Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ മ്യൂസിക് ബാന്‍ഡ് സെക്‌സ് റാക്കറ്റെന്ന് ഗായിക, നടക്കുന്നത് ലൈംഗിക ചൂഷണം

നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗിക ആരോപണങ്ങള്‍ ഹോളിവുഡിനെ പിടിച്ചുലച്ചിരിക്കുകയാണ്. ഇപ്പോഴിത പ്രമുഖ മ്യൂസിക് ബാന്‍ഡിനെതിരായ ആരോപണവുമായി രംഗത്തെത്തിയിരിക്കുക ഗായിക കായ ജോണ്‍സ്. വിഖ്യാത് സംഗീത ബാന്‍ഡായ പുസ്സി ക്യാറ്റ് ഡോള്‍സിനെതിരെയാണ് കായ രംഗത്തെത്തിയിരിക്കുകയാണ്.
വിശ്വാസം മുതലാക്കി ഗുര്‍മീത് കോടികള്‍ കൊയ്തു: ബിസിനസ് സാമ്രാജ്യങ്ങള്‍ നിര്‍മിച്ചു, സത്യം ഇങ്ങനെ...
പുസ്സി ക്യാറ്റ് ഡോള്‍സ് എന്ന ബാന്‍ഡ് സംഗീത ബാന്‍ഡല്ലെന്നും ഒരേു സെക്‌സ് റായ്ക്കറ്റ് ആണെന്നുമാണ് കായയുടെ ആരോപണം. ബാന്‍ഡിലെ അംഗങ്ങളായ പെണ്‍കുട്ടികളെല്ലാം ലൈംഗിക ചൂഷണത്തിന് ഇരയായെന്നാണ് കായ പറയുന്നത്. തുടര്‍ച്ചയായ ട്വീറ്റുകളിലാണ് കായ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാന്‍ഡിലെ പെണ്‍കുട്ടി ആത്്മഹത്യ ചെയ്യാനിടയായതിനെ കുറിച്ചും കായ പറയുന്നുണ്ട്.

സംഗീത ബാന്‍ഡല്ല

സംഗീത ബാന്‍ഡല്ല

വിഖ്യാത സംഗീത ബാന്‍്ഡ് പുസ്സി ക്യാറ്റ് സെക്‌സ് റായ്ക്കറ്റാണെന്നാണ് കായയുടെ ആരോപണം. ബാന്‍ഡിലെ അംഗങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയായരുന്നതായും കായ പറയുന്നു.

പുരുഷന്മാര്‍ക്കൊപ്പം അന്തിയുറങ്ങണം

പുരുഷന്മാര്‍ക്കൊപ്പം അന്തിയുറങ്ങണം

ബാന്‍ഡില്‍ തുടരണമെങ്കില്‍ പുരുഷന്മാര്‍ക്കൊപ്പം അന്തിയുറങ്ങണമായിരു്‌നനുവെന്നാണ് കായയുടെ വെളിപ്പെടുത്തല്‍. ലൈംഗിക ചൂഷണത്തെ തുടര്‍ന്നാണ് ട്രൂപ്പ് വിട്ടതെന്നും കായ.

വെയ്ന്‍സ്റ്റീനെതിരായ ആരോപണങ്ങള്‍

വെയ്ന്‍സ്റ്റീനെതിരായ ആരോപണങ്ങള്‍

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗിക ആരോപണങ്ങള്‍ ദിനംപ്രതി പുറത്തു വന്നിരിക്കുകയാണ.് ഇതിനു പിന്നാലെയാണ് കായയുടെ വെളിപ്പെടുത്തലും വന്നത്. ഇതോടെ ഹോളിവുഡ് ആകെ ഞെട്ടിയിരിക്കുകയാണ്.

രണ്ടു വര്‍ഷം

രണ്ടു വര്‍ഷം

2003ലാണ്് കായ ട്രൂപ്പില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷത്തിനു ശേഷം കായ ട്രൂപ്പില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.

ഒന്നാന്തരം സെക്‌സ് റായ്ക്കറ്റ്

ഒന്നാന്തരം സെക്‌സ് റായ്ക്കറ്റ്

സംഗീത ബ്രാന്‍ഡ് ഒന്നാന്തരം സെക്‌സ് റായ്ക്കറ്റായിരുന്നുവെന്നാണ് കായ പറയുന്നത്. 13 ദശലക്ഷം ഡോളറിന്റെ കരാറൊക്കെ ലഭിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന കാലമായിരുന്നു അതെന്നും അക്കാലത്താണ് സ്വപ്‌നത്തില്‍ നിന്ന് നടന്നകന്നതെന്നും കായ.

