• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേറ്റിന് കൂടുതല്‍ മാധ്യമ കവറേജ്; മേഗന്‍ കടുപ്പക്കാരി, ചാള്‍സിനെ കുറിച്ച് വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പുതിയൊരു പുസ്തകം. ചാള്‍സ് രാജാവിനെ കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലും ഇതിലുണ്ട്. റോയല്‍ എക്‌സ്‌പേര്‍ട്ടായ കേറ്റി നിക്കോളാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ചാള്‍സ് രാജാവിന്റെ ഡയറാന രാജാവുമായുള്ള വിവാഹബന്ധം വേര്‍പിരിയലും, അവരുടെ ദാരുണമായ മരണവുമെല്ലാം പുസ്തകത്തിലുണ്ട്.

അതുമാത്രല്ല, വില്യം രാജകുമാരന്റെയും കേറ്റ് മിഡിള്‍ടണിന്റെയും ബന്ധത്തെ കുറിച്ചും, ഇവര്‍ക്കിടയിലെ ഉയര്‍ച്ച താഴ്ച്ചകളെ കുറിച്ചും പറയുന്നുണ്ട്. ഹാരി രാജകുമാരനും മേഗനും രാജപദവി ഒഴിയാന്‍ തീരുമാനിച്ച കാര്യവും പറയുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

മേഗനെ കുറിച്ച് ചാള്‍സിന് ചില ധാരണകള്‍ നേരത്തെയുണ്ടായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് കടുപ്പക്കാരിയെന്നായിരുന്നു അദ്ദേഹം മേഗനെ വിശേഷിപ്പിച്ചിരുന്നത്. പൊതുമധ്യത്തില്‍ അവര്‍ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുമെന്ന് ചാള്‍സ് ഉറച്ച് വിശ്വസിച്ചിരുന്നു. ക2018ല്‍ ഹാരിക്കും, വില്യമിനും, കേറ്റിനുമൊപ്പമുള്ള മേഗന്റെ വരവ് ഗംഭീരമായിരുന്നുവെന്ന് കേറ്റി നിക്കോള്‍ പറയുന്നു. വെറുമൊരു രാജകുടുംബാംഗമായിരിക്കാന്‍ വില്യമും കേറ്റും തയ്യാറായിരുന്നില്ല. ഹാരിക്കൊപ്പമുള്ള മാനസികാരോഗ്യ ക്യാമ്പയിന്‍ അങ്ങനെ വന്നതാണ്. ഇത് വന്‍ വിജയമായിരുന്നു.

2

ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയാല്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയാല്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

ഡയാനയുടെ മരണവും അതിന് ശേഷം വില്യമിന്റെ ജീവിതത്തിലേക്ക് കേറ്റ് വന്നതും ചാള്‍സിനെ അസ്വസ്ഥനാക്കിയിരുന്നു. ആ സമയത്ത് മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാന്‍ ചാള്‍സ് ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ എല്ലാ കണ്ണുകളും കേറ്റിലായിരുന്നു. ഇത് വില്യമുമായി വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. ചാള്‍സിനെ ഈ പ്രശസ്തി അസ്വസ്ഥനാക്കിയിരുന്നു. തന്നേക്കാളും കേറ്റിന്റെ വസ്ത്രങ്ങളാണ് മീഡിയ കവറേജ് ലഭിക്കുന്നതെന്ന് ചാള്‍സ് പറഞ്ഞുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

3

പ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെപ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെ

2013ല്‍ കൊട്ടാരത്തിലെ അമൂല്യമായ ആഭരണശേഖരത്തിന്റെ പേരില്‍ വലിയ തര്‍ക്കം ചാള്‍സും വില്യമും തമ്മിലുണ്ടായിരുന്നു. ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചാള്‍സ് കടുത്ത അസ്വസ്ഥനായി കാണപ്പെട്ടത്. കേറ്റിന്റെ വസ്ത്രങ്ങള്‍ക്ക് തന്നേക്കാള്‍ ഒരുപാട് പ്രശസ്തി ലഭിക്കുന്നുവെന്നാണ് ചാള്‍സ് പരാതി പറഞ്ഞത്. താന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും കേറ്റിന്റെ പ്രശസ്തിക്ക് മുന്നില്‍ ഇല്ലാതാവുന്നുവെന്ന് ചാള്‍സ് കുറ്റപ്പെടുത്തിയിരുന്നു. അത് മാത്രമല്ല, പേരക്കുട്ടികളെ വേണ്ടത്ര കാണാത്തതിലുള്ള നിരാശയും ചാള്‍സിനുമുണ്ടായിരുന്നു.

4

ഹാരിയും മേഗന്റെയും ബന്ധത്തിന്റെ പേരില്‍ രാജകുടുംബത്തില്‍ നെഗറ്റിവിറ്റിയും, വംശീയതയും ഏറ്റുമുട്ടലും നടന്നിരുന്നു. മാധ്യമങ്ങളെ ഹാരി വിശ്വസിച്ചിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ വഷളാവാന്‍ കാരണം മാധ്യമങ്ങളാണെന്ന് അദ്ദേഹം കരുതിയിരുന്നു. കുട്ടികളെ കുറിച്ചുള്ള യാതൊരു വിവരവും മേഗനും ഹാരിയും പുറത്തുവിട്ടിരുന്നില്ല. മാധ്യമങ്ങളെ ഒരു കാര്യവും അറിയിക്കാത്തത് കൊണ്ടായിരുന്നു ഇത്. മകന്‍ ആര്‍ച്ചിയുടെ ജനനം വളരെ രഹസ്യമായി സൂക്ഷിക്കുകയാണ് ഹാരി ചെയ്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന് പൊതുജനങ്ങളോടുള്ള കരാറാണ് അതിലൂടെ ലംഘിക്കപ്പെട്ടത്.

5

benefits of being single:സിംഗിളാണോ അതോ പ്രണയത്തിലോ? ഏറ്റവും നല്ലത് ഏതാണ്; ഇക്കാര്യങ്ങള്‍ പറയും അതിനുള്ള ഉത്തരം

ചാള്‍സിനോട് പിതാവ് ഫിലിപ്പ് അവസാനായ ഒരു അഭ്യര്‍ത്ഥനയുണ്ടായിരുന്നതായും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. 2021 ഏപ്രില്‍ ഒന്‍പതിനായിരുന്നു ഫിലിപ്പ് രാജകുമാരന്റെ മരണം. എലിസബത്ത് രാജ്ഞിക്കൊപ്പം 73 വര്‍ഷം നീണ്ട വിവാഹ ബന്ധത്തിന് ശേഷമാണ് അദ്ദേഹം മരിച്ചത്. രാജകുടുംബത്തെ ചേര്‍ത്ത് പിടിച്ചത് ഫിലിപ്പും എലിസബത്തും ചേര്‍ന്നായിരുന്നു. മരിക്കുന്നതിന് മുമ്പ് അവസാനമായി ഒരു അഭ്യര്‍ത്ഥന ഫിലിപ്പ് മകനോട് നടത്തി. അമ്മയായ എലിസബത്ത് രാജ്ഞിയെ നന്നായി നോക്കണമെന്നും, കുടുംബത്തെ ഒരുമിച്ച് കൊണ്ടുപോകണമെന്നുമായിരുന്നു ഫിലിപ്പിന്റെ അഭ്യര്‍ഥന.

English summary
king charles nicknamed meghan markle tungsten, new book reveals shocking details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X