനസാലെ തന്നോട് ക്ഷമിക്കണമെന്നുമാണ് ഹംസ ബിന്‍ ഹസന്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഹംസ രാജകുമാരനെ അമാനിലെ വീട്ടില്‍ തടങ്കലില്‍ അടച്ചിരുന്നു. രമുന്‍ റോയല്‍ കോര്‍ട്ട് ചീഫ് ബാസെം അവദല്ല, രാജകുടുംബത്തിന്റെ അകന്ന ബന്ധുവായ ഷെരീഫ് ഹസന്‍ ബിന്‍ സെയ്ദ് എന്നിവരുമായി ചേര്‍ന്ന് രാജ്യദ്രോഹ കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഹംസ രാജകുമാരനെ തടങ്കലിലാക്കിയത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.
അവദല്ലയും മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള സന്ദേശങ്ങള്‍, ജോര്‍ദാന്‍ പൗരന്മാര്‍ക്ക് യു.എസുമായി വിവരങ്ങള്‍ കൈമാറാന്‍ വിദേശ ശക്തി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് കണക്കാക്കിയത്. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അറിയിക്കുകയായിരുന്നു. ജോര്‍ദാനില്‍ വര്‍ധിച്ചുവരുന്ന അശാന്തിയും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും കൊവിഡ് മഹാമാരിയും, അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ ഭരണം അസ്ഥിരപ്പെടുത്തുന്നതിന് എങ്ങനെ ഉപയോഗിക്കണമെന്ന് അവദല്ലയും ബിന്‍ സെയ്ദും ചര്‍ച്ച ചെയ്തു എന്നായിരുന്നു കുറ്റം.












Click it and Unblock the Notifications