അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ ഭീഷണി: ന്യൂക്ലിയര്‍ ബട്ടണ്‍ എന്റെ ഡെസ്കിന് മുകളിലാണുള്ളത്!

  • Written By:
Subscribe to Oneindia Malayalam

സിയോള്‍: പുതുവര്‍ഷ സന്ദേശത്തില്‍ അമേരിക്കയ്ക്ക് ഭീഷണിയുമായി കിംഗ് ജോങ് ഉന്‍. അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ ഓഫീസിലെ ഡെസ്കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്നിന്റെ ഭീഷണി. ഇത് ഭീഷണിയല്ല, യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയണമെന്നും ഉന്‍ പറയുന്നു. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സാരിക്കുമ്പോഴായിരുന്നു കിം ജോങ് ഉന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഉന്നിന്റെ പ്രസംഗത്തെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഉത്തരകൊറിയ സമാധാനം ആഗ്രഹിക്കുന്ന ഉത്തരവാദിത്തമുള്ള ആണവരാഷ്ട്രമാണെന്നും തങ്ങള്‍ക്ക് ആണവായുധങ്ങള്‍ ഉപയോഗിക്കണമെന്ന തീവ്രമായ ആഗ്രഹമില്ലെന്നും കിം ജോങ് ഉന്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാലിസ്റ്റിക് മിസൈലുകളും യുദ്ധമുഖങ്ങളും വികസിപ്പെടുക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും കിം ജോങ് ഉന്‍ പറയുന്നു.

 ശ്രദ്ധ ഗവേഷണത്തിലും ആയുധങ്ങളിലും

ശ്രദ്ധ ഗവേഷണത്തിലും ആയുധങ്ങളിലും

ആണവ ആയുധങ്ങളുടെ ഗവേഷണം, റോക്കറ്റ് എന്‍ജിനീയറിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആണവായുധങ്ങള്‍ വ്യാപകമായി വികസിപ്പിച്ചെടുക്കുമെന്നും ശത്രുരാജ്യങ്ങളുടെ ആണവയുദ്ധത്തിനെതിരാനിയ നീങ്ങാനും തിരിച്ചടിക്കാനുമുള്ള പ്രാപ്തി ആര്‍ജ്ജിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും കിം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഉന്നിന്റേത് വെറും ശബ്ദകോലാഹലങ്ങള്‍ മാത്രമാണെന്നാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി പ്രോഗ്രാം ഡയറക്ടര്‍ യുവാന്‍ ഗ്രഹാമിന്റെ പ്രതികരണം. തങ്ങള്‍ക്ക് പ്രവര്‍ത്തന സജ്ജമായ ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുണ്ടെന്ന് യുഎസിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അമേരിക്കയും കൊറിയയും യുദ്ധത്തോടടുത്ത്

അമേരിക്കയും കൊറിയയും യുദ്ധത്തോടടുത്ത്

ഏപ്പോഴത്തേക്കാളധികം അമേരിക്കയും ഉത്തരകൊറിയയും യുദ്ധത്തോട് അടുത്ത് നില്‍ക്കുകയാണെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്സ് മുന്‍ ചെയര്‍മാന്‍ അഡ്മിറല്‍ മൈക്ക് മുള്ളന്‍ പറയുന്നു. എബിസി ചാനലിന് കഴിഞ്ഞ ആഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കിം ജോങ് ഉന്നിനെ ലക്ഷ്യം വെച്ചുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുള്ളന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. പ്രകോപനങ്ങള്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുന്ന സാഹചര്യത്തിലേയ്ക്ക് എത്തിക്കുമെന്നാണ് മുള്ളന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലാണ് ഉത്തരകൊറിയയ്ക്ക് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും നല്‍കിയ മുന്നറിയിപ്പ് നിലനില്‍ക്കെ നവംബര്‍ 19ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷിച്ചതാണ് പുതിയ ഉപരോധത്തിലേയ്ക്ക് നയിച്ചിട്ടുള്ളത്. ഉത്തരകൊറിയയിലേയ്ക്കുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വരവിന് കര്‍ശന നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയത്.

 90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്!!

90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്!!

ഊര്‍ജ്ജം, ഇറക്കുമതി- കയറ്റുമതി മേഖലകള്‍, ഉത്തരകൊറിയന്‍ പൗരന്മാര്‍ക്കുള്ള തൊഴില്‍, ഉത്തരകൊറിയന്‍ കള്ളക്കടത്ത് എന്നീ രംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക സമര്‍പ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങള്‍ ഒപ്പുവച്ച പ്രമേയം ഉത്തരകൊറിയയിലേയ്ക്കുള്ള 90 ശതമാനത്തോളം വരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഉപരോധം.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

നവംബര്‍ 29നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.

 ആയുധ വിന്യാസം നിയന്ത്രിക്കും

ആയുധ വിന്യാസം നിയന്ത്രിക്കും

ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഉത്തരകൊറിയ അനധികൃത ആയുധ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയും ബ്രിട്ടീഷ് അംബാസഡര്‍ മാത്യൂ റെയ്ക്കോഫ്റ്റും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ വിതരണം നിയന്ത്രിക്കുന്നതോടെ ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളും ആയുധവിന്യാസങ്ങളും നിയന്ത്രിക്കാനാവുമെന്നും യുഎന്‍ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങള്‍ നിര്‍ദേശിക്കുന്നു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
North Korean leader Kim Jong Un has warned the United States that the nuclear button is always on his desk.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X