കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വവ്വാലിൽ നിന്ന് ഖോസ്ത-2, ആശങ്ക ഉയർത്തി പുതിയ വൈറസ്, മനുഷ്യരിലേക്ക് പടരാൻ സാധ്യതയെന്ന് പഠനം

Google Oneindia Malayalam News

കോവിഡിന് പിന്നാലെ ഭീഷണി ഉയർത്തി പുതിയ വൈറസ്. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള പുതിയ വൈറസ് കണ്ടെത്തിയതായി അമേരിക്കൻ ഗവേഷകർ. ഖോസ്റ്റ2 എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസ് കോവിഡ്19 ന്റെ ഉപവകഭേദമായ സാഴ്സ് കോവ്2 വിഭാഗത്തില്‍പ്പെട്ടവയാണെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

കൊറോണ വൈറസുകളുടെ അതേ ഉപവിഭാഗത്തിൽ പെടുന്നവയായതിനാല്‍ വൈറസിന് മനുഷ്യകോശങ്ങളെ ബാധിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് വാക്സിനേഷൻ നൽകുന്ന രോഗപ്രതിരോധ പ്രതിരോധത്തിൽ നിന്ന് അതിജീവിക്കാന്‍ കഴിയുന്ന വൈറസാണിതെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പോൾ ജി അലൻ സ്കൂൾ ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

virus

2020 ൽ റഷ്യയിൽ വവ്വാലുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്, എന്നാൽ അക്കാലത്ത് ഈ വൈറസ് മനുഷ്യർക്ക് ഭീഷണിയാണെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നില്ല. ശാസ്ത്രജ്ഞർ നടത്തിയ സൂക്ഷ്മമായ ഗവേഷണത്തിന് ശേഷമാണ് വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുമെന്നും കണ്ടെത്തിയത്.
ടൈം മാഗസിനിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, റഷ്യൻ വവ്വാലുകളിൽ കണ്ടെത്തിയ ഖോസ്റ്റ -1 ന് മനുഷ്യകോശങ്ങളിലേക്ക് പെട്ടെന്ന് പ്രവേശിക്കാൻ കഴിയില്ല, എന്നാൽ ഖോസ്റ്റ -2 ന് കഴിയുമെന്ന് വ്യക്തമാക്കുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ മോദിയും മാര്‍പാപ്പയും ഇറങ്ങണം; ഐക്യരാഷ്ട്രസഭയില്‍ മെക്‌സിക്കോറഷ്യ-യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ മോദിയും മാര്‍പാപ്പയും ഇറങ്ങണം; ഐക്യരാഷ്ട്രസഭയില്‍ മെക്‌സിക്കോ

പുതിയ വൈറസിന് മനുഷ്യ കോശങ്ങളെ പെട്ടെന്ന് ബാധിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൊവിഡ്-19-നെതിരെ വാക്സിനേഷൻ എടുത്ത ആളുകൾക്കോ ,ഒമിക്രോൺ രോഗമുക്തി നേടിയവർക്കോ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയില്ലന്നും ഗവേഷകർ പറയുന്നു. അതേസമയം സാഴ്സ് കോവ്2, ഒമിക്രോൺ എന്നിവ പോലെ മനുഷ്യ ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്താൻ ഈ വൈറസിന് കഴിയില്ലന്നും ഗവേഷകർ വിശദീകരിക്കുന്നു.

വവ്വാലുകൾക്ക് പുറമേ, ഈനാംപേച്ചികൾ, മരപ്പട്ടി, റാക്കൂൺ നായ്ക്കൾ എന്നിവയിലൂടെയും വൈറസ് പടരാൻ സാധ്യതയുള്ളതായി പഠനം പറയുന്നു.നിലവിൽ അപകടം കുറവാണെങ്കിലും സാഴ്സ് കോവ്2, ഖോസ്റ്റ -2 എന്നിവ യോജിച്ചാൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടായാക്കമെന്നും ഗവേഷകർ വിലയിരുത്തുന്നു. നിലവിൽ ഇത് തമ്മിൽ സംയോജിക്കാൻ സാധ്യത കുറവാണെങ്കിലും സാഴ്സ് കോവ്2 മൃഗങ്ങളിലേക്ക് പടരുന്നു എന്ന റിപ്പോർട്ടുകൾ ആശങ്ക ഉണ്ടാക്കുന്നതായും ഇവർ പറയുന്നു.

ഖോസ്റ്റ2 ന്റെ കണ്ടെത്തൽ വൈറസുകൾക്കെതിരെ പ്രതിരോധിക്കാൻ സാർവത്രിക പ്രതിരോധ കുത്തിവയ്പ്പുകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നുവെന്നും ലെറ്റ്കോ പ്രസ്താവിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നൂറുകണക്കിന് വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്, കൂടുതലും ഏഷ്യൻ വവ്വാലുകളിൽ, എന്നാൽ അവയിൽ ഭൂരിഭാഗത്തിനും മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള കഴിവില്ല. തുടക്കത്തിൽ, ഖോസ്റ്റ 2 നെക്കുറിച്ച് ഇത് തന്നെയാണ് കരുതിയിരുന്നത്, എന്നാൽ സമീപകാല ഗവേഷണം മനുഷ്യരിൽ അണുബാധ പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുവെന്നും ഗവേഷകർ വ്യകതമാക്കുന്നു.

സൗദി ഇനി പൊന്നുവിളയും മണ്ണ്; മദീനയില്‍ കണ്ടെത്തിയത് വന്‍ സ്വര്‍ണനിക്ഷേപം..ഇനി കുതിപ്പ്‌സൗദി ഇനി പൊന്നുവിളയും മണ്ണ്; മദീനയില്‍ കണ്ടെത്തിയത് വന്‍ സ്വര്‍ണനിക്ഷേപം..ഇനി കുതിപ്പ്‌

English summary
Khosta-2 Scientists have discovered a new virus similar to SARS-CoV-2 in a Russian bat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X