• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അപരനുമായി സംസാരിക്കുന്ന കിം ജോങ് ഉന്‍....ഒരാളല്ല നിരവധി പേര്‍, ഇപ്പോഴുള്ളത് ഒറിജിനലാണോ?

പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ തിരോധാനം സംബന്ധിച്ച് ചിത്രങ്ങള്‍ പുറത്തുവിട്ട് വിദേശ മാധ്യമങ്ങള്‍. അദ്ദേഹത്തിന് ബോഡി ഡബിള്‍ ഉണ്ടെന്നാണ് തെളിയുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രത്തിലെ യഥാര്‍ത്ഥ കിം ഏതാണെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ചൈനയെ പുകഴ്ത്തിയും ദക്ഷിണ കൊറിയക്കെതിരെ യുദ്ധ ഭീഷണിയും മുഴക്കിയ അദ്ദേഹം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം കിമ്മിന്റെ വധിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും, അപരന്‍മാരെ ഉപയോഗിക്കുന്നതിലൂടെ ഇതിനെ നേരിടുകയാണ് കിം ലക്ഷ്യമിടുന്നതെന്നും ഉറപ്പായിരിക്കുകയാണ്.

കിമ്മിന്റെ അപരന്‍

കിമ്മിന്റെ അപരന്‍

കിമ്മിന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ ഉത്തര കൊറിയ പുറത്തുവിട്ടെങ്കിലും സംശയങ്ങള്‍ ബാക്കിയാണ്. കിമ്മിന് അപരന്‍മാര്‍ ഉണ്ടെന്ന് കഴിഞ്ഞ വിവിധ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. ഇതിനുള്ള തെളിവുകളാണ് പുറത്തുവരുന്നത്. ഉത്തര കൊറിയന്‍ സര്‍ക്കാര്‍ അധീനതയിലുള്ള ടിവി കെആര്‍ടി പുറത്തുവിട്ട വീഡിയോയില്‍ കിം തന്റെ അപരനുമായി സംസാരിക്കുന്നതാണ് ഉള്ളത്. രണ്ട് പേര്‍ക്കും ഒരേ ഹെയര്‍ സ്റ്റൈലും ഏകദേശം ഒരേ ഉയരവുമാണ് ഉള്ളത്. ഇരുവരും കറുത്ത സ്യൂട്ടും ക്യൂബര്‍ ഹീല്‍സുമാണ് ധരിച്ചിരിക്കുന്നത്.

എപ്പോഴുള്ള ചിത്രം

എപ്പോഴുള്ള ചിത്രം

ഈ ചിത്രം രണ്ട് വര്‍ഷം മുമ്പുള്ളതാണ്. അപ്പോഴും കിമ്മിന് ബോഡി ഡബിള്‍ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 2017 ജൂലായ് 28ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ സമയത്ത് കിമ്മിനൊപ്പം അദ്ദേഹത്തിന്റെ അപരനുണ്ടായിരുന്നു. അതാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇയാളുമായി സംസാരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇത് മിസൈല്‍ പരീക്ഷിക്കുന്നതിന് തൊട്ട് മുമ്പുള്ള ചിത്രമാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കിമ്മിന് പ്ലാസ്റ്റിക് സര്‍ജറി നടന്നെന്നും ഇവര്‍ കണ്ടെത്തിയിരുന്നു.

ഒന്നിലധികം പേര്‍

ഒന്നിലധികം പേര്‍

അപരന്‍മാര്‍ ഒന്നിലധികമുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 2017 മുതല്‍ കിമ്മല്ല പകരം അദ്ദേഹത്തിന്റെ ബോഡി ഡബിളുകളാണ് വിവിധ വേദികളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. കിമ്മിനെതിരെ വധശ്രമം നടക്കുന്നുണ്ടെന്നും, അത് ഒഴിവാക്കാനാണ് ഈ ശ്രമമെന്നും സൂചനയുണ്ട്. കിമ്മിന്റെ പല്ലുകളിലും മൂക്കിലും മാറ്റങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇത് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായെന്നാണ് സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാത്രമേ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താനാവൂ.

