കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ കേരളത്തോടൊപ്പം തന്നെ; ഇനിയും കോടികള്‍ എത്തുന്നു!! അമീറിന്റെ സഹായത്തിന് പുറമെ

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
മലയാളികള്‍ക്ക് തണലേകി ഗള്‍ഫ് രാജ്യങ്ങള്‍ | Oneindia Malayalam

ദോഹ: കേരളം പ്രളയ ദുരിതത്തില്‍പെട്ട് ഉഴലുമ്പോള്‍ ആദ്യ വിദേശ സഹായം പ്രഖ്യാപിച്ചത് ഖത്തറില്‍ നിന്നായിരന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ വക. 35 കോടി രൂപയാണ് അദ്ദേഹം കേരളത്തിന് വേണ്ടി നല്‍കിയത്. തൊട്ടുപിന്നാലെ യുഎഇയില്‍ നിന്നും സഹായമെത്തി. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളും മറ്റു സന്നദ്ധ സംഘടനകളും അവിടെയുള്ള ഭരണാധികാരികളുമെല്ലാം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി സഹായ ഹസ്തം നീട്ടുകയാണ്. ദുബായിലെ ഒരു ബാങ്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചത് 50 ലക്ഷം ദിര്‍ഹമാണ്. ഇപ്പോഴിതാ ഖത്തറില്‍ നിന്ന് വീണ്ടും കേരളത്തിന് സഹായധനം വരുന്നു. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

 പ്രവര്‍ത്തകരെ ആവേശത്തിലാക്കി രാഹുല്‍ ഗാന്ധി; ഹൈവെയില്‍ ചീറിപ്പാഞ്ഞ കാര്‍ പൊടുന്നനെ ബ്രേക്കിട്ടു പ്രവര്‍ത്തകരെ ആവേശത്തിലാക്കി രാഹുല്‍ ഗാന്ധി; ഹൈവെയില്‍ ചീറിപ്പാഞ്ഞ കാര്‍ പൊടുന്നനെ ബ്രേക്കിട്ടു

പണം സമാഹരിക്കുന്നു

പണം സമാഹരിക്കുന്നു

ഖത്തറിലെ ജീവകാരുണ്യ സംഘടനയായ ഐസിബിഎഫിന്റെ വകയാണ് സഹായം വരുന്നത്. ഇവര്‍ വിവിധ കേന്ദ്രങ്ങൡ നിന്ന് പണം സമാഹരിക്കുകയാണ്. ഖത്തറിലെ സംഘടനകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ധനസമാഹരണം.

വിപുലമായ കമ്മിറ്റി

വിപുലമായ കമ്മിറ്റി

വിഭവസമാഹരണത്തിന് വേണ്ടി വിവിധ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് ഐസിബിഎഫ്. പത്ത് കോടി രൂപ സമാഹരിക്കാനാണ് സംഘടനയുടെ ആലോചന. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

എല്ലാവരും കൈകോര്‍ക്കുന്നു

എല്ലാവരും കൈകോര്‍ക്കുന്നു

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന്റെ മേല്‍ന്നോട്ടത്തിലാകും സമിതിയുടെ പ്രവര്‍ത്തനം. ഖത്തറിലെ ഇന്ത്യക്കാരുടെ സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, വ്യവസായികള്‍ എന്നിവരില്‍ നിന്നായിട്ടാണ് പണം സമാഹരിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് രണ്ട് കോടി രൂപ സ മാഹരിക്കാനാണ് തീരുമാനം.

ഫണ്ട് കൈമാറുന്നത് ഇങ്ങനെ

ഫണ്ട് കൈമാറുന്നത് ഇങ്ങനെ

സമാഹരിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറാനാണ് തീരുമാനം. ഐസിബിഎഫ് പ്രസിഡന്റ് ഡേവിസ് എടകുളത്തൂര്‍ ചെയര്‍മാനും ഐബിപിഎന്‍ പ്രസിഡന്റ് കെഎം വര്‍ഗീസ് വൈസ് ചെയര്‍മാനുമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇവരാണ് ഫണ്ട് ശേഖരണത്തിന് ശ്രമിക്കുന്നത്.

പ്രത്യേക സൗകര്യങ്ങള്‍

പ്രത്യേക സൗകര്യങ്ങള്‍

പ്രധാന കമ്മിറ്റിക്ക് പുറമെ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഐസിബിഎഫ് ധനസമാഹരണത്തിന് വേണ്ടി പ്രത്യേക ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലും സൗകര്യമുണ്ട്. സംഭാവന നല്‍കുന്നവര്‍ക്ക് ഇവിടെ എത്തി തുക കൈമാറാം.

സഹായവുമായി യുഎഇയും

സഹായവുമായി യുഎഇയും

യുഎഇയിലും വന്‍തോതില്‍ ഫണ്ട് കളക്ഷന്‍ നടക്കുന്നുണ്ട്. ദുബായ് ഇസ്ലാമിക് ബാങ്ക് 50 ലക്ഷം ദിര്‍ഹമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ യുഎഇ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം പ്രത്യേക ധനസഹായ സമാഹരണം നടക്കുന്നുണ്ട്. നേരത്തെ യുഎഇ ഭരണകൂടം കേരളത്തിന് 700 കോടി നല്‍കുമെന്ന വിവരവും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലുള്ള അനിശ്ചത്വം നീങ്ങിയിട്ടില്ല.

വിവാദമായ 700 കോടി

വിവാദമായ 700 കോടി

യുഎഇ ഭരണകൂടം 700 കോടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ധനസഹായം സ്വീകരിക്കുന്നതിന് നയപരമായ തടസമുണ്ടെന്ന് അറിയിച്ചു. ഇതോടെയാണ് വിവാദമായത്. പിന്നീട് എത്ര തുക നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നു യുഎഇയുടെ സ്ഥാനപതി പ്രതികരിച്ചിരുന്നു.

പുറമെ അവശ്യവസ്തുക്കളും

പുറമെ അവശ്യവസ്തുക്കളും

വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയും യുഎഇയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണമെത്തുമെന്ന തന്നെയാണ് വിവരങ്ങള്‍. ധനസമാഹരണത്തിന് പുറമെ അവശ്യവസ്തുക്കളും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നുണ്ട്. പ്രത്യേക വിമാനത്തില്‍ കഴിഞ്ഞദിവസം ചരക്കുകള്‍ എത്തിയിരുന്നു.

English summary
Kerala Flood 2018: Qatar help again, Indian community forms committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X