ടീമംഗമാകാന്‍

ടീമംഗമാകാന്‍

ടീമംഗമാകണമെങ്കില്‍ അവര്‍ പറയുന്നവര്‍ക്കൊപ്പമൊക്കെ അന്തിയുറങ്ങണമായിരുന്നുവെന്ന് കായ പറയുന്നു. അതിന് തയ്യാറായിരുന്നില്ലെങ്കില്‍ മാനസികമായി സമ്മര്‍ദത്തിലാക്കുമെന്നും കായ പറയുന്നു.

ഉടമകള്‍ കുമ്പസരിക്കണം

ഉടമകള്‍ കുമ്പസരിക്കണം

ടീമംഗങ്ങള്‍ പാട്ടുപാടി പ്രശസ്തരായെന്നും ടീമിന്റെ ഉടമകള്‍ അങ്ങനെ കാശ്് വാരിക്കൂട്ടിയെന്നും കായ പറയുന്നു. ബ്രാന്‍ഡിന്റെ ഉടമകള്‍ കുമ്പസരിക്കണമെന്നാണ് കായ പറയുന്നത്.

ഗായികയുടെ ആത്മഹത്യ

ഗായികയുടെ ആത്മഹത്യ

സംഘത്തിലെ ഒരു ഗായിക ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെ കുറിച്ച് ബാന്‍ഡ് ഉടമകള്‍ വ്യക്തമാക്കണമെന്ന് കായ. അംഗങ്ങളെ മാനസികമായി തകര്‍ത്തത് എങ്ങെയാണെന്ന് വ്യക്തമാക്കണമെന്നും കായ പറയുന്നു.

പരാതിപ്പെടാന്‍ സാഹചര്യം ഇല്ല

പരാതിപ്പെടാന്‍ സാഹചര്യം ഇല്ല

ബാന്‍ഡിലെ ഈ സാഹചര്യങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കായ. ആദ്യം വശീകരിക്കുകയും മയക്കു മരുന്നിലോ മറ്റ് കെണിയിലോ ആക്കുമെന്നും കായ പറയുന്നു. എന്നിട്ട് ഇത് ആയുധമാക്കി ഇരയെ വീണ്ടും വേട്ടയാടുന്ന രീതിയായിരുന്നു നടന്നിരുന്നതെന്നും കായ പറയുന്നു.

കൊല്ലുമെന്ന് ഭീഷണി

കൊല്ലുമെന്ന് ഭീഷണി

ബാന്‍ഡില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പുറത്തു പറഞ്ഞാല്‍ വധിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നതായി കായ. ഒന്നുകില്‍ മരണം അല്ലെങ്കില്‍ കരിയറിന്റെ അവസാനം ഇതു മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും കായ.

പേരെടുത്ത് പറയാതെ

പേരെടുത്ത് പറയാതെ

ആരുടെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ഡെന്‍ മദര്‍ എന്ന് മാത്രമാണ് കായ വിശേഷിപ്പിച്ചിരിക്കുന്നത്. 2014ല്‍ ആത്മഹത്യ ചെയ്ത സിമണ്‍ ബാറ്റിലിനെ കുറിച്ചാണ് കായ പറയുന്നതെന്നാണ് ട്വിറ്ററിസ്റ്റുകള്‍ പറയുന്നത്.

ആരോപണങ്ങള്‍ തള്ളി

ആരോപണങ്ങള്‍ തള്ളി

കായ ജോണ്‍സിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തൈത്തിയിരിക്കുകയാണ് ബാന്‍ഡ് സ്ഥാപക റോബിന്‍ ആന്റിക്‌സ്. കായ പറുന്നത് പച്ചക്കള്ളവും അടിസ്ഥാന രഹിതവുമാണെന്ന് ആന്റിക്‌സ് പറയുന്നു. കായ ബാന്‍ഡിലെ പൂര്‍ണ അംഗമായിരുന്നില്ലെന്നും ബാന്‍ഡിലെ ട്രയലിലായിരുന്നു കായയെന്നും അവര്‍ പറയുന്നു.

തിരിച്ചു വരവിന് ഒരുങ്ങവെ

തിരിച്ചു വരവിന് ഒരുങ്ങവെ

ഈ വര്‍ഷം തിരിച്ച് വരവിന് ഒരുങ്ങവെയാണ് ആരോപണവുമായി കായ എത്തിയിരിക്കുന്നത്. 2009ല്‍ പിരിച്ചു വിടുന്നതുവരെ സംഗീത ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പെണ്‍കുട്ടികള്‍ മാത്രം അംഗമായിരുന്ന പുസ്സി ക്യാറ്റ് ഡോള്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+