ഗൗരി ലങ്കേഷിന് ശേഷം ഗലീസിയ കരോണ.. പാനമ അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവർത്തകയെ ക്രൂരമായി കൊന്നു!
മാള്‍ട്ട: ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കുമെതിരെ തുറന്നടിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ലോകമെങ്ങും ആക്രമണങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ഇരയാക്കപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തിലുടനീളം ഭരണകൂട അഴിമതിക്കെതിരെയും സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെയും പേന ചലിപ്പിച്ച ഗൗരി ലങ്കേഷിന് സംഭവിച്ചതും അത് തന്നെയാണ്. ഒടുക്കം അപ്രിയ സത്യം തുറന്ന് കാട്ടിയതിന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ ജീവന് കൂടി എടുക്കപ്പെട്ടിരിക്കുന്നു. ലോകത്തെ തന്നെ പിടിച്ച് കുലുക്കിയ പനാമ പേപ്പേഴ്സ് അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ഡാഫിന്‍ ഗലീസിയ കരോണയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

എങ്ങും കൊലവിളികൾ
സമൂഹത്തിലേയും ഭരണകൂടത്തിലേയും അധികാര ശക്തികളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഗൗരി ലങ്കേഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ശന്തനു ഭൗമികിനേയും മറക്കാറായിട്ടില്ല. അമിത് ഷായുടെ മകനെതിരെ അഴിമതി ആരോപണം പുറത്ത് വിട്ട രോഹിണി സിംഗിനെതിരെ കൊലവിളികള്‍ മുഴങ്ങുന്നു.

ഒരു ജീവൻ കൂടി
അന്വേഷണാത്മക പത്രപ്രവര്‍ത്തനം പലപ്പോഴും ജീവന് പണയം വെച്ചുകൊണ്ടുള്ള ഞാണിന്മേല് കളി തന്നെയാണ്. പനാമ പേപ്പേഴിസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളുടെ പേരില്‍ ജീവന് ഭീഷണി നേരിട്ടിരുന്നു ഡാഫിന്‍ കരോണ ഗലീസിയ എന്ന 53കാരിയായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക.

ബോംബ് വെച്ച് കൊന്നു
കാര്‍ ബോംബ് സ്ഫോടനം നടത്തിയാണ് എതിരാളികള്‍ ഗലീസിയയുടെ ജീവനെടുത്തിരിക്കുന്നത്. മാള്‍ട്ടയിലെ തന്റെ വീടിന് സമീപത്ത് വെച്ചാണ് ഗലീസിയ കൊല്ലപ്പെട്ടത്.

വിവാദമായ വാർത്തകൾ
ഗലീസിയയുടെ കാറില്‍ അക്രമികള്‍ ബോംബ് ഘടിപ്പിച്ചിരുന്നു. ഇതറിയാതെ വാഹനം പുറത്തേക്ക് എടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മാള്‍ട്ടാ പ്രധാനമന്ത്രി ജോസഫ് മസ്കാറ്റിന് എതിരായ വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് കൊലപാതകം.

രാഷ്ട്രീയ കൊലപാതകമെന്ന്
ജോസഫ് മസ്കാറ്റും രണ്ട് അനുയായികളും പനാമ ഷെല്‍ കമ്പനിയും അസര്ബെയ്ജാന് പ്രസിഡണ്ടിന്റെ മകളും ചേര്‍ന്ന് നടത്തിയ അഴിമതി സംബന്ധിച്ചായിരുന്നു വാര്‍ത്ത. ഇത് വലിയ ഒച്ചപ്പാടുകള്‍ക്ക് വഴി തുറന്നിരുന്നു. ഗലീസിയയുടേത് രാഷ്ട്രീയ കൊലപാതകം ആണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു

ജീവനുള്ള വിക്കിലീക്സ്
മാള്‍ട്ടയിലെ പത്രങ്ങളേക്കാള്‍ പ്രചാരമുണ്ട് ഗലീസിയയുടെ വെബ്സൈറ്റിന്. സ്ഫോടനാത്മകമായ പല വാര്‍ത്തകളും തന്റെ വെബ്സൈറ്റ് വഴി ഗലീസിയ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീ രൂപത്തിലുള്ള വിക്കിലീക്ക്സ് എന്നാണ് ഗലീസിയ അറിയപ്പെട്ടിരുന്നത് പോലും.

അന്വേഷണം പുരോഗമിക്കുന്നു
തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് രണ്ടാഴ്ച മുന്‍പ് ഗലീസിയ പോലീസില്‍ പരാതി ഉന്നയിച്ചിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications