കൊവിഡ് വാക്സിൻ സ്വീകരിച്ച് ബഹ്റൈൻ രാജാവ്
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ കോവിഡ്19 വാക്സീൻ സ്വീകരിച്ചു. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതത്.അതേസമയം അദ്ദേഹം ഏത് വാക്സിനാണ് സ്വീകരിച്ചത് എന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
കൊറോണ വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് പുറപ്പെടുവിക്കുന്ന എല്ലാ മുൻകരുതൽ നടപടികളും നിർദ്ദേശങ്ങളും പാലിക്കാൻ ഉയർന്ന അവബോധവും ഉത്സാഹവുമുള്ള ഒരു സമൂഹത്തെ ദൈവം ബഹ്‌റൈനിന് നൽകിയിട്ടുണ്ട്.അതുകൊണ്ട് തന്നെ രാജ്യത്ത് വ്യാപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളെ വളരെയധികം സഹായിച്ചു,വാക്സിൻ സ്വീകരിച്ച പിന്നാലെ രാജാവ് പറഞ്ഞു.
ചൈനീസ് കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ഞായറാഴ്ച ബഹ്‌റൈൻ അറിയിച്ചിരുന്നു.നേരത്തേ ബയോ ടെക്കിന്റെ ഫൈസർ വാക്സിന് ബഹ്റൈൻ അംഗീകാരം നൽകിയിരുന്നു. രവധി രാജ്യങ്ങളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ സമഗ്രമായ വിലയിരുത്തിയശേഷവാണ് ചൈനയിലെ സിനോഫാം വാക്സിന്‍ അംഗീകരിക്കാനും ഉപയോഗിക്കാനുമുള്ള തീരുമാനമെന്ന് ദേശശീയ ആരോഗ്യ നിയന്ത്രണ സമിതി (എന്‍എച്ച്ആര്‍എ) പ്രസ്താവനയില്‍ അറിയിച്ചിരു്നു
സിനോഫാം പരീക്ഷണത്തിനായി 7700 ഓളം പേർ രജിസ്റ്റർ ചെയ്തിരുന്നതായി നേരത്തേ ബഹ്റൈൻ വ്യക്തമാക്കിയിരുന്ന. പൊതുജനങ്ങൾക്ക് സൗജന്യമായാകാും വാക്സിൻ നൽകുകയെ്ന്ന് ബഹ്റൈൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാക്സിനേഷൻ ദൗത്യം സംബന്ധിച്ച് യൊതുരു വിവരങ്ങളും ഭരണകുടം പുറത്തുവിട്ടിട്ടി്ല.
കശ്മീര്‍ വിഷയത്തില്‍ അകന്നു; സൗദി സമ്മര്‍ദ്ദം, 100 കോടി ഡോളര്‍ കൂടി തിരിച്ചു നല്കി പാകിസ്താന്
'പാലാ' പോരിൽ മാണി സി കാപ്പൻ വിയർക്കും.. കളി തുടങ്ങി ജോസ്.. വിട്ടുകൊടുക്കില്ലെന്ന് കാപ്പൻ