Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ കൈവിടാതെ യുഎഇ... ദുബായ് ഇസ്ലാമിക് ബാങ്ക് നല്‍കിയത് അഞ്ച് മില്യണ്‍ ദിര്‍ഹം!!

Recommended Video

cmsvideo
    രാഷ്ട്രീയക്കളിയില്‍ മുങ്ങാതെ ദുരിതാശ്വാസ പ്രവര്‍ത്തനം | Oneindia Malayalam

    ദുബായ്: കേരളത്തിന് യുഎഇ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കുകയാണ്. 700 കോടി രൂപയാണ് കേരളത്തിനായി യുഎഇ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയ ശേഷമാണ് പ്രശ്‌നങ്ങള്‍ രൂപം കൊണ്ടത്. സര്‍ക്കാര്‍ തന്നെ തുകയേക്കാള്‍ വലുതാണ് യുഎഇ നല്‍കുന്നതെന്ന വാദമാണ് വിവാദത്തിലേക്ക് നയിച്ചത്. ഒടുവില്‍ കേരളത്തിന് ഇത്രയും വലിയ തുക സഹായധനം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാസിഡര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

    ഇതിന് പിന്നാലെ കേരളത്തിന് സഹായധനം ലഭിക്കുമോ എന്ന കാര്യം പോലും അനിശ്ചിതത്വത്തിലായിരുന്നു. ഇപ്പോഴിതാ അപ്രതീക്ഷിതമായി യുഎഇയില്‍ നിന്ന് കേരളത്തിന് വീണ്ടും സഹായം ലഭിച്ചിരിക്കുകയാണ്. അഞ്ച് മില്യണ്‍ ദിര്‍ഹം ദുബായ് ഇസ്ലാമിക് ബാങ്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് ഇന്ത്യയെ വിമര്‍ശിച്ചതാണെന്നുള്ള മറ്റൊരു വിവാദവും നിലനില്‍ക്കുന്നതിനിടെയാണ് സഹായമെത്തിയിരിക്കുന്നത്.

    യുഎഇ സഹായം പ്രഖ്യാപിച്ചിട്ടില്ല

    യുഎഇ സഹായം പ്രഖ്യാപിച്ചിട്ടില്ല

    കേരളത്തിന് വേണ്ടി 700 കോടി രൂപയുടെ ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം ധനസഹായം കൂടാതെ മരുന്നുകളും മറ്റ് സഹായങ്ങളും എത്തിക്കാനാണ് ശ്രമമെന്നും ഇതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അഹമ്മദ് അല്‍ ബന്ന പറഞ്ഞിരുന്നു.

    മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

    മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

    പ്രളയക്കെടുതികള്‍ വിലയിരുത്തിയ യോഗത്തിന് ശേഷമുള്ള കാര്യങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി യുഎഇ സഹായത്തെ കുറിച്ച് പറഞ്ഞത്. അബുദാബി രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണില്‍ സഹായധനം വാഗ്ദാനം ചെയ്‌തെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം പ്രവാസി വ്യവസായി എംഎ യുസഫലിയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

    ഇസ്ലാമിക് ബാങ്കിന്റെ സഹായം

    ഇസ്ലാമിക് ബാങ്കിന്റെ സഹായം

    ദുബായ് ഇസ്ലാമിക് ബാങ്ക് അഞ്ച് മില്യണ്‍ ദിര്‍ഹമാണ് കേരളത്തിന് നല്‍കിയത്. കേരളത്തെ സഹായിക്കാനായുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ തുക നല്‍കിയിരിക്കുന്നത്. ഈ തുക കേരളത്തിലെ സഹോദരങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നാണ് എംബിആര്‍സിഎച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൗമെല്ല പറഞ്ഞു.

    കണ്ണന്താനത്തിന്റെ പ്രസ്താവന

    കണ്ണന്താനത്തിന്റെ പ്രസ്താവന

    യുഎഇയുടെ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നേരത്തെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. സഹായം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തടസ്സമുണ്ടെങ്കില്‍ അത് നീക്കണമെന്നും ഇതിനായി കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം കണ്ണന്താനത്തിന്റെ പ്രസ്താവനയെ ബിജെപി മുഖപത്രമായ ജന്‍മഭൂമി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിമിടുക്ക് ആപത്താണെന്നായിരുന്നു കണ്ണന്താനത്തിനുള്ള മറുപടി.

     യുഎഇ ഭരണാധികാരിയുടെ ട്വീറ്റ്

    യുഎഇ ഭരണാധികാരിയുടെ ട്വീറ്റ്

    വിവാദങ്ങള്‍ക്കിടെ യുഎഇ ഭരണാധികാരിയുടെ ട്വീറ്റും വലിയ ചര്‍ച്ചയായിരുന്നു. ഭരണാധികാരികള്‍ രണ്ട് തരത്തിലുള്ളവരാണ്. നന്‍മകള്‍ക്ക് വഴിയൊരുക്കുന്നവരാണ് ആദ്യത്തെ വിഭാഗം. അവര്‍ ജനങ്ങളെ സേവിക്കുന്നതിനെ ഇഷ്ടപ്പെടുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. എന്നാല്‍ രണ്ടാമത്തവര്‍ എളുപ്പമുള്ള കാര്യങ്ങളെ കഠിനമാക്കുകയും നന്മയുടെ വഴി അടയ്ക്കുകയും ചെയ്യുന്നവരാണെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ള ട്വീറ്റാണെന്നായിരുന്നു പരാമര്‍ശം.

    കേരളത്തെ സഹായിക്കും

    കേരളത്തെ സഹായിക്കും

    ഇപ്പോഴത്തെ ധനസഹായം കൊണ്ട് യുഎഇ വ്യക്തമാക്കുന്നത് കേരളത്തിന് ഇനിയും സഹായം നല്‍കുമെ്‌നാമ്. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു സംഭാവന നല്‍കി കൊണ്ട് ഇസ്ലാമിക് ബാങ്ക് പറഞ്ഞത്. നേരത്തെ ദുബായില്‍ നിന്നുള്ള വിമാനക്കമ്പനിയായ സ്‌കൈകാര്‍ഗോ കേരളത്തിലെ ദുരിതബാധിതര്‍ക്കായി 175 ടണ്ണിലേറെ സാധനങ്ങള്‍ നല്‍കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+