കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് വീണ്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍, അറിയേണ്ടതെല്ലാം

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. സെപ്തംബര്‍ 29ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് കിരീടവകാശി പ്രഖ്യാപിച്ചു. സര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കിരീടവകാശി പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാരിനെ നിയമിക്കണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് അസ്വാരസ്യമുണ്ടായത്. പ്രതിപക്ഷ എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ച് സഭയില്‍ ബഹളം വച്ചിരുന്നു.

k

പാര്‍ലമെന്റിന്റെ 50 സീറ്റുകളിലേക്ക് സെപ്തംബര്‍ 29ന് വോട്ടെടുപ്പ് നടക്കുമെന്ന് കിരീടവകാശി ശൈഖ് മിശ്അല്‍ അഹമ്മദ് അല്‍ സബാഹ് അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന ഭൂപരിധി ഇത്തവണ നീട്ടുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ കാരണമാണ് പാര്‍ലമെന്റിലെ പ്രശ്‌നങ്ങളുമുണ്ടാകുന്നതെന്ന് ശൈഖ് മിശ്അല്‍ അഭിപ്രായപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കുവൈത്തില്‍ നിലവില്‍ വന്നുകഴിഞ്ഞു. ഇന്ന് മുതല്‍ സ്ഥാനാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. സപ്തംബര്‍ ഏഴ് വരെ പത്രിക സമര്‍പ്പിക്കാം. വോട്ടെടുപ്പ് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് കുവൈത്തിലുള്ളത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. ഇത്തവണ വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്.

സൗദിയില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ വരുന്നു; 2500 സ്‌ക്രീനുകള്‍ കൂടി; 3 കമ്പനികള്‍ രംഗത്ത്...സൗദിയില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ വരുന്നു; 2500 സ്‌ക്രീനുകള്‍ കൂടി; 3 കമ്പനികള്‍ രംഗത്ത്...

അഞ്ച് മണ്ഡലങ്ങളാണുള്ളത്. ഒരു മണ്ഡലത്തില്‍ നിന്ന് പത്ത് പേരെ തിരഞ്ഞെടുക്കും. നേരത്തെ പാര്‍ലമെന്റംഗങ്ങളായിരുന്ന പലരും ഇത്തവണയും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ ഫലം അറിയാം. അല്ലെങ്കില്‍ തൊട്ടടുത്ത ദിവസം രാവിലെ ഫലം അറിയാന്‍ സാധിക്കും.

സര്‍ക്കാരും പാര്‍ലമെന്റും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് അംഗീകാരം ലഭിക്കാന്‍ ഏറെ വെകിയിരിക്കുകയാണ്. നംവബറില്‍ ബജറ്റിന്‍മേല്‍ വോട്ടെടുപ്പ് നടക്കേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക നീക്കിവയ്ക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. 2348 കോടി ദിനാര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. ഇത്തവണ 2365 കോടി ദിനാറിന്റെ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാരും പാര്‍ലമെന്റും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തത് കാരണം കുവൈത്തില്‍ രാഷ്ട്രീയ അസ്ഥിരത പതിവാണ്. കുവൈത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ പ്രതിനിധികള്‍ക്കും മല്‍സരിക്കാം. ജിസിസിയിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് താരതമ്യേന ശക്തമാണ് കുവൈത്തിലെ പാര്‍ലമെന്റ്. 2016ലും കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തിരുന്നു.

English summary
Kuwait Parliament Election To Be Held on September 29; All Details Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X