റഷ്യ വിളിച്ചിട്ടും വന്നില്ല

റഷ്യ വിളിച്ചിട്ടും വന്നില്ല

നാസി ജര്‍മനിയെ പരാജയപ്പെടുത്തിയതിന്റെ 75ാം വാര്‍ഷികത്തില്‍ കിം ജോങ് ഉന്നിന് പ്രത്യേക മെഡല്‍ സമ്മാനിക്കാന്‍ റഷ്യ വിചാരിച്ചിരുന്നു. ഇതിനായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഈ ചടങ്ങില്‍ നിന്നും കിം അപ്രതീക്ഷിതമായി മുങ്ങിയിരിക്കുകയാണ്. എന്തുകൊണ്ട് ഇത്രയും പ്രാധാന്യമേറിയ പരിപാടിക്ക് കിം എത്തിയില്ല എന്ന ചോദ്യം ശക്തമാണ്. കിമ്മിന്റെ ആരോഗ്യം മോശമായത് കൊണ്ട് അപരനാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നത്. എന്നാല്‍ റഷ്യയിലെത്തിയാല്‍ കിമ്മിന്റെ ബോഡി ഡബിളാണ് ഇതെന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിയും.

മരണത്തിലും പുകമറ

മരണത്തിലും പുകമറ

കിം സ്വന്തം മരണം വരെ അഭിനയിക്കുകയായിരുന്നു. രാജ്യത്ത് വഞ്ചകരുടെ വലിയൊരു പട തന്നെ വര്‍ധിക്കുന്നു എന്നാണ് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് കൃത്യമായി അറിയില്ലായിരുന്നു. ഇത് കണ്ടെത്താന്‍ വേണ്ടിയാണ് കിം സ്വന്തം മരണം വ്യാജമായി ഉണ്ടാക്കിയത്. തന്റെ മരണവാര്‍ത്ത പുറം ലോകം അറിയാതിരിക്കാന്‍ കിം ശ്രമിച്ചിരുന്നു. പകരം ഉത്തര കൊറിയയില്‍ വ്യാപകമായി പ്രചരിക്കണമെന്നും കരുതിയിരുന്നു. എന്നാല്‍ ഇത് പുറത്തുവിട്ടത് സര്‍ക്കാരിന്റെ ഭാഗമായവര്‍ തന്നെയാണ്. ചോര്‍ച്ച എവിടെ നിന്നാണ് ഉണ്ടായതെന്ന് കിം കണ്ടെത്തിയിരിക്കുകയാണ്.

ചൈനയ്ക്ക് അഭിനന്ദനം

ചൈനയ്ക്ക് അഭിനന്ദനം

ചൈനയെ കിം കൊറോണവൈറസ് പ്രതിരോധത്തില്‍ അഭിനന്ദിച്ചിരിക്കുകയാണ്. ഇത് നേരിട്ടറിയിക്കുകയും ചെയ്തു. ഇത്തരമൊരു മഹാമാരിക്കെതിരെ വലിയ വിജയമാണ് ചൈന നേടിയിരിക്കുന്നതെന്ന് കിം പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് ആയുരാരോഗ്യം നേരുകയും ചെയ്തു കിം. കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം ചൈന നേരത്തെ കിമ്മിന്റെ ചികിത്സിക്കാന്‍ വിദഗ്ധ സംഘത്തെ തന്നെ ഉത്തര കൊറിയയിലേക്ക് അയച്ചിരുന്നു.

ദക്ഷിണ കൊറിയക്കെതിരെ....

ദക്ഷിണ കൊറിയക്കെതിരെ....

ദക്ഷിണ കൊറിയയും ഉത്തര കൊറിയയുമായുള്ള ബന്ധം കിമ്മിന്റെ തിരിച്ചുവരവോടെ ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ നടത്തിയ സൈനികാഭ്യാസം കിമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ശത്രുക്കള്‍ എന്നും ശത്രുക്കള്‍ തന്നെയാണെന്ന് ഈ സൈനികാഭ്യാസം സൂചിപ്പിക്കുന്നുവെന്ന് ഉത്തര കൊറിയ പറഞ്ഞു. കിം പുതിയ ആണവ മിസൈല്‍ കേന്ദ്രം തുറക്കാന്‍ ഒരുങ്ങുകയാണ്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് അതിവേഗത്തിലാക്കാനും തീരുമാനമുണ്ട്.

English summary
kim jong un speaking with body double footage shows evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X